Saturday, February 16th, 2019

        കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പരീക്ഷണ പറക്കല്‍ ഡിസംബറില്‍ ഉണ്ടാകുമെന്നാണ് നേരത്തെ ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞിരുന്നത്. എന്നാലത് നടന്നില്ലെന്ന് മാത്രമല്ല, ഡിസംബറും പിന്നിട്ട് ജനുവരി ആദ്യത്തെ ആഴ്ച പിന്നിടാറായിട്ടും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കാത്തത് ഉത്തര മലബാറിന്റെ വൈമാനിക സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത് ഇനിയും വൈകുമോ എന്ന ആശങ്കകള്‍ ജനിപ്പിക്കുകയാണ്. ഏറ്റവുമൊടുവിലായി ഇന്നലെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ തികച്ചും നിരാശപ്പെടുത്തും വിധമായിരുന്നു കാര്യങ്ങള്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച മന്ത്രി … Continue reading "പരീക്ഷണ പറക്കലില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കരുത്"

READ MORE
        പതിനാറ് മുതല്‍ പതിനെട്ട് വരെ പ്രായമുള്ളവര്‍ ഹീനകരമായ കുറ്റം ചെയ്താല്‍ അവരെ പ്രായപൂര്‍ത്തിയായവരെന്ന നിലയില്‍ വിചാരണ ചെയ്യുന്നതുള്‍പ്പെടെയുള്ള ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യുന്ന ബില്‍ രാജ്യസഭ ഇന്നലെ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി കൊണ്ടുവന്ന ബില്‍ കൂടുതല്‍ ച ര്‍ച്ചകള്‍ക്കും പഠനത്തിനും വിധേയമാക്കേണ്ടതാണ്. ഇപ്പോഴത്തെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ഭേദഗതികള്‍ അത്യാവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കുട്ടികളെ ബാധിക്കുന്നതായതു കൊണ്ട് തന്നെ സമഗ്രമായ പഠനം … Continue reading "നീതിയുക്തമാവുമോ ബാലനീതി?"
        വൈദേശീക മേധാവിത്വത്തിന്റെ ശേഷിപ്പുകള്‍ ഇന്നും കാത്തുസൂക്ഷിക്കുന്ന കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ട ചരിത്രത്താളുകളില്‍ ഒരിക്കല്‍ കൂടി ഇടം പിടിച്ചു. 1505ല്‍ പോര്‍ച്ചുഗീസ് വൈസ്രോയി ഫ്രാന്‍സിസ് കോ ഡി അല്‍മേഡയാണ് അറബിക്കടല്‍ തീരത്ത് സെന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചത്. എന്നാല്‍ ഇന്ന് നാം കാണുന്ന തരത്തില്‍ കോട്ടക്ക് ആധുനിക മുഖം കൈവരുത്തിയത് ഡച്ചുകാരാണ്. 1772ല്‍ ഡച്ചുകാര്‍ കോട്ട അറയ്ക്കല്‍ രാജവംശത്തിന് കൈമാറുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ വരവോടെ കാര്യങ്ങള്‍ ആകെ മാറി മറിയുകയും 1780ല്‍ … Continue reading "പീരങ്കിയുണ്ടകള്‍ കോട്ടയില്‍ സുരക്ഷിതമോ?"
        പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാനവുമായി ബന്ധപ്പെട്ട ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്. നിലനില്‍ക്കുന്ന വികസന പ്രശ്‌നങ്ങളാണ് കേരളം പ്രധാനമന്ത്രിക്ക് മുന്നില്‍ നിരത്തിയത്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേകിച്ച് നരേന്ദ്രമോദി ഇക്കാര്യങ്ങളിലെല്ലാം എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളതാണ് കേരളം ഉറ്റുനോക്കുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് 14 ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ ഡാമിന് താഴെയായി പുതിയ ഡാം നിര്‍മ്മിക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. ഇതേക്കുറിച്ച് ദേശീയ-രാജ്യാന്തര തലത്തിലെ വിദഗ്ധരുമായി പഠനം … Continue reading "നിരത്തിയത് നീണ്ട പട്ടിക, ഇനി പ്രതീക്ഷ പ്രധാനമന്ത്രിയില്‍"
        പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമാ അനാഛാദനച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് കേരള ജനതയെ അപമാനിക്കുന്നതിന് തുല്യമായി. എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്താനുണ്ടെങ്കിലും അതൊന്നും വിലപ്പോവില്ലെന്ന് വിലക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങള്‍ ഓര്‍ക്കുന്നത് നന്ന്. വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ രാഷ്ട്രീയമോ മറ്റ് പരിഗണനകളോ നോക്കാതെ പ്രതിഷേധം ഉയര്‍ന്നുവരുന്നത് തന്നെ ബന്ധപ്പെട്ടവര്‍ക്കുള്ള താക്കീതായി. പ്രതിമ അനാഛാദന ചടങ്ങുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ക്ഷണക്കത്ത് പ്രകാരം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കേണ്ടത്. എന്നാല്‍ വെള്ളാപ്പള്ളി നടേശന്റെ … Continue reading "അപമാനിച്ചത് കേരള ജനതയെ"
        നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് നേരത്തെ കണക്കാക്കിയ ഭൂമി ഏറ്റെടുക്കല്‍ വൈകുന്നത് ഭൂവുടമകളെ കഷ്ടത്തിലാക്കിയിട്ടും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമില്ലാത്തത് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുകയാണ്. ഇന്നത്തെ നിലയില്‍ ജനുവരിയില്‍ പരീക്ഷണ പറക്കല്‍ ഉണ്ടാകാനാണ് സാധ്യത. അതിനനുസൃതമായ നിലയിലാണ് നിര്‍മ്മാണ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. എന്നാല്‍ നേരത്തെ ഏറ്റെടുക്കുമെന്ന് പറഞ്ഞ 142 ഏക്കര്‍ ഭൂമിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമാകാത്തതാണ് ഭൂവുടമകള്‍ക്ക് ദുരിതം വിതയ്ക്കുന്നത്. കീഴല്ലൂര്‍ വില്ലേജിലെ കൊതേരി, കാനാട്, വെള്ളിയാംപറമ്പ് എന്നീ മേഖലകളിലാണ് വിമാനത്താവളത്തിനായി കണക്കാക്കിയ … Continue reading "ഭൂമി ഏറ്റെടുക്കുന്നതില്‍ അനിശ്ചിതത്വം ഒഴിവാക്കണം"
        സുരക്ഷാ ചട്ടങ്ങളില്‍ ഇളവനുവദിച്ച് വന്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കേരളത്തെ എങ്ങിനെ പ്രതികൂലമായി ബാധിക്കുമെന്ന് വരാനിരിക്കുന്ന നാളുകളില്‍ ബോധ്യപ്പെടും. ഇന്ത്യയിലെ വന്‍ നഗരങ്ങളെ വെല്ലുന്ന തരത്തില്‍ ബഹുനില മന്ദിര നിര്‍മ്മാണ കാര്യത്തില്‍ കേരളം ഇന്ന് ബഹുദൂരം മുന്നിലാണ്. ആധുനിക വികസനക്കുതിപ്പിന്റെ ഭാഗമാണ് ഇതൊക്കെയെന്ന് പറയാമെങ്കിലും പരിസ്ഥിതിക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന നാട്ടില്‍ ഇപ്പോഴത്തെ തീരുമാനം വന്‍ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന കാര്യത്തിലും സംശയമില്ല. വരുംവരായ്കകള്‍ നോക്കാതെ അനുമതി കാത്തുകിടക്കുന്നവ … Continue reading "കേന്ദ്ര ചട്ടത്തെ നോക്കുകുത്തിയാക്കിയത് ശരിയായില്ല"
      കണ്ണൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ വിളയാട്ടം പതിവായിട്ടും ഇതിനെതിരെ ബന്ധപ്പെട്ടവര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തത് പരക്കെ ആശങ്ക പടര്‍ത്തുകയാണ്. അഴീക്കോട് മേഖലയിലാണ് ഇപ്പോള്‍ തെരുവ്‌നായ ശല്യം ഏറെ രൂക്ഷമായിട്ടുള്ളത്. പൊയ്ത്തുംകടവ്, ചാല്‍, കപ്പക്കടവ് മേഖലയില്‍ കഴിഞ്ഞ രണ്ടുദിവസം കൊണ്ട് പതിനേഴ് പേര്‍ക്ക് കടിയേറ്റതിനു തൊട്ടുപിന്നാലെയാണ് ഇന്നലെ കപ്പക്കടവില്‍ നാലു വയസുകാരിയുടെ മുഖം തെരുവ്‌നായ കടിച്ചുപറിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ മുഖത്തും കണ്ണിനുമാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇതില്‍ … Continue reading "ഔദ്യോഗിക സംവിധാനവും പൊതുസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം"

LIVE NEWS - ONLINE

 • 1
  11 mins ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് കഠിന തടവും പിഴയും

 • 2
  30 mins ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് കഠിന തടവും പിഴയും

 • 3
  42 mins ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 4
  2 hours ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 5
  2 hours ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 6
  2 hours ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

 • 7
  3 hours ago

  സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

 • 8
  3 hours ago

  സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

 • 9
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു