Monday, September 24th, 2018

    പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷിക്കുന്നത് സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ പരിസ്ഥിതി മന്ത്രാലയം കരടു വിജ്ഞാപനം തയാറാക്കിയെങ്കിലും കേരളത്തിന്റെ ആശങ്കകള്‍ വിട്ടൊഴിയുന്നില്ല. വിജ്ഞാപനം ബന്ധപ്പെട്ട മന്ത്രാലയത്തിന് കൈമാറുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യങ്ങളുടെ കാര്യത്തില്‍ സമവായത്തിലെത്തിയിട്ടുണ്ടെന്നാണ് പരിസ്ഥിതി വകുപ്പ് സെക്രട്ടറി പയുന്നത്. സമവായം എന്തെന്നത് സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എങ്കിലും മലയോരം ആശങ്കയുടെ മുള്‍മുനയിലൂടെ തന്നെയാണ് കടന്നുപോകുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പിലാക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടികള്‍ ഉണ്ടാകുന്നത് കേരളത്തിലെ മലയോര പ്രദേശങ്ങളിലാണെന്നതിനാലാണ് അതിശക്തമായ പ്രക്ഷോഭം … Continue reading "അകലുമോ കസ്തൂരിരംഗന്‍ ആശങ്കകള്‍"

READ MORE
      അമ്മയ്‌ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി കുട്ടിയുടെ വായില്‍ തുണി തിരുകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വര്‍ഷത്തെ കഠിന തടവാണ് കോടതിവിധിച്ചത്. ഒപ്പം പിഴയടക്കുകയും വേണം. രശ്മി വധക്കേസില്‍ ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതും ഇന്നലെയാണ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് കോടതി വിധികള്‍. അത്യന്തം പൈശാചികമായ ഹിനകൃത്യമാണ് നാടോടി ബാലികയ്ക്ക് നേരെയുണ്ടായത്. കയറിക്കിടക്കാന്‍ കിടപ്പാടമോ മാറ്റിയുടുക്കാന്‍ വസ്ത്രമോ ഇല്ലാതിരുന്ന നാടോടിയായ ഒരമ്മയുടെ … Continue reading "അനിവാര്യവിധികളും വര്‍ധിക്കുന്ന വിശ്വാസ്യതയും"
        ടാങ്കര്‍ ലോറികള്‍ ഗുരുതരമായ നിയമ ലംഘനം തുടരുകയാണെന്നതിന്റെ മറ്റൊരു ഉദാഹരണമുണ്ട് കല്ല്യാശ്ശേരിയില്‍ ഇന്ന് പുലര്‍ച്ചെ ടാങ്കര്‍ മറിഞ്ഞുണ്ടായ തീപ്പിടുത്തം. ജില്ലാഭരണ കൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ആശങ്കവിട്ടൊഴിയാന്‍ ഇടയാക്കിയെങ്കിലും ദുരന്ത ഭീതി ഇനിയും വിട്ടുമാറിയിട്ടില്ല. സ്ഥലത്തെ വൈദ്യുതി ബന്ധം വിഛേദിച്ചതിനുപുറമെ ഗതാഗതവും വഴിതിരിച്ചു വിട്ടിരിക്കുകയാണ്. പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ മുന്‍കരുതലുകളും നല്‍കിയിട്ടുണ്ട്. കല്ല്യാശ്ശേരിയില്‍ ടാങ്കര്‍ ലോറിക്ക് തീപിടിക്കാന്‍ കാരണം ഡ്രൈവരുടെ അനാസ്ഥ തന്നെയാണെന്ന് ജില്ലാ ഭരണ കൂടം ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. സാധാരണ … Continue reading "ആവര്‍ത്തിക്കപ്പെടുന്ന ടാങ്കര്‍ ദുരന്തങ്ങള്‍"
        രാജ്യത്ത് തീവണ്ടികളിലെ അഗ്നിബാധ തുടര്‍ക്കഥയാകുമ്പോഴും പരിഹാര സാധ്യതകള്‍ കോള്‍ഡ് സ്‌റ്റോറേജില്‍ വെച്ച് റെയില്‍വെ അനങ്ങാപ്പാറ നയം തുടരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 98 ജീവനുകളാണ് തീവണ്ടികളില്‍ വെന്തുരുകി ഇല്ലാതായത്. ഓരോ അപകടങ്ങള്‍ കഴിയുമ്പോഴും തിരക്കിട്ട് അന്വേഷണം പ്രഖ്യാപിച്ച് നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതല്ലാതെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സൗകര്യപൂര്‍വം മറക്കുന്ന റെയില്‍വെ സേഫ്റ്റി ബോര്‍ഡിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ട്രെയിനുകളിലെ അഗ്നിബാധ തടയാന്‍ വിദേശരാജ്യങ്ങളിലെ മാതൃകകള്‍ പിന്തുടരുന്നതിനെ കുറിച്ച് ചര്‍ച്ചയും പല രാജ്യങ്ങളുമായി ഉടമ്പടിയും … Continue reading "കൂകിപ്പായും ‘തീ’ വണ്ടികള്‍"
      പുതുവര്‍ഷ ദിനം അടിച്ചുപൊളിച്ചതിന്റെ ഹാങ്ങ് ഓവറിലാണ് കേന്ദ്ര-കേരള ഭരണക്കാര്‍. എല്ലാം ചെന്നിത്തലമയമായതു കൊണ്ട് മുഖ്യമന്ത്രിയൊഴിച്ച് മറ്റ് കേരള ഭരണക്കാര്‍ക്കുതന്നെ പുതുവര്‍ഷ സമ്മാനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും നേരം കിട്ടിയതുമില്ല. പാചകവാതക വില കൂട്ടിയിട്ടില്ലെന്ന് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചതായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ അവകാശപ്പെട്ടത്. മുഖ്യമന്ത്രി ഇതു പറയുന്ന സമയത്തും എണ്ണക്കമ്പനികളുടെ വെബ്‌സൈറ്റില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പുതുക്കിയ വില നിരക്ക് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വന്ന് നിറയുകയായിരുന്നെന്നാണ് യാഥാര്‍ത്ഥ്യം. ബാങ്ക് അക്കൗണ്ടിനെ ആധാറുമായി … Continue reading "അടുക്കളകളില്‍ പുകയുന്ന പ്രതിഷേധാഗ്‌നി"
ഓര്‍ഡിനറി ബസ്സുകളില്‍ കുറഞ്ഞ യാത്രാക്കൂലി ഏഴ് രൂപയും കിലോമീറ്ററിന് അഞ്ച് പൈസയും വര്‍ധിപ്പിക്കാനുള്ള സമിതി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചുകഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ നിരക്ക് രണ്ട് രൂപയാക്കണമെന്നും ഫാസ്റ്റ് പാസഞ്ചറുകള്‍ക്ക് കുറഞ്ഞ നിരക്ക് പത്ത് രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 63 പൈസയാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ വേറെയുമുണ്ട്. സി രാമചന്ദ്രന്‍ അധ്യക്ഷനായ നിരക്ക് നിര്‍ണ്ണയ സമിതിയാണ് സര്‍ക്കാറിന് ശുപാര്‍ശ സമര്‍പ്പിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കുമെന്നാണ് മന്ത്രി ആര്യാടന്‍ ഇന്നലെ പറഞ്ഞത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം മൂന്നാമത്തെ … Continue reading "സമിതി റിപ്പോര്‍ട്ടും പൊള്ളുന്ന ബസ് യാത്രയും"
    വിമോചന സ്വപ്‌നങ്ങളുടെ സൂര്യതേജസ്സാണ് അന്തരിച്ച നെല്‍സണ്‍ മണ്ടേല. വര്‍ണ്ണവിവേചനത്തിനെതിരെ ജീവിതാന്ത്യം വരെ പോരാടി കറുത്തവന്റെ യശസ്സ് വാനോളമുയര്‍ത്തിയ നെല്‍സണ്‍ മണ്ടേലക്ക് പകരം വെക്കാനൊരാളില്ലാത്തത് ചരിത്ര നിയോഗമാകാം. വര്‍ണ്ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ലോക ജനതയ്ക്ക് എന്നും പ്രചോദനമേകിയ ഇതിഹാസമായിരുന്നു മണ്ടേല. ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് മാത്രമല്ല നെല്‍സണ്‍ മണ്ടേല. അതിലുപരി ലോകത്തെ ഉണര്‍ത്തിയ പ്രകാശഗോപുരമായിരുന്നു അദ്ദേഹം. വര്‍ണ്ണ വിവേചനം കൊടികുത്തിവാണ ആഫ്രിക്കന്‍ മണ്ണില്‍ നിന്നു തുടങ്ങി മനുഷ്യനെയും അവന്റെ താല്‍പര്യങ്ങളെയും രണ്ടായിതിരിക്കുന്ന അബദ്ധ ജഡില വിശ്വാസ രാഹിത്യം … Continue reading "വിമോചന സ്വപ്‌നങ്ങളുടെ സൂര്യതേജസ്"
വിലക്കയറ്റം സൃഷ്ടിക്കുന്ന എതിര്‍പ്പ് കുറക്കാന്‍ ചില പുതുവഴികളുണ്ടെന്ന് കാണിച്ചു തരികയാണ് കേന്ദ്ര സര്‍ക്കാര്‍. പാചകവാതക വില വര്‍ധനവിന്റെ കാര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പുതുവഴികള്‍ തേടുന്നത്. ഇന്നത്തെ നിലയില്‍ എന്തായാലും പാചകവാതക വിലവര്‍ധിപ്പിക്കാതിരിക്കാന്‍ തരമില്ല. അത് രാജ്യത്ത് അതി തീവ്രമായ എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുമെന്നും കേന്ദ്ര സര്‍ക്കാരിനറിയാം. ഒറ്റയടിക്ക് കുത്തനെ കൂട്ടുന്നതിന് പകരം മാസം തോറും പാചക വാതകത്തിന് മേല്‍ പത്ത് രൂപവര്‍ധിപ്പിക്കാനാണ് നീക്കം. പാചക വാതകത്തിന്റെ കാര്യത്തില്‍ ഇതാണ് നീക്കമെങ്കില്‍ ഡീസല്‍ വിലയുടെ കാര്യത്തില്‍ പ്രതിമാസം ഒരു രൂപയുടെ … Continue reading "വിലക്കയറ്റത്തിലെ പുതുവഴികളും കേന്ദ്രസര്‍ക്കാരും"

LIVE NEWS - ONLINE

 • 1
  4 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 2
  4 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 3
  6 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 4
  6 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 5
  6 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 6
  6 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

 • 7
  7 hours ago

  ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

 • 8
  7 hours ago

  വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

 • 9
  9 hours ago

  വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി