Saturday, January 19th, 2019

      കണ്ണൂര്‍ : മറക്കാന്‍ ശ്രമിയ്ക്കുന്ന പഴയകാല ചരിത്രം  ആവര്‍ത്തിക്കപ്പെടുമെന്ന സൂചന നല്‍കി ജില്ല വീണ്ടും അശാന്തിയുടെ നാളുകളിലേക്ക് കടക്കുകയാണോ? ജില്ലയില്‍ അങ്ങോളമിങ്ങോളം പടരുന്ന അക്രമസംഭവങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. പതിവു പോലെ അക്രമത്തിനിരയാകുന്നവര്‍ രണ്ട് പ്രധാന പാര്‍ട്ടികളുടെ പ്രവര്‍ത്തകന്‍മാരാണെന്നതും ഈ ചരിത്രം ആവര്‍ത്തിക്കുകയാണോ എന്ന ആശങ്കക്ക് പിന്‍ബലമേകുന്നു. പ്രവര്‍ത്തകന്‍മാരുടെ പരസ്പരമുള്ള ഒഴുക്ക് തടയുന്നതുമായി ബന്ധപ്പെട്ട് ഈ രണ്ട് പാര്‍ട്ടികളും തമ്മില്‍ ഉടലെടുത്ത ചെറിയ സംഘര്‍ഷം ഇന്ന് ജില്ലയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. വികസനത്തിലേക്ക് അനുദിനം … Continue reading "സമാധാന ശ്രമങ്ങള്‍ക്ക് ഇനിയെത്രനാള്‍ കാത്തിരിക്കണം"

READ MORE
    നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി തുടരുന്നു. രണ്ടും മൂന്നും വര്‍ഷം മുമ്പ് ഗൃഹനിര്‍മ്മാണം ആരംഭിച്ച പലരും എങ്ങിനെ പൂര്‍ത്തിയാക്കുമെന്നറിയാതെ ഉല്‍കണ്ഠയിലാണ്. ഓരോ ദിവസവും കൂടി കൂടി വരുന്ന നിര്‍മ്മാണ സാധന സാമഗ്രികളുടെ വില വര്‍ദ്ധനവാണ് ഇടത്തരം വരുമാനക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഗൃഹനിര്‍മ്മാണം വര്‍ഷങ്ങളോളം നീണ്ടു പോകുമ്പോള്‍ എസ്റ്റിമേറ്റ് സംഖ്യയും കണക്കില്ലാതെ കൂടുന്നു. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്തും ഇത് വരെയുള്ള സമ്പാദ്യങ്ങള്‍ സ്വരൂപിച്ചും ഗൃഹനിര്‍മ്മാണം തുടങ്ങിയവര്‍ ഇപ്പോള്‍ അങ്കലാപ്പിലാണ്. വായ്പ ലഭിച്ചവര്‍ക്ക് തൊട്ടടുത്ത മാസം മുതല്‍ … Continue reading "നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം വേണം"
      പലതു കൊണ്ടും കേരളം നാണം കെടുകയാണ്. ഒരു ഭാഗത്ത് ബാര്‍കോഴ വിവാദം. മറുഭാഗത്ത് കത്തിപ്പടരുന്ന ദേശീയ ഗെയിംസ് അഴിമതി വിവാദം. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന ചോദ്യമാണ് എങ്ങും ഉയര്‍ന്നുവരുന്നത്. ദേശീയ ഗെയിംസില്‍ പരക്കെ അഴിമതിയാണെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ് തന്നെ പറയേണ്ടിവന്നു. ലാലിസമാകട്ടെ ഒരു ഭാഗത്ത് കത്തിപ്പടരുകയാണ്. കാര്യങ്ങളാകെ കുഴഞ്ഞു മറിഞ്ഞിട്ടും ആധികാരീകമായി ഒന്ന് പ്രതികരിക്കാനോ കാര്യങ്ങള്‍ നേരെയാക്കാനോ ഉത്തരവാദപ്പെട്ടവര്‍ ആരും തന്നെ രംഗത്ത് വരുന്നുമില്ല. ഗെയിംസ് ഓരോ നാള്‍ പിന്നിടുമ്പോഴും … Continue reading "കത്തിപ്പടരുന്ന വിവാദം നാണംകെടുന്ന കേരളം"
    ഗെയിംസ് മത്സരങ്ങള്‍ അഴിമതി നടത്താനുള്ള വേദികളാക്കി മാറ്റുകയാണോയെന്ന സംശയമാണ് പൊതുവില്‍ ഉയര്‍ന്നുവരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലുണ്ടായ കൂറ്റന്‍ അഴിമതി ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിന്റെ അലയടികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് കഴിഞ്ഞ ദിവസം മുതല്‍ കേരളത്തിലാരംഭിച്ച ദേശീയ ഗെയിംസിനെ ചുറ്റിപ്പറ്റിയും അഴിമതിയാരോപണങ്ങള്‍ നാനാ കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നുകഴിഞ്ഞത്. ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതിയാരോപണങ്ങള്‍ വെറും ആരോപണങ്ങളുടെ ഗണത്തില്‍പ്പെടുത്തി തള്ളിക്കളയാവുന്നതല്ല. സര്‍ക്കാര്‍ തലധൂര്‍ത്താണ് ഇപ്പോള്‍ നടന്നുവരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയാരോപണങ്ങള്‍ ചില വ്യക്തികളെ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ ദേശീയ ഗെയിംസില്‍ സര്‍ക്കാര്‍ അപ്പടി … Continue reading "തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേട് വരുത്തരുത്"
        കേരളത്തില്‍ വര്‍ധിച്ചുവരുന്ന മാവോയിസ്റ്റ് അക്രമവും ഭീഷണിയും പ്രതിരോധിക്കാനാകാതെ കുഴങ്ങുകയാണ് പോലീസ്. ഓരോ ദിവസം പിന്നിടുന്തോറും മാവോയിസ്റ്റ് അക്രമം വ്യാപിച്ചുവരികയാണ്. ഒടുവിലത്തെ ആക്രമണമാണ് കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായത്. കണ്ണൂര്‍ ജില്ലയില്‍ പേരാവൂരിനടുത്ത നെടുംപൊയിലില്‍ സ്റ്റോണ്‍ ക്രഷര്‍ ഓഫീസിന് നേരെ അക്രമം നടന്നിട്ട് അധിക നാളായില്ല. തുടര്‍ന്ന് വയനാട്ടിലും ഇപ്പോള്‍ കൊച്ചിയിലും മാവോയിസ്റ്റുകള്‍ അഴിഞ്ഞാടി, നെടുംപൊയില്‍ അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഓഫീസിലെ സി സി ടിവിയില്‍ പതിഞ്ഞിട്ടും അക്രമകാരികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. നെടുംപൊയിലിന്റെ … Continue reading "മൃദുസമീപനം സ്വീകരിച്ചാല്‍ നല്‍കേണ്ടത് കനത്തവില"
      കേരളത്തിന് പ്രത്യേക റെയില്‍വെ സോണ്‍ എന്നത് ഏറെക്കാലത്തെ മുറവിളി ആയിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അങ്ങേയറ്റം അപമാനിച്ചിരിക്കുകയാണ്. കേരളത്തിന് പ്രത്യേക റെയില്‍വെ സോണ്‍ അനുവദിക്കാനാവില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധമാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ പ്രത്യേക റെയില്‍വെ സോണ്‍ എന്ന ആവശ്യം ഇത്തവണയെങ്കിലും ബജറ്റില്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വി എസ്സും കേന്ദ്ര റെയില്‍വെ മന്ത്രിയോട് ആവശ്യപ്പെട്ടുവെങ്കിലും കേരളത്തിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന മറുപടിയാണ് നല്‍കിയത്. മാഗഌരു ആസ്ഥാനമായി റെയില്‍വെ … Continue reading "പൂവണിയിക്കണം കേരളത്തിന്റെ പ്രതീക്ഷകള്‍"
        ദേശീയ ഗെയിംസിന് മുന്നോടിയായുള്ള കൂട്ടയോട്ടക്കുതിപ്പിന് കേരളം തയ്യാറെടുത്തുകഴിഞ്ഞു. നാളെ കാലത്ത് 10.30ന് ആരംഭിക്കുന്ന കൂട്ടയോട്ടം ഒരു മണിക്കൂര്‍ നീണ്ട് 11.30ന് അവസാനിക്കും. നാടും നഗരവും ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ മുണ്ടയാട്ടെ ഇന്‍ഡോര്‍ സ്റ്റേഡിയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചതോടെ കണ്ണൂരിന്റെ കായിക ചരിത്രത്തില്‍ അത് മറ്റൊരു നാഴികക്കല്ലായി മാറി. ജില്ലാ ആസ്ഥാനമായ കണ്ണൂരില്‍ നിന്ന് അത്രയൊന്നും അകലെയല്ലാത്ത മുണ്ടയാട്ടെ ഇന്‍ഡോര്‍ സ്റ്റേഡിയം ത്രസിപ്പിക്കുന്ന കായിക … Continue reading "ഓടട്ടെ കേരളം"
    വികസന നഗരങ്ങളുടെ പട്ടികയിലാണ് കണ്ണൂര്‍. അതുകൊണ്ട് തന്നെ കണ്ണൂരിനെ തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ കണ്ണൂര്‍ നഗരസഭക്ക് പുറമെ അഞ്ച് ഗ്രാമപഞ്ചായത്തുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകരണം. കണ്ണൂര്‍ നഗരസഭയോട് തൊട്ടുകിടക്കുന്ന പള്ളിക്കുന്ന്്, പുഴാതി, എളയാവൂര്‍, എടക്കാട്, ചേലോറ എന്നീ പഞ്ചായത്തുകളാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വരിക. 2012ല്‍ നഗരവികസന വകുപ്പ് നടത്തിയ പഠനത്തില്‍ കേരളത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളായി തെരഞ്ഞെടുത്തതില്‍ ഒന്ന് കണ്ണൂരായിരുന്നു. കൊച്ചിയാണ് മറ്റൊന്ന്. നിലവില്‍ പതിനൊന്ന് … Continue reading "കണ്ണൂര്‍ കോര്‍പ്പറേഷന് സ്വാഗതം പക്ഷേ…"

LIVE NEWS - ONLINE

 • 1
  51 mins ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 2
  4 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 3
  5 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 4
  5 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 5
  5 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  5 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 7
  6 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 8
  7 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 9
  7 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്