Thursday, January 24th, 2019

        കണ്ണൂര്‍ ജില്ല വീണ്ടും അശാന്തിയുടെ നാളുകളിലേക്ക് തിരിച്ചുപോവുകയാണെന്ന സൂചയാണ് സി പി എം പ്രവര്‍ത്തകന്‍ വിനോദ് കുമാറിന്റെ കൊലപാതകം. വടക്കെ പൊയിലൂരില്‍ ഇന്നലെ അര്‍ധരാത്രിയുണ്ടായ ബോംബേറിലാണ് വിനോദ്കുമാര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും ഒരുകാലത്ത് ഏറെ പേരുദോഷം വരുത്തിയ പ്രദേശമാണ് പാനൂര്‍. പരസ്പരമുള്ള രാഷ്ട്രീയ വൈരത്തില്‍ ഇരുപാര്‍ട്ടികളിലുംപെട്ട എത്രയോ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവിടെ പരിക്കേറ്റവരും ഒട്ടേറെ. അംഗഭംഗം വന്ന് … Continue reading "അശാന്തിയുടെ നാളുകളിലേക്ക് കണ്ണൂര്‍ തിരിച്ചുപോവരുത്"

READ MORE
        ഹരിയാന: പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്ര ഉള്‍പ്പെട്ട ഭൂമി കുംഭകോണം പുറത്തുകൊണ്ടു വന്ന് ശ്രദ്ധേയനായ ഹരിയാനയിലെ ഐ എ എസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകക്ക് ബി ജെ പി ഭരണത്തിലും രക്ഷയില്ല. റോബര്‍ട്ട് വാധ്രക്കെതിരായ നടപടി തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തി അധികാരത്തിലേറിയ ബി ജെ പി അശോക് ഖേംകയെ നേരത്തെ പ്രശംസിച്ചിരുന്നു. എന്നാല്‍ അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തുനിന്നും താഴ്ന്ന ഒരു പോസ്റ്റിലേക്ക് അദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്. സംസ്ഥാന പുരാവസ്തു … Continue reading "22 വര്‍ഷം 44 സ്ഥലംമാറ്റം ; ഭരണം മാറിയിട്ടും ഹരിയാനയിലെ ‘ ഋഷിരാജ് സിംഗിന് ‘ രക്ഷയില്ല !"
      ജീവന്‍ രക്ഷയുമായി ബന്ധപ്പെട്ട് അത്യന്താപേക്ഷിതമായ ചിലയിനം മരുന്നുകളുടെ വില യാതൊരു തത്വദീക്ഷയുമില്ലാതെ പുതുക്കാനുള്ള ദേശീയ മരുന്നുവില നിയന്ത്രണ സമിതിയുടെ തീരുമാനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. 57 തരം മരുന്നുകളുടെ വിലയാണ് ഇപ്പോള്‍ പുതുക്കി നിശ്ചയിച്ചത്. പേവിഷബാധയ്‌ക്കെതിരായ കുത്തിവെപ്പിന്റെ വില ഇതോടെ കുതിക്കുമെന്ന് ഉറപ്പായി. പ്രമേഹരോഗത്തിനാവശ്യമായ ഇന്‍സുലിന്‍ വിലയും ഇനി കയ്യെത്താദൂരത്തായി മാറും. അതേ സമയം തന്നെ ചിലയിനം മരുന്നുകളുടെ വില കുറഞ്ഞത് ആശ്വാസകരം തന്നെ മരുന്നുവില പുതുക്കാനുള്ള തീരുമാനം പേപ്പട്ടി കടിച്ചവരെയാണ് ഏറെ ബാധിക്കാന്‍ … Continue reading "രോഗികളെ പിഴിയുന്ന നയം തിരുത്തണം"
        നവമാധ്യമങ്ങള്‍ പുതിയ കാലത്തിന് കയ്യൊപ്പ് ചാര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയെ  കടിഞ്ഞാണിടാന്‍ കൊണ്ടുവന്ന ഐ ടി നിയമത്തിലെ 66-എ ഭരണ ഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ വിധി ഈ മേഖലയില്‍ സുപ്രധാന വഴിത്തിരിവാണ്. ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ യുഗമാണിത്. പരമ്പരാഗത രീതിയില്‍ നിന്ന് മാറി പുതിയ കാലത്തെ വരവേല്‍ക്കാന്‍ പുതുതലമുറ പുതുമാര്‍ഗങ്ങള്‍ തേടുന്ന കാലഘട്ടമാണിത്. പലതരത്തിലുമുള്ള നവമാധ്യമങ്ങളുടെ കുത്തൊഴുക്കില്‍ ഒഴുക്കിനനുസരിച്ച് നീന്തുകയാണ് പുതുതലമുറ. അവരെ സംബന്ധിച്ച് ഏറെ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായവിധി. … Continue reading "നവമാധ്യമങ്ങളും സുപ്രീംകോടതി വിധിയും"
      എന്തിന്റെ പേരിലായാലും നിയമസഭാസ്തംഭനം തുടരുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. മാര്‍ച്ച് മാസത്തെ ബജറ്റവതരണവുമായി ബന്ധപ്പെട്ട് 22 ദിവസം നീണ്ടുനില്‍ക്കേണ്ട നിയമസഭാ സമ്മേളനമാണ് കേവലം എട്ട് നാള്‍ കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നത്. അതും ശുഭ പര്യവസായിയല്ല. സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് നിയമസഭാ പാടേ സ്തംഭിക്കുന്നത്. ഇന്നത്തെ നിലയില്‍ നിയമസഭ ഇനി എപ്പോള്‍ ചേരുമെന്ന് പറയാനും കഴിയില്ല. കാരണം അത്രമേല്‍ രൂക്ഷമാണ് കേരളത്തിലെ പ്രശ്‌നങ്ങള്‍. പ്രശ്‌നത്തില്‍ ആര് ഇടപെടുമെന്നോ, ആര്‍ക്ക് തീര്‍ക്കാന്‍ സാധിക്കുമെന്നോ ഒരു നിശ്ചയവുമില്ല. … Continue reading "നിയമസഭാ സ്തംഭനം ഒഴിവാക്കണം"
        രാഷ്ട്രീയ അക്രമ സംഭവങ്ങള്‍ക്കറുതി വരുത്താന്‍ സമാധാന കമ്മറ്റി യോഗങ്ങള്‍ക്കുമാവുന്നില്ല. ഇതുവരെയുള്ള അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. ഏറ്റവും ഒടുവില്‍ കതിരൂരിനടുത്ത് പത്തായക്കുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു ബി ജെ പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയിലാണ്. ഉല്‍സവം കണ്ട് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്ന ചമ്പാടന്‍ കണ്ടി മാധവന്റെ മകന്‍ നിഖില്‍ (21) അയല്‍വാസിയായ തെക്കുമ്പാട് പൊയില്‍ അജയന്റെ മകന്‍ അമിത്ത് (22) എന്നിവര്‍ക്കാണ് വെട്ടേറ്റത്. അഞ്ചംഗ സി പി എം … Continue reading "എന്ന് തീരുമീ രാഷ്ട്രീയക്കളി"
          സമൂഹത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരാണ് വികലാംഗര്‍. ശാരീരിക-മാനസീക പിന്നാക്കാവസ്ഥയില്‍ ഏറെ ജീവിത പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരക്കാരെ ബോധപൂര്‍വ്വം അവഗണിക്കുകയോ തഴയപ്പെടുകയോ ചെയ്യുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്ന കാലഘട്ടം കൂടിയാണിത്. പ്രത്യേക പരിരക്ഷ അര്‍ഹിക്കുന്ന വിഭാഗമെന്ന നിലയില്‍ ഇവര്‍ക്കായി ചില നിയമ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇതിന്റെ ആനുകൂല്യം പലപ്പോഴും അവര്‍ക്ക് ലഭിക്കുന്നുമില്ല. പൊതു ഇടങ്ങളില്‍ എന്നുമാത്രമല്ല, ചില സന്ദര്‍ഭങ്ങളില്‍ വീടുകളില്‍പോലും ഇവര്‍ അവഗണനയുടെ കയ്പ്പ് നീര് അറിയാറുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ഇത്തരക്കാരുടെ ക്ഷേമത്തിനായി … Continue reading "കണ്ണൂരില്‍ പുതുചുവട്‌വെയ്പ്പ്"
      സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത, സമാനതകളില്ലാത്ത സംഭവങ്ങളാണ് ഇന്ന് കാലത്ത് അരങ്ങേറിയത്. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ഇന്നുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവവികാസങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ്. നിയമ നിര്‍മാണ സഭയ്‌ക്കേറ്റ തീരാക്കളങ്കമാണ് ഇന്നത്തെ സംഭവങ്ങള്‍ എന്ന കാര്യത്തില്‍ സംശയമില്ല. പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ സാങ്കേതികമായി മാണി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറുകളും ഇളക്കി മാറ്റുകയും ഫയലുകള്‍ വലിച്ചെറിയുകയും ചെയ്തു. പ്രതിപക്ഷ വനിതാ എം എല്‍ എയെ കയ്യേറ്റം ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്.—ബാര്‍കോഴ … Continue reading "പ്രബുദ്ധകേരളത്തിന് തലതാഴ്ത്താം"

LIVE NEWS - ONLINE

 • 1
  5 mins ago

  ബാഴ്‌സക്ക് തോല്‍വി

 • 2
  12 hours ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 3
  14 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 4
  17 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 5
  18 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 6
  18 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 7
  20 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

 • 8
  21 hours ago

  മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

 • 9
  21 hours ago

  ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍