Thursday, January 24th, 2019

    നിര്‍ധന രോഗികള്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നുകൊണ്ടിരിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, നടപടി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള നീക്കം കേരളത്തിലെ ആരോഗ്യ രംഗത്ത് ഗുരുതര സ്ഥിതിവിശേഷം ക്ഷണിച്ചുവരുത്തുമെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്ന്. നിലവില്‍ പദ്ധതി ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ കാര്യങ്ങള്‍ ചെയ്തുപോരുന്നത് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരം തന്നെയായിരുന്നു. ഇതിലൂടെ വലിയ ആശ്വാസം കണ്ടെത്തിക്കൊണ്ടിരിക്കുന്ന രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്ന നീക്കമാണിതെന്ന കാര്യത്തില്‍ സംശയമില്ല. സ്വകാര്യ കമ്പനിക്ക് … Continue reading "സ്വകാര്യവല്‍ക്കരണത്തില്‍ തകിടം മറിയുന്ന ‘ആരോഗ്യം’"

READ MORE
    സംസ്ഥാനത്ത് പ്രതിദിനം പതിനൊന്ന് പേരെങ്കിലും റോഡപകടങ്ങളില്‍ മരണപ്പെടുന്നുണ്ടെന്നാണ് ഇതുസംബന്ധിച്ച് പഠനം വെളിപ്പെടുത്തിയിട്ടുള്ളത്. മാരകമായും അല്ലാതെയും പരിക്കേല്‍ക്കുന്നവര്‍ വേറെയും. എഴുന്നേറ്റ് നടക്കാന്‍ പോലും പറ്റാതെ നരകജീവിതം തള്ളിനീക്കുന്നവരും ഒട്ടേറെ. തലയ്ക്കും മറ്റും മാരകമായി മുറിവേറ്റ് ജീവച്ഛവങ്ങളായി കഴിയുന്നവരും നിരവധി. ഇത്തരത്തില്‍ ഭീതിജനകമാംവിധമാണ് കേരളത്തില്‍ റോഡപകട നിരക്ക് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണവും പരിക്കേല്‍ക്കലും സര്‍വ്വസാധാരണമായിട്ടും ഇതേക്കുറിച്ച് ഗൗരവമായ ഒരു ചര്‍ച്ചയും എവിടെയും നടക്കുന്നില്ല. അപകടം നടന്ന് കുറച്ചുദിവസം ഗൗരവമുണ്ടാകുമെന്നല്ലാതെ തുടര്‍ന്നും കാര്യങ്ങള്‍ പഴയ പടിയിലേക്ക് … Continue reading "നിയമലംഘനം ചെറുക്കാന്‍ സമഗ്ര നയം ആവിഷ്‌കരിക്കണം"
        കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പരീക്ഷണ പറക്കല്‍ ഡിസംബറില്‍ ഉണ്ടാകുമെന്നാണ് നേരത്തെ ഉത്തരവാദപ്പെട്ടവര്‍ പറഞ്ഞിരുന്നത്. എന്നാലത് നടന്നില്ലെന്ന് മാത്രമല്ല, ഡിസംബറും പിന്നിട്ട് ജനുവരി ആദ്യത്തെ ആഴ്ച പിന്നിടാറായിട്ടും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കാത്തത് ഉത്തര മലബാറിന്റെ വൈമാനിക സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത് ഇനിയും വൈകുമോ എന്ന ആശങ്കകള്‍ ജനിപ്പിക്കുകയാണ്. ഏറ്റവുമൊടുവിലായി ഇന്നലെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ തികച്ചും നിരാശപ്പെടുത്തും വിധമായിരുന്നു കാര്യങ്ങള്‍. പദ്ധതി പ്രദേശം സന്ദര്‍ശിച്ച മന്ത്രി … Continue reading "പരീക്ഷണ പറക്കലില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കരുത്"
    സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിനെതിരെ ബാര്‍ ഉടമകള്‍ നല്‍കിയ അപ്പീലുകള്‍ പരമോന്നത നീതിപീഠം തള്ളിയത് സര്‍ക്കാരിനും പൊതുസമൂഹത്തിനും ആശ്വാസം പകരുന്നതാണെങ്കിലും പൂര്‍ണ മദ്യനിയന്ത്രണത്തിന് വിധി സഹായകരമാവുമോയെന്ന ചോദ്യമാണുയര്‍ന്നുവരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ നയം അംഗീകരിച്ചതാണ് ഇത്തരമൊരു സന്ദേഹത്തിന് അടിസ്ഥാനമായി മാറുന്നത്. പഞ്ചനക്ഷത്രമായാലും അല്ലെങ്കിലും മദ്യം ലഹരി തന്നെ. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമെന്ന മുറവിളി ഉയര്‍ന്നു തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിന്റെ സാമ്പത്തിക പശ്ചാത്തലത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമെന്നത് അപ്രായോഗികമാണെങ്കിലും … Continue reading "മദ്യനയം ഇനിയും കോടതി കയറാതെ നോക്കണം"
      കേരളത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് നാലിരട്ടി വര്‍ധനവ് രേഖപ്പെടുത്തിയത് ആശങ്കയുളവാക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പൊതുയിടങ്ങളില്‍ വെച്ചും സ്വന്തം വീടുകളില്‍ വെച്ചും ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ളവക്ക് കുട്ടികള്‍ വിധേയരാവുകയാണെന്നുള്ളത് സാംസ്‌കാരികമായി ഉന്നതിയില്‍ നില്‍ക്കുന്ന കേരളത്തിന് അത്യന്തം നാണക്കേട് വരുത്തിവെക്കുകയാണ്. പീഡനങ്ങളുടെ തോത് കുറക്കാന്‍ സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഓരോ ദിനവും പീഡന പരമ്പര ഏറിവരികയുമാണ്. വീടുകളിലും പൊതുസ്ഥലങ്ങളിലും നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ് കഴിഞ്ഞ കുറേ കാലമായി കേരളത്തെ പിടികൂടിയിട്ടുള്ളത്. … Continue reading "പീഡനക്കേസുകളുടെ ആധിക്യം ആശങ്ക ജനിപ്പിക്കുന്നു"
        പതിനാറ് മുതല്‍ പതിനെട്ട് വരെ പ്രായമുള്ളവര്‍ ഹീനകരമായ കുറ്റം ചെയ്താല്‍ അവരെ പ്രായപൂര്‍ത്തിയായവരെന്ന നിലയില്‍ വിചാരണ ചെയ്യുന്നതുള്‍പ്പെടെയുള്ള ജുവനൈല്‍ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യുന്ന ബില്‍ രാജ്യസഭ ഇന്നലെ ശബ്ദ വോട്ടോടെയാണ് പാസാക്കിയത്. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി കൊണ്ടുവന്ന ബില്‍ കൂടുതല്‍ ച ര്‍ച്ചകള്‍ക്കും പഠനത്തിനും വിധേയമാക്കേണ്ടതാണ്. ഇപ്പോഴത്തെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ ഭേദഗതികള്‍ അത്യാവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ കുട്ടികളെ ബാധിക്കുന്നതായതു കൊണ്ട് തന്നെ സമഗ്രമായ പഠനം … Continue reading "നീതിയുക്തമാവുമോ ബാലനീതി?"
        വൈദേശീക മേധാവിത്വത്തിന്റെ ശേഷിപ്പുകള്‍ ഇന്നും കാത്തുസൂക്ഷിക്കുന്ന കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ട ചരിത്രത്താളുകളില്‍ ഒരിക്കല്‍ കൂടി ഇടം പിടിച്ചു. 1505ല്‍ പോര്‍ച്ചുഗീസ് വൈസ്രോയി ഫ്രാന്‍സിസ് കോ ഡി അല്‍മേഡയാണ് അറബിക്കടല്‍ തീരത്ത് സെന്റ് ആഞ്ചലോസ് കോട്ട പണികഴിപ്പിച്ചത്. എന്നാല്‍ ഇന്ന് നാം കാണുന്ന തരത്തില്‍ കോട്ടക്ക് ആധുനിക മുഖം കൈവരുത്തിയത് ഡച്ചുകാരാണ്. 1772ല്‍ ഡച്ചുകാര്‍ കോട്ട അറയ്ക്കല്‍ രാജവംശത്തിന് കൈമാറുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ വരവോടെ കാര്യങ്ങള്‍ ആകെ മാറി മറിയുകയും 1780ല്‍ … Continue reading "പീരങ്കിയുണ്ടകള്‍ കോട്ടയില്‍ സുരക്ഷിതമോ?"
        പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാനവുമായി ബന്ധപ്പെട്ട ഒട്ടേറെ നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്. നിലനില്‍ക്കുന്ന വികസന പ്രശ്‌നങ്ങളാണ് കേരളം പ്രധാനമന്ത്രിക്ക് മുന്നില്‍ നിരത്തിയത്. കേന്ദ്രസര്‍ക്കാര്‍ പ്രത്യേകിച്ച് നരേന്ദ്രമോദി ഇക്കാര്യങ്ങളിലെല്ലാം എന്ത് നിലപാട് സ്വീകരിക്കുമെന്നുള്ളതാണ് കേരളം ഉറ്റുനോക്കുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് 14 ആവശ്യങ്ങള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. നിലവിലെ ഡാമിന് താഴെയായി പുതിയ ഡാം നിര്‍മ്മിക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട ഒന്ന്. ഇതേക്കുറിച്ച് ദേശീയ-രാജ്യാന്തര തലത്തിലെ വിദഗ്ധരുമായി പഠനം … Continue reading "നിരത്തിയത് നീണ്ട പട്ടിക, ഇനി പ്രതീക്ഷ പ്രധാനമന്ത്രിയില്‍"

LIVE NEWS - ONLINE

 • 1
  11 mins ago

  കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

 • 2
  21 mins ago

  മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

 • 3
  28 mins ago

  ബാഴ്‌സക്ക് തോല്‍വി

 • 4
  12 hours ago

  ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

 • 5
  15 hours ago

  ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

 • 6
  17 hours ago

  മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

 • 7
  19 hours ago

  സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

 • 8
  19 hours ago

  പരിശീലനവും ബോധവല്‍കരണവും വേണം

 • 9
  20 hours ago

  പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി