Thursday, April 25th, 2019

      കൗമാര കലാ മാമാങ്കത്തിന് തലസ്ഥാന നഗരി സാക്ഷ്യം വഹിക്കുമ്പോള്‍ വിധിനിര്‍ണയത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവരുന്നത് സ്വാഭാവികം. ജയപരാജയങ്ങളുടെ അളവുകോലാണ് വിധിനിര്‍ണയം. എന്നാല്‍ കഴിവുള്ളവര്‍ പലപ്പോഴും പിന്തള്ളപ്പെടുകയാണെന്ന വ്യാപക പരാതികള്‍ ഉയര്‍ന്നുവരുമ്പോഴും ഇതിന്റെ ന്യായാന്യായങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വസ്തുത മനസ്സിലാക്കാന്‍ ശ്രമിക്കാതെ കേവലം അപ്പീലുകളില്‍ മാത്രമായി കാര്യങ്ങളെ ഒതുക്കാന്‍ ശ്രമിക്കുന്ന അധികൃതരുടെ നിലപാട് പലപ്പോഴും വന്‍ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അനന്തപുരിയുടെ മണ്ണില്‍ ഇന്ന് തുടക്കം കുറിക്കുന്ന കലാ മാമാങ്കത്തിന് ഇത്തരമൊരു ഗതി വരാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്. പതിനാല് … Continue reading "മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്നതാവണം മേളകള്‍"

READ MORE
        കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പരീക്ഷണ പറക്കല്‍ ഡിസംബറില്‍ ഉണ്ടാകുമെന്നാണ് നേരത്തെ ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞിരുന്നത്. എന്നാലത് നടന്നില്ലെന്ന് മാത്രമല്ല, ഡിസംബറും പിന്നിട്ട് ജനുവരി ആദ്യത്തെ ആഴ്ച പിന്നിടാറായിട്ടും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കാത്തത് ഉത്തര മലബാറിന്റെ വൈമാനിക സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത് ഇനിയും വൈകുമോ എന്ന ആശങ്കകള്‍ ജനിപ്പിക്കുകയാണ്. ഏറ്റവുമൊടുവിലായി ഇന്നലെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ തികച്ചും നിരാശപ്പെടുത്തും വിധമായിരുന്നു കാര്യങ്ങള്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച മന്ത്രി … Continue reading "പരീക്ഷണ പറക്കലില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കരുത്"
    സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ അപ്പീലുകള്‍ പരമോന്നത നീതിപീഠം തള്ളിയത് സര്‍ക്കാരിനും പൊതുസമൂഹത്തിനും ആശ്വാസം പകരുന്നതാണെങ്കിലും പൂര്‍ണ മദ്യനിയന്ത്രണത്തിന് വിധി സഹായകരമാവുമോയെന്ന ചോദ്യമാണുയര്‍ന്നുവരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ നയം അംഗീകരിച്ചതാണ് ഇത്തരമൊരു സന്ദേഹത്തിന് അടിസ്ഥാനമായി മാറുന്നത്. പഞ്ചനക്ഷത്രമായാലും അല്ലെങ്കിലും മദ്യം ലഹരി തന്നെ. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമെന്ന മുറവിളി ഉയര്‍ന്നു തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിന്റെ സാമ്പത്തിക പശ്ചാത്തലത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമെന്നത് അപ്രായോഗികമാണെങ്കിലും … Continue reading "മദ്യനയം ഇനിയും കോടതി കയറാതെ നോക്കണം"
      കേരളത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നാലിരട്ടി വര്‍ധനവ് രേഖപ്പെടുത്തിയത് ആശങ്കയുളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പൊതുയിടങ്ങളില്‍ വെച്ചും സ്വന്തം വീടുകളില്‍ വെച്ചും ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ളവക്ക് കുട്ടികള്‍ വിധേയരാവുകയാണെന്നുള്ളത് സാംസ്‌കാരികമായി ഉന്നതിയില്‍ നില്‍ക്കുന്ന കേരളത്തിന് അത്യന്തം നാണക്കേട് വരുത്തിവെക്കുകയാണ്. പീഡനങ്ങളുടെ തോത് കുറക്കാന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഓരോ ദിനവും പീഡന പരമ്പര ഏറിവരികയുമാണ്. വീടുകളിലും പൊതുസ്ഥലങ്ങളിലും നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ് കഴിഞ്ഞ കുറേ കാലമായി കേരളത്തെ പിടികൂടിയിട്ടുള്ളത്. … Continue reading "പീഡനക്കേസുകളുടെ ആധിക്യം ആശങ്ക ജനിപ്പിക്കുന്നു"
        പതിനാറ് മുതല്‍ പതിനെട്ട് വരെ പ്രായമുള്ളവര്‍ ഹീനകരമായ കുറ്റം ചെയ്താല്‍ അവരെ പ്രായപൂര്‍ത്തിയായവരെന്ന നിലയില്‍ വിചാരണ ചെയ്യുന്നതുള്‍പ്പെടെയുള്ള ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യുന്ന ബില്‍ രാജ്യസഭ ഇന്നലെ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി കൊണ്ടുവന്ന ബില്‍ കൂടുതല്‍ ച ര്‍ച്ചകള്‍ക്കും പഠനത്തിനും വിധേയമാക്കേണ്ടതാണ്. ഇപ്പോഴത്തെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ഭേദഗതികള്‍ അത്യാവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കുട്ടികളെ ബാധിക്കുന്നതായതു കൊണ്ട് തന്നെ സമഗ്രമായ പഠനം … Continue reading "നീതിയുക്തമാവുമോ ബാലനീതി?"
        വൈദേശീക മേധാവിത്വത്തിന്റെ ശേഷിപ്പുകള്‍ ഇന്നും കാത്തുസൂക്ഷിക്കുന്ന കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ട ചരിത്രത്താളുകളില്‍ ഒരിക്കല്‍ കൂടി ഇടം പിടിച്ചു. 1505ല്‍ പോര്‍ച്ചുഗീസ് വൈസ്രോയി ഫ്രാന്‍സിസ് കോ ഡി അല്‍മേഡയാണ് അറബിക്കടല്‍ തീരത്ത് സെന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചത്. എന്നാല്‍ ഇന്ന് നാം കാണുന്ന തരത്തില്‍ കോട്ടക്ക് ആധുനിക മുഖം കൈവരുത്തിയത് ഡച്ചുകാരാണ്. 1772ല്‍ ഡച്ചുകാര്‍ കോട്ട അറയ്ക്കല്‍ രാജവംശത്തിന് കൈമാറുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ വരവോടെ കാര്യങ്ങള്‍ ആകെ മാറി മറിയുകയും 1780ല്‍ … Continue reading "പീരങ്കിയുണ്ടകള്‍ കോട്ടയില്‍ സുരക്ഷിതമോ?"
        പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാനവുമായി ബന്ധപ്പെട്ട ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്. നിലനില്‍ക്കുന്ന വികസന പ്രശ്‌നങ്ങളാണ് കേരളം പ്രധാനമന്ത്രിക്ക് മുന്നില്‍ നിരത്തിയത്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേകിച്ച് നരേന്ദ്രമോദി ഇക്കാര്യങ്ങളിലെല്ലാം എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളതാണ് കേരളം ഉറ്റുനോക്കുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് 14 ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ ഡാമിന് താഴെയായി പുതിയ ഡാം നിര്‍മ്മിക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. ഇതേക്കുറിച്ച് ദേശീയ-രാജ്യാന്തര തലത്തിലെ വിദഗ്ധരുമായി പഠനം … Continue reading "നിരത്തിയത് നീണ്ട പട്ടിക, ഇനി പ്രതീക്ഷ പ്രധാനമന്ത്രിയില്‍"
        പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമാ അനാഛാദനച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് കേരള ജനതയെ അപമാനിക്കുന്നതിന് തുല്യമായി. എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്താനുണ്ടെങ്കിലും അതൊന്നും വിലപ്പോവില്ലെന്ന് വിലക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ രാഷ്ട്രീയമോ മറ്റ് പരിഗണനകളോ നോക്കാതെ പ്രതിഷേധം ഉയര്‍ന്നുവരുന്നത് തന്നെ ബന്ധപ്പെട്ടവര്‍ക്കുള്ള താക്കീതായി. പ്രതിമ അനാഛാദന ചടങ്ങുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ക്ഷണക്കത്ത് പ്രകാരം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കേണ്ടത്. എന്നാല്‍ വെള്ളാപ്പള്ളി നടേശന്റെ … Continue reading "അപമാനിച്ചത് കേരള ജനതയെ"

LIVE NEWS - ONLINE

 • 1
  45 mins ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

 • 2
  45 mins ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 3
  3 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 4
  3 hours ago

  വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

 • 5
  3 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 6
  3 hours ago

  സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

 • 7
  3 hours ago

  കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

 • 8
  4 hours ago

  ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

 • 9
  5 hours ago

  അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു