സമരത്തിന്റെ മറവില്‍ പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഭരണകൂടങ്ങള്ക്കുണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ച് നഷ്ടമുണ്ടാക്കുന്നവര്ക്കെതിരെ നടപടി സ്വീകരിക്കാന്‍ രാജ്യത്ത് നിയമമുണ്ടെങ്കിലും അത് കാര്യക്ഷമമായി പ്രയോഗിക്കുന്നതില്‍ വീഴ്ച വരാറുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ ആധികാരികമായ അഭിപ്രായം പറഞ്ഞത്. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയായി ഇതിനെ കണക്കാക്കാം. സമരത്തിന്റെ പേരില്‍ രാജ്യത്തെ ബന്ദിയാക്കാനാവില്ലെന്നാണ് സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയത്. പ്രക്ഷോഭ സമയത്ത് ഉണ്ടാവുന്ന നാശനഷ്ടങ്ങള്‍ക്ക് സമരസംഘാടകരെ ഉത്തരവാദിയാക്കാനും നഷ്ടപരിഹാരം … Continue reading "പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് സുപ്രീംകോടതിയുടെ താക്കീത്"
READ MORE