Thursday, February 21st, 2019

പുതുവര്‍ഷം പിറന്നു. ഏറെ പ്രതീക്ഷയോടെ 2019നെ ജനം കാണുന്നു. കടന്നുപോയ വര്‍ഷം ജനങ്ങളെ നിരാശയുടെ പടുകുഴിയിലാഴ്ത്തിയ കാലമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വികസന നയങ്ങള്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. അതിന്റെ ആവര്‍ത്തനമാകരുത് 2019 എന്ന് ജനം ആഗ്രഹിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസ്ഥിതി ഏറെ നിരാശാജനകമായ സ്ഥിതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് നാടിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. കാര്‍ഷിക വിളകള്‍ക്ക് വിലയില്ലാതായത് കര്‍ഷകരെ തളര്‍ത്തി. കഴിഞ്ഞമാസം തലസ്ഥാന നഗരിയിലേക്കുള്ള കര്‍ഷക മാര്‍ച്ചും അതിലെ … Continue reading "പ്രതീക്ഷയോടെ വരവേല്‍ക്കാം പുതുവര്‍ഷത്തെ"

READ MORE
മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം അസി.വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ കൂട്ടുപുഴ പാലം നിര്‍മ്മാണം തടസപ്പെടുത്തിയിട്ട് ഒരുവര്‍ഷമായി. പാലത്തിന്റെ മറുകര അവസാനിക്കുന്ന ഇടം വന്യജീവി സങ്കേതത്തില്‍പെട്ടതാണെന്ന അവകാശവാദവുമായാണ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഇരുസംസ്ഥാനങ്ങളിലെയും പതിനായിരക്കണക്കിന് യാത്രക്കാരുടെ യാത്രാസൗകര്യം തടസപ്പെടുത്തിയത്. നേരത്തെ ഇവിടെയുണ്ടായിരുന്ന പഴയപാലം അപകടത്തിലായതിനാലാണ് പുതിയപാലം നിര്‍മ്മിക്കുന്നതെന്ന വിശദീകരണം ഉദ്യോഗസ്ഥന് തൃപ്തികരമായില്ല. ഇക്കാര്യത്തില്‍ ഇരുസംസ്ഥാനങ്ങളിലെയും സര്‍ക്കാറുകള്‍ കാണിക്കുന്ന നിസംഗതയില്‍ പ്രയാസമനുഭവിക്കുന്നത് ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട യാത്ര ചെയ്യുന്ന പതിനായിരങ്ങളാണ്. മണിക്കൂറുകള്‍ വളഞ്ഞുചുറ്റി വയനാട് വഴി യാത്ര ചെയ്യുകയാണ് പലരും. പ്രളയം ദുരിതം … Continue reading "കൂട്ടുപുഴ പാലം നിര്‍മ്മാണം മുഖ്യമന്ത്രിമാര്‍ ഇടപെടണം"
രാജ്യത്തെ ഏത് പൗരന്റെയും കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണും അതിലെ ഉള്ളടക്കവും പരിശോധിക്കാന്‍ പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ അധികാരം ഏറെ വിവാദമായിരിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്റെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി ജനം ഇതിനെ കാണുന്നു. രാജ്യത്ത് പോലീസ് രാജ് കൊണ്ടുവരാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ആരോപണത്തെ ജനം ശരിവെക്കുന്നു. അന്വേഷണ ഏജന്‍സികളുമായി നിസ്സഹകരിക്കുന്ന കമ്പ്യൂട്ടര്‍ ഉടമകള്‍ക്ക് ഏഴ് വര്‍ഷം വരെ തടവും പിഴയും വ്യവസ്ഥചെയ്യുന്ന തീരുമാനം നിയമവിരുദ്ധവും ഒരു ന്യായീകരണവുമില്ലാത്തതുമാണ്. സ്വകാര്യത ഒരു വ്യക്തിയുടെ … Continue reading "കമ്പ്യൂട്ടര്‍ പരിശോധിക്കാനുള്ള ഉത്തരവ് പരിശോധിക്കണം"
പണവും സൗകര്യങ്ങളും വര്‍ധിക്കുമ്പോള്‍ കേരളത്തില്‍ ചിലരുടെ ജീവിതം മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തം. സമൂഹത്തിന് മൊത്തം ബാധ്യതയാകുന്ന ഈ പ്രവണത ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത് ചിലയിടങ്ങളിലെ വിവാഹ വീടുകളിലാണ്. കണ്ണൂരില്‍ ഇന്നലെ നടന്ന വിവാഹാഭാസം സമൂഹത്തിന്റെ മൊത്തം കണ്ണ് തുറപ്പിക്കേണ്ടതാണ്. കെട്ടുപ്രായം കഴിഞ്ഞ് പണമില്ലാത്ത ഒറ്റ കാരണം കൊണ്ട് മാത്രം വിവാഹത്താലി സ്വപ്‌നമായി മാറിയ നൂറുകണക്കിന് നിര്‍ധന കുടുംബങ്ങളുള്ള നാട്ടിലാണ് ഒരു മനസാക്ഷികുത്തുമില്ലാതെ ഈ മഹാപാതകം അരങ്ങേറിയത്. ശവമഞ്ചത്തില്‍ ഇരുത്തി റീത്തും വെച്ചാണ് നവവരനെ ആനയിച്ചത്. ഗതാഗതക്കുരുക്കിന് … Continue reading "വിവാഹാഭാസം അതിരുകടക്കുമ്പോള്‍"
എം പാനല്‍ കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ കെ എസ് ആര്‍ ടി സി പ്രതിസന്ധിയിലായി. സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് സര്‍വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാരും പെരുവഴിയിലായി. ഗ്രാമീണ മേഖലകളിലും മലയോരങ്ങളിലുമാണ് ബസിനെ മാത്രം ആശ്രയിച്ചിരുന്ന യാത്രക്കാര്‍ പ്രയാസത്തിലായത്. കെ എസ് ആര്‍ ടി സിയുടെ ദൈനംദിന വരുമാനത്തെയും ബസുകളുടെ മുടക്കം കാര്യമായി ബാധിച്ചു. എന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവൂല എന്ന് നിരവധി തവണ വിശേഷിപ്പിക്കേണ്ടിവന്ന പൊതുമേഖല സ്ഥാപനമാണ് കെ എസ് ആര്‍ ടി സി. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും … Continue reading "കെഎസ്ആര്‍ടിസി പ്രതിസന്ധി തീര്‍ക്കണം"
നരാധമന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ട നിര്‍ഭയ എന്ന പെണ്‍കുട്ടിയുടെ ദാരുണമരണത്തിന് ആറാണ്ട് തികയുമ്പോഴും നിരീക്ഷണ ക്യാമറകളില്ലാതെ രാജ്യത്തെ പ്രമുഖ റെയില്‍വേ സ്‌റ്റേഷനുകള്‍. നിര്‍ഭയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്യാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയാണ് സര്‍ക്കാരിന്റെ അനാസ്ഥയില്‍ പാതിവഴിയില്‍ നിലച്ചത്. കണ്ണൂര്‍ അടക്കമുള്ള പ്രമുഖ റെയില്‍വേ സ്‌റ്റേഷനുകളിലെ സ്ഥിതിയാണ് ഇത്. കൊള്ള, പിടിച്ചുപറി, സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങള്‍ എന്നിവ തുടര്‍ച്ചയായി അരങ്ങേറിയിട്ടും അധികൃതര്‍ കണ്ണു തുറക്കാത്തതിനെതിരെ പരക്കേ രോഷമുണ്ട്. അക്രമങ്ങള്‍ തടയുന്നതിനൊപ്പം സ്ത്രീയാത്രക്കാരുടെ സുരക്ഷയാണ് ലക്ഷ്യമിട്ടിരുന്നത്. പ്ലാറ്റ്‌ഫോം ഒന്നാകെ കാണപ്പെടുന്ന വിധം ഒന്നിലധികം ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് … Continue reading "ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍"
സംസ്ഥാനത്ത് 97ാമത്തെ ഹര്‍ത്താല്‍ നടന്ന് രണ്ടുദിവസം കഴിഞ്ഞെങ്കിലും ഇതുസംബന്ധിച്ച ചര്‍ച്ചകളും പ്രതികരണങ്ങളും ഇപ്പോഴും തുടരുന്നു. ഈവര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹര്‍ത്താല്‍ സെഞ്ചുറി തികക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ജനം. അപ്രതീക്ഷിതമായി വീണുകിട്ടുന്ന അവധിയില്‍ ഹര്‍ത്താല്‍ ആഘോഷിച്ച ജനത്തിന് ഇപ്പോള്‍ മടുത്തിരിക്കുന്നു. ഒരു ചെറിയ ശതമാനം ആളുകള്‍ ഒരു രാത്രി വിചാരിച്ചാല്‍ തൊട്ടടുത്ത ദിവസം സംസ്ഥാനത്തെ നിശ്ചലമാക്കാമെന്ന കാര്യം നാം അനുഭവിച്ചറിഞ്ഞു. രാഷ്ട്രീക്കാരുടെ പിന്തുണയില്ലെങ്കിലും ഇവിടെ ഹര്‍ത്താലുകള്‍ വിജയിക്കും. കടയടക്കുന്നതും വാഹനങ്ങള്‍ ഓടാത്തതും ജനങ്ങള്‍ … Continue reading "ഹര്‍ത്താല്‍ ഇനി വേണ്ട"
തുലാവര്‍ഷം ചതിച്ചു, നെല്‍വയലുകള്‍ വരണ്ടുണങ്ങി. മഴയെ മാത്രം ആശ്രയിച്ചു നെല്‍കൃഷി ചെയ്തിരുന്ന കര്‍ഷകരാകെ അങ്കലാപ്പിലായി. മതിയായ ജലസേചന സൗകര്യമില്ലാതിരുന്നിട്ടും മഴ ലഭിക്കുമെന്ന പ്രതീക്ഷയില്‍ വിത്തിറക്കിയവര്‍ നിരാശയിലാണ്. മയ്യില്‍, ഇരിക്കൂര്‍, പടിയൂര്‍ എന്നിവിടങ്ങളിലും ജില്ലയിലെ മറ്റ് നിരവധി പഞ്ചായത്തുകളിലും വയലുകള്‍ വെള്ളമില്ലാതെ വറ്റിവരണ്ടു. നെല്‍കൃഷി മുഴുവനായും ഉണങ്ങി. വായ്പയെടുത്ത് കൃഷിയിറക്കിയവര്‍ ഇപ്പോള്‍ കൃഷിനാശം മൂലമുള്ള നഷ്ടം നേരിടാനാവാതെ പ്രയാസത്തിലാണ്. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് മഴക്കാലത്ത് നെല്‍കൃഷിയില്‍ നിന്ന് വിട്ടുനിന്ന കര്‍ഷകരാണ് തുലാമഴയെ പ്രതീക്ഷിച്ച് വിത്തിറക്കിയത്. വേനല്‍ചൂട് തുടങ്ങുന്നതിന് മുമ്പ് … Continue reading "മഴ ചതിച്ചു, ദുരിതത്തിലായ കര്‍ഷകരെ സഹായിക്കണം"

LIVE NEWS - ONLINE

 • 1
  1 hour ago

  പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

 • 2
  4 hours ago

  സര്‍വകലാശാല കലാപശാലയാകരുത്

 • 3
  5 hours ago

  കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

 • 4
  6 hours ago

  ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

 • 5
  6 hours ago

  പെരിയ ഇരട്ടക്കൊല

 • 6
  6 hours ago

  സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

 • 7
  6 hours ago

  സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍

 • 8
  6 hours ago

  പെരിയ ഇരട്ടക്കൊല; സിബിഐ വേണ്ട: കോടിയേരി

 • 9
  6 hours ago

  പെരിയ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയിലേക്ക്