Wednesday, October 16th, 2019

സംസ്ഥാനത്തെ അംഗീകൃത സ്വാശ്രയ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ന്യായമായ വേതനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു. വര്‍ഷങ്ങളായി തുച്ഛമായ പ്രതിഫലം വാങ്ങി മറ്റ് സ്‌കൂളുകളിലുള്ളതുപോലെ ജോലി ചെയ്യേണ്ടി വന്നവര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന സുരക്ഷിതത്വവും വേതന വര്‍ധനവും പൊതുവിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കിയ പുതിയ ബില്ലിലൂടെ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ്. അധ്യാപനം, പാഠ്യേതര വിഷയങ്ങളിലെ പരിശീലനം, സ്‌പോര്‍ട്‌സ്, കലാകായിക മത്സരങ്ങള്‍ എന്നിവയൊക്കെ ചിട്ടയായും അച്ചടക്കത്തോടെയും നിര്‍വഹിച്ചുപോരുന്ന നൂറുകണക്കിന് സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളില്‍ പകലന്തിയോളം ജോലി ചെയ്യുന്ന നിരവധി അധ്യാപകര്‍ നിശ്ചിതയോഗ്യതയുള്ളവരും പരിചയസമ്പന്നരുമാണ്. മുമ്പ് കോടതി … Continue reading "സ്വാശ്രയ മേഖലയിലെ അസംതൃപ്തിക്ക് പരിഹാരം"

READ MORE
ഇന്ത്യയുടെ അഭിമാനമായി മാറിയ വിങ്ങ് കമാണ്ടര്‍ അഭിനന്ദന്‍ ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യക്കിത് ചരിത്ര നിമിഷം. അഭിനന്ദിനെ വെച്ച് കൊണ്ട് തുടക്കത്തില്‍ ഒരു വിലപേശല്‍ നടപടിക്ക് മുതിര്‍ന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഒടുവില്‍ മോചിപ്പിക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. അമേരിക്ക, സൗദി, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ ലോകരാജ്യങ്ങളുടെ സമ്മര്‍ദത്തെ അതിജീവിക്കാന്‍ പാക്കിസ്ഥാനായില്ല. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം തന്നെയാണ്. ഇന്ത്യയുടെ അതിര്‍ത്തികടന്നുള്ള പാക്കിസ്ഥാന്റെ വ്യോമാക്രമണത്തിന് വ്യക്തമായ തെളിവ് ലോകരാജ്യങ്ങള്‍ക്ക് മുമ്പാകെ നിരത്താന്‍ ഇന്ത്യക്ക് കഴിഞ്ഞത് ഒരു നേട്ടം തന്നെ. യുദ്ധത്തടവുകാരനെ കൈകാര്യം … Continue reading "യുദ്ധമല്ല വേണ്ടത് സമാധാനം"
വര്‍ഷങ്ങളായി ഓരോ സിനിമാ പുരസ്‌കാര പ്രഖ്യാപനവും മലയാളിക്ക് തമ്മിലടിക്കുള്ള സുവര്‍ണാ വസരമാണ് സൃഷ്ടിച്ചിരുന്നത്. പുരസ്‌കാര പ്രഖ്യാപന ശേഷം പല ചേരികളായി തിരിഞ്ഞ് ആസ്വാദകരും ചലച്ചിത്ര പ്രവര്‍ത്തകരും തമ്മിലടിക്കുകയും ആരോപണ പ്രത്യാരോപണങ്ങള്‍ നിരത്തി പരസ്പരം പോര്‍വിളിക്കും. ഈ പതിവ് ശീലത്തിനാണ് ഇത്തവണ തിരശീല വീണത്. മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടത് ജയസൂര്യയും സൗബിന്‍ ഷാഹിറുമാണ്. കോമേഡിയനായും സഹതാരമായും തിളങ്ങിയ മികച്ച നടന്മാരില്‍ ഒരാളായ സൗബിന്റെ വരവ് ക്യാമറക്ക് പിന്നില്‍ നിന്നാണ്. ക്യാപ്റ്റന്‍ എന്ന സിനിമയിലൂടെ ഫുട്‌ബോള്‍ ഇതിഹാസം വി … Continue reading "ചലച്ചിത്ര അവാര്‍ഡ് അര്‍ഹരുടെ കയ്യിലെത്തുമ്പോള്‍"
ഇന്ത്യയുടെ ആത്മാഭിമാനം വാനോളം ഉയര്‍ന്ന ദിവസമായിരുന്നു ഇന്നലെ. നാല്‍പതോളം ഇന്ത്യന്‍ സൈനികരെ ചാവേര്‍ ആക്രമണത്തിലൂടെ വധിച്ച പാക്കിസ്ഥാന്‍ പരിശീലനം ലഭിച്ച ഭീകരരുടെ നടപടിക്കെതിരെ ഏല്‍പ്പിച്ച കനത്ത പ്രഹരം ഇന്ത്യയുടെ സൈനിക ശക്തി ഒന്നുകൂടി വെളിപ്പെടുത്തുന്നതായി. മെച്ചപ്പെട്ട നയതന്ത്രബന്ധം ലോകരാജ്യങ്ങളുമായി നിലനിര്‍ത്തിപോരുന്ന ഇന്ത്യയുടെ നയതന്ത്ര ചാതുരി വെളിപ്പെട്ട ദിനം കൂടിയായിരുന്നു ഇന്നലെ. ഇന്ത്യയുടെ സൈനിക നടപടിയെ ലോകരാജ്യങ്ങള്‍ ഒന്നടങ്കം അനുകൂലിക്കുകയായിരുന്നു. സൈനിക നടപടിയിലൂടെ ഇന്ത്യന്‍ വായുസേന ഭീകര പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ ബലാക്കോട്ട്, മുസഫറാബാദ്, ചകോട്ടി എന്നിവിടങ്ങളിലെ ഒളിത്താവളങ്ങള്‍ തകര്‍ത്ത് … Continue reading "ഭീകര പ്രവര്‍ത്തനം തുടര്‍ന്നാല്‍ തിരിച്ചടി ആവര്‍ത്തിക്കും"
ഇന്നലത്തെ സായാഹ്‌നം അഴീക്കല്‍ തുറമുഖത്തിന് മാത്രമല്ല കണ്ണൂര്‍ ജില്ലക്കും സുവര്‍ണമുഹൂര്‍ത്തമായിരുന്നു. അഴീക്കല്‍ തുറമുഖം വഴിയുള്ള ചരക്കു നീക്കം പുനരാരംഭിച്ച് കൊച്ചിയില്‍ നിന്നും കണ്ടെയ്‌നറുകളുമായി കപ്പലെലെത്തി ഇവിടെ നങ്കൂരമിട്ടപ്പോള്‍ വികസന പ്രതീക്ഷകളിലേക്കാണ് നാട് ചുവടുവച്ചത്. മട്ടന്നൂര്‍ വിമാനത്താവളത്തിന് ശേഷം വമ്പന്‍ വികസനത്തിന്റെ പന്ഥാവിലേക്കുള്ള പുറപ്പാടിന്റെ സൂചകം കൂടിയാകുകയായിരുന്നു ഈ കപ്പല്‍. ടൈല്‍സ്, കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍, ധാന്യങ്ങള്‍ എന്നിവയുടെ കെണ്ടയ്‌നറുകളുമായി ഗ്രേറ്റ് സീ വേമ്പനാട് എന്ന കപ്പലാണ് ഞായറാഴ്ച ഉച്ച തിരിഞ്ഞ് മൂന്നുമണിക്ക് അഴിക്കലില്‍ എത്തിയത്. കപ്പലിന് തുറമുഖ … Continue reading "അഴീക്കല്‍ തുറമുഖത്തിനും വികസനത്തിന്റെ പച്ചക്കൊടി"
മാര്‍ജിന്‍ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കിയ സര്‍ക്കാരിന്റെ തീരുമാനം വ്യാപാര വ്യവസായ മേഖലയിലുള്ളവര്‍ക്ക് ആയിരം ദിനാഘോഷ സമ്മാനമായി. ഇതിനൊപ്പം 50 ശതമാനം പലിശയിളവും അനുവദിക്കാന്‍ തീരുമാനിച്ചത് ആശ്വാസമായി. പ്രളയരക്ഷാപ്രവര്‍ത്തനം, ഓഖി ദുരന്തം, നിപാ വൈറസ് ബാധ തുടങ്ങി നിരവധി പ്രതിസന്ധികളില്‍ ആര്‍ജ്ജവത്തോടെ കേരളത്തെ നയിച്ച സര്‍ക്കാരിന്റെ ഈ തീരുമാനം ആയിരക്കണക്കിനാളുകള്‍ക്കാണ് ആശ്വാസം പകരുന്നത്. സംസ്ഥാനത്തെ വ്യവസായ സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന എടുത്ത മാര്‍ജിന്‍ മണി വായ്പയുടെ പിഴപ്പലിശയാണ് പൂര്‍ണമായും ഒഴിവാക്കിയത്. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനമാണ് … Continue reading "സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം"
സമൂഹത്തിന്റെ സര്‍ച്ച് ലൈറ്റുകള്‍ അഥവാ പ്രകാശഗോപുരങ്ങളാണ് സര്‍വകലാശാലകള്‍. അതിന് അങ്ങിനെയാവാനെ കഴിയൂ. അല്ലാതെ ഒരു സര്‍വകലാശാലയ്ക്കും നിലനില്‍പ്പില്ല. ലോകത്തിലെ പ്രസിദ്ധമായ സര്‍വകലാശാലയായ ചിക്കാഗോ സര്‍വകലാശാലയില്‍ 17 നോബല്‍ സമ്മാന ജേതാക്കള്‍ ക്ലാസെടുക്കുന്നു. ഒരു രാഷ്ട്രത്തിന്റെ ഇച്ഛാശക്തി, ഭൗതീകത, നൈതികത, ഉന്നത വിദ്യാഭ്യാസ പ്രതിപത്തി ഇതൊക്കെയാണ് ഇതിലൂടെ തെളിയുന്നത്. നമ്മുടെ കൊച്ചു കേരളത്തിലും മഹാത്മാഗാന്ധി, കേരള, കാലിക്കറ്റ് തുടങ്ങി സര്‍വകലാശാലകളുണ്ട്. കണ്ണൂരിലുമുണ്ട് ഒരു സര്‍വകലാശാല. 1996ല്‍ കണ്ണൂര്‍ സര്‍വകലാശാല രൂപം കൊണ്ടതു മുതല്‍ രാഷ്ടീയത്തിനും സമരങ്ങള്‍ക്കും പുകഴ് പെറ്റതായി … Continue reading "സര്‍വകലാശാല കലാപശാലയാകരുത്"
റോഡപകടങ്ങളില്‍ പെട്ട് മരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. റോഡുകള്‍ മെച്ചപ്പെടുന്നതിന് അനുസരിച്ച് അപകടനിരക്ക് കൂടുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. റോഡുകളില്‍ അകാലങ്ങളില്‍ പൊഴിയുന്ന മനുഷ്യജീവന്‍ ഏറെയും യുവാക്കളുടേതാണ്. കണ്ണൂര്‍ ജില്ലയില്‍ അമ്മമാരുടെ കണ്ണുനീര്‍ പൊഴിയുന്നത് അവസാനിക്കുന്നേയില്ല. ഇപ്പോള്‍ ഇത്തരം അപകടങ്ങള്‍ക്കെതിരെ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുമായി യുവാക്കള്‍ തന്നെ മുന്നിട്ടിറങ്ങിയത് വളരെ ആശ്വാസപ്രദമാണ്. റോഡപകടങ്ങള്‍ക്ക് ഒരുപരിധിവരെ കാരണം റോഡുകളുടെ ശോചനീയമായ സ്ഥിതിയാണ്. ഗതാഗത നിയമ ലംഘനവും അപകടത്തിന് വഴിയൊരുക്കുന്നു. ഇപ്പോള്‍ താരതമ്യേന മെച്ചപ്പെട്ട റോഡുകളാണ് ജില്ലയില്‍ പലയിടത്തുമുള്ളത്. ഗുണനിലവാരം … Continue reading "റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം"

LIVE NEWS - ONLINE

 • 1
  34 mins ago

  ശബരിമലയില്‍ പോകുന്നവരില്‍ ഏറെയും കമ്മ്യൂണിസ്റ്റുകാര്‍: കോടിയേരി

 • 2
  37 mins ago

  ബി ജെ പിയെ തോല്‍പ്പിക്കാന്‍ മതേതര വിശ്വാസികള്‍ ഒന്നിക്കണം: കുഞ്ഞാലിക്കുട്ടി

 • 3
  1 hour ago

  നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

 • 4
  1 hour ago

  നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയത വളര്‍ത്തി: എന്‍ എസ് എസ്

 • 5
  1 hour ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

 • 6
  1 hour ago

  തലശ്ശേരിയില്‍ തോക്കുമായി പരിഭ്രാന്തി പരത്തിയ യുവാവ് അറസ്റ്റില്‍

 • 7
  1 hour ago

  പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

 • 8
  1 hour ago

  ബാബ്‌റി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് സുന്നി വഖഫ് ബോര്‍ഡ്

 • 9
  2 hours ago

  സിലിയുടെ 40 പവന്‍ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു