നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് നേരത്തെ കണക്കാക്കിയ ഭൂമി ഏറ്റെടുക്കല്‍ വൈകുന്നത് ഭൂവുടമകളെ കഷ്ടത്തിലാക്കിയിട്ടും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമില്ലാത്തത് വലിയ പ്രശ്നങ്ങള്‍ക്കിടയാക്കുകയാണ്. ഇന്നത്തെ നിലയില്‍ ജനുവരിയില്‍ പരീക്ഷണ പറക്കല്‍ ഉണ്ടാകാനാണ് സാധ്യത. അതിനനുസൃതമായ നിലയിലാണ് നിര്‍മ്മാണ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. എന്നാല്‍ നേരത്തെ ഏറ്റെടുക്കുമെന്ന് പറഞ്ഞ 142 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമാകാത്തതാണ് ഭൂവുടമകള്‍ക്ക് ദുരിതം വിതയ്ക്കുന്നത്. കീഴല്ലൂര്‍ വില്ലേജിലെ കൊതേരി, കാനാട്, വെള്ളിയാംപറമ്പ് എന്നീ മേഖലകളിലാണ് വിമാനത്താവളത്തിനായി കണക്കാക്കിയ … Continue reading "ഭൂമി ഏറ്റെടുക്കുന്നതില്‍ അനിശ്ചിതത്വം ഒഴിവാക്കണം"
READ MORE