Saturday, January 19th, 2019

    മണല്‍കടത്ത് തടയാന്‍ ചെന്ന പരിയാരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രാജന് നേരെയുണ്ടായ അതിഭീകരവും പൈശാചികവുമായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് കണ്ണ് തുറക്കുന്നില്ലെങ്കില്‍ ജില്ലയിലെ മണല്‍ മേഖലയിലെ സ്ഥിതിഗതികള്‍ കൈവിടുമെന്ന കാര്യത്തില്‍ സംശയമില്ല. മണല്‍കടത്ത് തടയാനെത്തുന്ന ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ താഴോട്ടുള്ളവര്‍ വരെ മണല്‍ മാഫിയകളില്‍ നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അക്രമപരമ്പരകളില്‍ അവസാനത്തേതാകണമെന്നില്ല. കാരണം അത്രശക്തമാണ് കണ്ണൂര്‍ ജില്ലയില്‍ മണല്‍മാഫിയ. ഇപ്പോഴുണ്ടായ സംഭവത്തില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കണ്ണൂര്‍ ജില്ലാപോലീസ് … Continue reading "അവിശുദ്ധ കൂട്ടുകെട്ടും തടിച്ചുകൊഴുക്കുന്ന മണല്‍ മാഫിയയും"

READ MORE
        കേരളത്തില്‍ മാവോയിസ്റ്റ് അക്രമങ്ങളുടെ സൂത്രധാരനും മുഖ്യപങ്കാളികളുമായ രൂപേഷും ഭാര്യ ഷൈനയും ഒപ്പം കൂട്ടാളികളും കോയമ്പത്തൂരില്‍ പിടിയിലായെങ്കിലും മാവോയിസ്റ്റ് ആക്രമണഭീതി പൂര്‍ണമായും ഇല്ലാതായെന്ന് പറയാനാവില്ല. കാരണം ഇവരുടെ അറസ്റ്റിന് ശേഷവും ചിലയിടങ്ങള്‍ മാവോയിസ്റ്റ് ആക്രമണഭീതിയില്‍ തന്നെയാണ്. മുഖ്യകണ്ണികളുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ മാവോയിസ്റ്റ് തിരിച്ചടിക്ക് സാധ്യതയുണ്ടെന്നു തന്നെയാണ് രഹസ്യന്വേഷണ വിഭാഗം നല്‍കുന്ന സൂചന. കേരളം മാവോയിസ്റ്റ് ആക്രമണത്തിന്റെ പിടിയിലമര്‍ന്നിട്ട് കാലമേറെയായി. ഇതേവരെയും പോലീസ് ഈ സംഘത്തെ പിടികൂടാനും ഇവരുടെ ആസ്ഥാനം കണ്ടെത്താനും കണ്ണിലെണ്ണയൊഴിച്ച് … Continue reading "മാവോയിസ്റ്റ് ഭീകരതയുടെ വേരറുക്കണം"
        സംഘടിക്കാനും സമരം ചെയ്യാനും അവകാശങ്ങള്‍ നേടിയെടുക്കാനും ജനാധിപത്യ സംവിധാനത്തില്‍ സാധിക്കുമെന്നിരിക്കെ ഇതിനെയെല്ലാം വരിഞ്ഞുകെട്ടാനുള്ള കേന്ദ്രനീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ തയാറാക്കിയ ലേബര്‍ കോഡ് ഓണ്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബില്ലിലും വേതന-ബോണസ് നിയമങ്ങള്‍ ഏകീകരിച്ചുകൊണ്ടുമുള്ള ബില്ലിലാണ് കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. വ്യവസായ സ്ഥാപനങ്ങളില്‍ ലേ ഓഫീന് ചില നിയമങ്ങളൊക്കെയുണ്ട്്. ഇത് പാലിച്ചുകൊണ്ടുമാത്രമേ തൊഴിലുടമ ലേ ഓഫീന് തയാറാകാന്‍ പാടുള്ളൂ. എന്നാല്‍ ഇപ്പോഴത്തെ ലേബര്‍ കോഡ് അനുസരിച്ച് സര്‍ക്കാറിന്റെ മുന്‍കൂര്‍ … Continue reading "തൊഴില്‍ നിയമം തൊഴിലാളി ദ്രോഹമാകരുത്"
      വീട് നിര്‍മിക്കാനുള്ള സാമ്പത്തികാവശ്യങ്ങള്‍ക്ക് സംസ്ഥാനത്തെ പ്രാഥമിക ഹൗസിംഗ് സഹകരണ സംഘങ്ങളില്‍ ഈടുവെച്ച പണയാധാരങ്ങള്‍ ബാധ്യതതീര്‍ത്തിട്ടും തിരിച്ചുനല്‍കാത്തത് ഗൗരവമേറിയ ഒരു വിഷയം തന്നെ. വ3യ്പ തിരിച്ചടച്ചവരുടെ പണയാധാരങ്ങള്‍ ഉടന്‍ തിരിച്ചുനല്‍കണമെന്ന് സഹകരണ ഓംബുഡ്‌സ്മാന് ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നതിന്റെ സാഹചര്യങ്ങളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പ് സമഗ്രാന്വേഷണം നടത്തി അത്തരം പ്രാഥമിക ഹൗസിംഗ് സഹകരണ സംഘങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കണം. സാമ്പത്തിക പരാധീനത കാരണം വീട് നിര്‍മിക്കാന്‍ ഹൗസിംഗ് സഹകരണ സൊസൈറ്റികളെ കൂടുതലായി ആശ്രയിച്ചുവരുന്ന കാലമാണിത്. ചിലര്‍ ബാങ്കുകളെയും … Continue reading "പ്രാഥമിക ഹൗസിംഗ് സഹകരണ സംഘങ്ങള്‍ നിലപാട് തിരുത്തണം"
      ആഭ്യന്തര മന്ത്രി രമേശ്‌ചെന്നിത്തലയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ ഇന്നലെ ചേര്‍ന്ന സമാധാനയോഗത്തിലെടുത്ത തീരുമാനം അതേ ഗൗരവത്തിലെടുക്കാന്‍ പോലീസും രാഷ്ട്രീയ പാര്‍ട്ടികളും തയാറാകണം. സമാധാനമാഗ്രഹിക്കുന്നവരുടെ ഒരു പ്രാര്‍ത്ഥന കൂടിയാണിത്. കാരണം അത്ര സംഘര്‍ഷഭരിതമാണ് ജില്ലയിലെ കാര്യങ്ങള്‍.  കൊണ്ടും കൊടുത്തും ശീലമുള്ളവരാണ് കണ്ണൂര്‍ ജില്ലക്കാരെന്ന പേര്‌ദോഷം നേരത്തെയുണ്ട്. അടിക്ക് അടി, കൊലക്ക് കൊല, ബോംബിന് ബോംബ് എന്ന സ്ഥിരം ശൈലി മുഖമുദ്രയാക്കിയതാണ് പലപ്പോഴും പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പിന്നീട് … Continue reading "വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ പോലീസ് തയാറാവണം"
        കാര്‍ഷിക സംസ്‌കൃതിക്ക് പുകള്‍പെറ്റനാടാണ് ഭാരതം. ഇന്നും അതിന് വലിയ നിലയില്‍ കോട്ടംതട്ടിയിട്ടില്ലെങ്കിലും ഈമേഖലയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ അത്രശുഭകരമല്ല. കര്‍ഷക ആത്മഹത്യകളെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കാണ് നാം അനുദിനം കാതോര്‍ക്കുന്നത്. കടബാധ്യതയും സാമ്പത്തിക പരാധീനതയും കാരണം കര്‍ഷക ആത്മഹത്യ ഏറിവരികയാണ്. സ്വന്ത്രഭാരതത്തിന്റെ പിറവിക്ക് ശേഷം മാറി മാറി ഭരിച്ച സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയുമായി ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അവയൊന്നും തന്നെ ലക്ഷ്യം കണ്ടില്ലെന്നതിന്റെ സൂചനകളാണ് പെരുകി വരുന്ന കര്‍ഷക ആത്മഹത്യകള്‍. കൃഷിയില്‍ കരുപ്പിടിപ്പിച്ച … Continue reading "അജ്ഞാത വാസത്തില്‍ രാഹുലിന്റെ കര്‍ഷക പ്രേമം"
        കണ്ണൂര്‍ ജില്ല വീണ്ടും അശാന്തിയുടെ നാളുകളിലേക്ക് തിരിച്ചുപോവുകയാണെന്ന സൂചയാണ് സി പി എം പ്രവര്‍ത്തകന്‍ വിനോദ് കുമാറിന്റെ കൊലപാതകം. വടക്കെ പൊയിലൂരില്‍ ഇന്നലെ അര്‍ധരാത്രിയുണ്ടായ ബോംബേറിലാണ് വിനോദ്കുമാര്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും ഒരുകാലത്ത് ഏറെ പേരുദോഷം വരുത്തിയ പ്രദേശമാണ് പാനൂര്‍. പരസ്പരമുള്ള രാഷ്ട്രീയ വൈരത്തില്‍ ഇരുപാര്‍ട്ടികളിലുംപെട്ട എത്രയോ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവിടെ പരിക്കേറ്റവരും ഒട്ടേറെ. അംഗഭംഗം വന്ന് … Continue reading "അശാന്തിയുടെ നാളുകളിലേക്ക് കണ്ണൂര്‍ തിരിച്ചുപോവരുത്"
        കേരളം സംസ്‌കാരസമ്പന്നമെന്ന് നാം സ്വയം അഭിമാനിക്കാറുണ്ട്. എന്നാലതിന് ഇപ്പോള്‍ എന്തടിസ്ഥാനമെന്ന് ആരെങ്കിലും ചിന്തിച്ചുപോയാല്‍ അവരെ കുറ്റം പറയാന്‍ എങ്ങിനെ കഴിയും? കാരണം അത്തരത്തിലുള്ള കാര്യങ്ങളാണല്ലോ കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കുടുംബസമേതം ചാനലുകള്‍ കാണാന്‍ വിധിക്കപ്പെട്ട ജനത തങ്ങളുടെ ഗതികേടോര്‍ത്ത് വിലപിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. നിയമസഭയില്‍ നടന്ന സംഭവങ്ങളുടെ ലൈവ് സംപ്രേക്ഷണം ആരും മറന്നുകാണാനിടയില്ല. വനിതാ എം എല്‍ എയെ തടഞ്ഞുവെക്കുന്നതും പാടില്ലാത്തിടങ്ങളില്‍ സ്പര്‍ശിക്കുന്നതുമെല്ലാം ഒന്നിടവിട്ട സമയങ്ങളില്‍ കാണേണ്ടിവന്ന ദുര്യോഗം പേറി നടക്കുകയാണ് … Continue reading "സാംസ്‌കാരിക കേരളത്തിന്റെ മുഖം വികൃതമാവുന്നു"

LIVE NEWS - ONLINE

 • 1
  14 hours ago

  ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

 • 2
  14 hours ago

  മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

 • 3
  15 hours ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 4
  15 hours ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 5
  18 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 6
  19 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 7
  19 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 8
  19 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 9
  20 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു