Friday, January 18th, 2019

      ഭാരതത്തിന്റെ നാഡിമിടിപ്പുകളും സ്പന്ദനവും സ്വന്തം ഹൃദയത്തിലേറ്റുവാങ്ങി ആധുനിക ഇന്ത്യയെ ലോകനെറുകയിലെത്തിച്ച അസാമാന്യ വ്യക്തിത്വത്തിന്റെ പ്രോജ്ജ്വല പ്രതീകമാണ് അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാം. ബഹിരാകാശ രംഗത്ത് പുത്തന്‍ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത ഡോ. എ പി ജെ മറ്റ് രാഷ്ട്രപതിമാരില്‍ നിന്ന് തികച്ചും വിഭിന്നമായ പാതയാണ് വെട്ടിത്തുറന്നത്. ഭരണതന്ത്രജ്ഞതയും ശാസ്ത്ര-സാങ്കേതിക വൈദഗ്ദ്ധ്യവും രാജ്യപുരോഗതിക്കും അതുവഴി ജനനന്മക്കും എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന് ഭാരതത്തിന് കാട്ടിത്തന്ന ഡോ. എ പി ജെ അബ്ദുള്‍കലാം രാഷ്ട്രപതി … Continue reading "വിജ്ഞാനവും വികസനവും ഹൃദയത്തില്‍ പ്രതിഷ്ഠിച്ച മഹാന്‍"

READ MORE
      പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതും കാണാതാവുന്നതും നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്ന നാട്ടില്‍ സഫിയ കേസ്് വിധിപാഠമാക്കണമെന്ന കോടതിയുടെ അഭിപ്രായ പ്രകടനം എന്തുകൊണ്ടും പ്രസക്തവും കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്. പ്രമാദമായ സഫിയാ കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കിയ കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം ജെ ശക്തിധരനാണ് സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനം നടത്തിയത്. കേരളത്തില്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. തട്ടിക്കൊണ്ടുപോകലിനും മാനഭംഗപ്പെടുത്തലുകള്‍ക്കും വിധേയരാവുന്ന പെണ്‍കുട്ടികളും ഏറെ. ഈ ഗണത്തില്‍പ്പെട്ട ചില സംഭവങ്ങളെക്കുറിച്ച്് പോലീസ് … Continue reading "ജഡ്ജിന്റെ അഭിപ്രായം പ്രസക്തം, കാലികം"
        ലോക്കല്‍ പോലീസിന്റെ മുഖം ചിലപ്പോള്‍ വികൃതമാകാറുണ്ടെന്നതിന് മികച്ച ഉദാഹരണമാണ് കാസര്‍കോട്ടെ പ്രമാദമായ സഫിയ വധക്കേസ് അന്വേഷണം. നീണ്ട ഒന്നരവര്‍ഷമാണ് ഈ കേസില്‍ തുമ്പുകണ്ടെത്താന്‍ പോലീസ് തേരാപാര നടന്നത്. എന്നിട്ടും ഒരു തുമ്പും കിട്ടിയില്ലെന്ന് മാത്രമല്ല, സഫിയയെ കാണാതായ പട്ടികയില്‍ ഉള്‍പ്പെടുത്തി ഫയല്‍കെട്ടി ഭദ്രമാക്കിവെക്കുകയും ചെയ്തു. ഈ ഫയല്‍ കെട്ടഴിച്ച ക്രൈംബ്രാഞ്ച് കേവലം 50 ദിവസം കൊണ്ടാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന തുമ്പുണ്ടാക്കിയത്. ഒരു ദൃക്‌സാക്ഷിപോലും ഇല്ലാത്ത ഈ കേസില്‍ തികച്ചും ശാസ്ത്രീയമായ … Continue reading "ലോക്കല്‍ പോലീസിനേറ്റ കനത്ത പ്രഹരം"
        പോലീസ് കസ്റ്റഡിയിലായിരിക്കെ യുവാവ് മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍കുമാര്‍ നടത്തിയ കുറ്റസമ്മതം കാലഘട്ടത്തിന് വേണ്ടതുതന്നെ. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസിന് വീഴ്ചപറ്റിയെന്നാണ് അദ്ദേഹത്തിന്റെ ഏറ്റുപറച്ചില്‍. പോലീസിന്റെ ഭാഗത്ത് നിന്ന വീഴ്ചയുണ്ടായതായും ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണെന്ന നിലയില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കലക്ടറും വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി മറിച്ചൊരു ചിന്തയുടെ ആവശ്യമില്ല. കസ്റ്റഡി മരണത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സംസ്ഥാനത്തെ ഉന്നതരായ രണ്ട് പേരുടെ … Continue reading "പോലീസ് മാറിയേ മതിയാവൂ"
        കുട്ടികള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന കൊലപാതക -ആക്രമണ പരമ്പരകളില്‍ മനസാക്ഷി വിറങ്ങലിച്ചുപോയ സംഭവമാണ് കാസര്‍കോടിനടുത്ത പെരിയയിലുണ്ടായത്. കളിച്ചും ചിരിച്ചും തമാശകള്‍ പങ്കുവെച്ചും സഹോദരിക്കും സഹപാഠികള്‍ക്കുമൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫഹദിനെ കഴുത്തറുത്തുകൊന്ന നരാധമനെ എങ്ങനെ വിശേഷിപ്പിക്കും? സമാനതകളില്ലാത്ത അരുംകൊല കേട്ടപ്പോഴുണ്ടായ ഞെട്ടല്‍ പിന്നെയും പിന്നെയും നെരിപ്പോടായി മനസ്സില്‍ തങ്ങിനില്‍ക്കുന്നതും സ്വാഭാവികം. മുഹമ്മദ് ഫഹദ് എന്ന പിഞ്ചുബാലനെ കുറിച്ചോര്‍ക്കുമ്പോള്‍ ഈയൊരു വികാരമാണ് ഏതൊരാളിന്റെയും മനസ്സിലേക്ക് കടന്നുവരിക. എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതന്‍ കൂടിയായ … Continue reading "വേട്ടനായ്ക്കളെ ചങ്ങലയില്‍ കുരുക്കണം"
      ദരിദ്ര നാരായണന്മാരുടെ രാജ്യമെന്ന ഇന്ത്യയുടെ വിളിപ്പേരിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിലാണെന്ന ചൊല്ല് എല്ലാവര്‍ക്കുമറിയാം. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യ ആധിപത്യമുറപ്പിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍ ദരിദ്ര നാരായണന്മാര്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെയാണെന്ന യാഥാര്‍ത്ഥ്യം സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് ഫലം ഒരിക്കല്‍ക്കൂടി വരച്ചുകാട്ടി. ദരിദ്ര നാരായണന്മാരെ ബി പി എല്‍ എന്ന ചുരുക്കപ്പേരിട്ടാണ് ഭരണകൂടം വിശേഷിപ്പിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടന്ന സര്‍വേ ബി പി എല്‍ വിഭാഗത്തിന്റെ സര്‍വ്വേ മാത്രമാണെന്നും … Continue reading "ദരിദ്ര നാരായണന്മാരെ കള്ളനെന്ന് വിളിച്ചില്ലെ..!"
        ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയതായിരുന്നു അരുവിക്കര ഉപതെരഞ്ഞെടുപ്പ്. നിയമസഭാ സ്പീക്കറായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന കാലഘട്ടം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ വിവാദങ്ങള്‍ കത്തിനിന്ന കാലമായിരുന്നു. കേരളം ഇത്രയേറെ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത ഒരു കാലഘട്ടം മുമ്പൊരിക്കലും ഉണ്ടാവാനും ഇടയില്ല. വിവാദ വിഷയങ്ങള്‍ കത്തിപ്പടര്‍ന്നതായിരുന്നു നിയമസഭാ സമ്മേളന നാളുകള്‍. അഴിമതിയുടെ പേരില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ കൊമ്പുകോര്‍ത്ത നിയമസഭാ സമ്മേളനം ഇനിയും നല്ല … Continue reading "അരുവിക്കര മുന്നണികള്‍ക്ക് നല്‍കുന്ന പാഠം"
        കണ്ണൂര്‍ ജില്ലയില്‍ ടാങ്കര്‍ ലോറികള്‍ മറിയുന്നതും അപകടം വരുത്തുന്നതും പതിവായിട്ടും നിയമലംഘനം നടത്തി ചീറിപ്പായുന്ന ഇത്തരം ലോറികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തത് വന്‍ പ്രതിഷേധങ്ങള്‍ക്കും ഒപ്പം ആശങ്കകള്‍ക്കും ഇടയാക്കുന്നു. ചാലയില്‍ ടാങ്കര്‍ മറിഞ്ഞ് 20 പേരുടെ അതിദാരുണമായ അപകടത്തിന്റെ വേദനകള്‍ കെട്ടടങ്ങും മുമ്പെ തന്നെ ജില്ലയില്‍ പല ഭാഗങ്ങളിലും ടാങ്കര്‍ ലോറികള്‍ അപകടം വരുത്തിവെച്ചു. കല്യാശ്ശേരിയില്‍ മാത്രം കഴിഞ്ഞ നാളുകളില്‍ രണ്ട് അപകടങ്ങളാണുണ്ടായത്. പിണറായി ഓലയമ്പലത്ത് ടാങ്കര്‍ മറിഞ്ഞിട്ട് അധികനാളായില്ല. തലശ്ശേരി-അഞ്ചരക്കണ്ടി റൂട്ടില്‍ … Continue reading "ജില്ലാ ഭരണകൂടം ഒളിച്ചോടരുത്"

LIVE NEWS - ONLINE

 • 1
  8 mins ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 2
  2 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 3
  3 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 4
  4 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 5
  4 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 6
  5 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

 • 7
  5 hours ago

  കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

 • 8
  5 hours ago

  ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

 • 9
  5 hours ago

  കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല