Saturday, February 16th, 2019

ജനുവരി 18 മുതല്‍ വൈദ്യുതി ചാര്‍ജ് കൂടും. എത്ര ശതമാനം കൂടുമെന്നത് അന്നേ അറിയുകയുള്ളൂ. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു. സര്‍ക്കാറും പച്ചക്കൊടി കാട്ടിയതോടെ സംസ്ഥാനത്തെ ഉപഭോക്താക്കളുടെ ജീവിതഭാരം വര്‍ധിക്കുമെന്നുറപ്പായി. ഉപഭോക്താക്കളുടെ എതിര്‍പ്പിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ളതാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. നിരക്ക് കൂട്ടാനല്ലാതെ കുറക്കാനുള്ള തീരുമാനങ്ങളൊ നടപടികളൊ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാറില്ല. ജി എസ് ടിയും വെള്ളപ്പൊക്കവും അടിക്കടിയുണ്ടാകുന്ന പണിമുടക്ക്, ഹര്‍ത്താല്‍ എന്നിവയും ജനങ്ങളിലുണ്ടാക്കിയ പ്രയാസം … Continue reading "വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി"

READ MORE
കണ്ണൂര്‍ സര്‍വ്വകലാശാലക്ക് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ വകയിരുത്തി 150 കോടി രൂപ അനുവദിച്ചത് സര്‍വ്വകലാശാലയുടെ വളര്‍ച്ചക്ക് തുണയാകും. 174 കോടി രൂപയുടെ പദ്ധതി വിവിധ കോളജുകള്‍ക്കായി സമര്‍പ്പിച്ചതിലാണ് 150 കോടി അനുവദിച്ചത്. സര്‍വ്വകലാശാലയുടെ ഭാവി പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങ് സഹായകമാകും. മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്റ് ഹെല്‍ത്ത് കെയര്‍ സെന്ററില്‍ കായിക-ഗവേഷണ വികസന കേന്ദ്രം, വുഡ് സയന്‍സ് ടെക്‌നോളജി ലാബ്, സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡിസബിലിറ്റീസ് സ്റ്റഡി സെന്റര്‍, പശ്ചാത്തല വികസന സൗകര്യം, സ്റ്റാറ്റിസ്റ്റിക്‌സ് … Continue reading "കിഫ്ബി കനിഞ്ഞു, കുതിപ്പിലേക്ക് കണ്ണൂര്‍ സര്‍വ്വകലാശാല"
എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹ്യനീതി ഉറപ്പാക്കിയുള്ള സാമ്പത്തിക സംവരണ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത് ചരിത്രപരമായ തീരുമാനമായി. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഇത് നിര്‍ദ്ധനരായ പതിനായിരക്കണക്കിന് മുന്നോക്കക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന നിയമമാവും. പതിറ്റാണ്ടുകളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന മുന്നോക്ക സമുദായങ്ങളുടെ ആവശ്യമാണ് മോദി സര്‍ക്കാറിന്റെ അവസാന നാളുകളില്‍ തീരുമാനമായത്. മുന്നോക്ക വിഭാഗത്തില്‍ പെട്ടവരില്‍ നിന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ഒരു കണക്കെടുപ്പ് ഇതേവരെ നടന്നിരുന്നില്ല. ഇതിനായി എന്‍ എസ് എസിന്റെ നിരന്തരമായ ആവശ്യം മാറിമാറി വരുന്ന സര്‍ക്കാറുകള്‍ക്ക് … Continue reading "നിര്‍ദ്ധന മുന്നോക്ക വിഭാഗങ്ങള്‍ക്ക് ആശ്വാസം"
സംസ്ഥാനത്തെ വ്യാപാരികളും സ്വകാര്യ ബസുടമകളും മറ്റ് ഏതാനും സംഘടനകളും മേലില്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തീരുമാനമെടുത്തപ്പോള്‍ ജനം കരുതി ഇനി ഹര്‍ത്താലുണ്ടാകില്ലെന്ന്. പക്ഷെ പൂര്‍വ്വാധികം ശക്തിയോടെ പുതുവര്‍ഷത്തിലെ ആദ്യവാരത്തില്‍ തന്നെ ഹര്‍ത്താലുണ്ടായപ്പോള്‍ ജനം അമ്പരന്നു. ഇവിടെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും നിലനില്‍പ് വേണമെങ്കില്‍ ഇങ്ങിനെ ജനജീവിതം ദുസഹമാക്കുന്ന സംഭവങ്ങള്‍ ഉണ്ടായേതീരൂ എന്ന നിലയാണ്. ശബരിമലയില്‍ രണ്ട് സ്ത്രീകളെ ദുരൂഹമായ നാടകീയ നീക്കങ്ങളിലൂടെ എത്തിച്ചപ്പോള്‍ സര്‍ക്കാര്‍ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത രാഷ്ട്രീയ … Continue reading "എന്ന് മാറും ഈ കാടന്‍ പ്രതിഷേധ സമരമുറ"
സമയപരിധി കഴിഞ്ഞിട്ടും കോര്‍പറേഷന്‍ പദ്ധതി നിര്‍ദ്ദേശം സമര്‍പ്പിച്ചില്ല. ജില്ലയില്‍ പദ്ധതി സമര്‍പ്പിക്കാത്ത ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമാണിത്. കണ്ണൂരിലെ പ്രധാനപ്പെട്ട തദ്ദേശ സ്ഥാപനം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പറേഷന്‍ എന്നീ നിലകളിലുള്ള ഈ സ്ഥാപനത്തിന്റെ ജാഗ്രതക്കുറവ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ നാടെങ്ങുമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിരേഖ തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. ഡിസംബര്‍ 31 ആയിരുന്നു ഇതിന്റെ കാലാവധി. എന്നാല്‍ കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ കണ്ണൂര്‍ കോര്‍പറേഷനിലെ … Continue reading "‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ..’"
പുതുവര്‍ഷം പിറന്നു. ഏറെ പ്രതീക്ഷയോടെ 2019നെ ജനം കാണുന്നു. കടന്നുപോയ വര്‍ഷം ജനങ്ങളെ നിരാശയുടെ പടുകുഴിയിലാഴ്ത്തിയ കാലമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വികസന നയങ്ങള്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. അതിന്റെ ആവര്‍ത്തനമാകരുത് 2019 എന്ന് ജനം ആഗ്രഹിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസ്ഥിതി ഏറെ നിരാശാജനകമായ സ്ഥിതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് നാടിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. കാര്‍ഷിക വിളകള്‍ക്ക് വിലയില്ലാതായത് കര്‍ഷകരെ തളര്‍ത്തി. കഴിഞ്ഞമാസം തലസ്ഥാന നഗരിയിലേക്കുള്ള കര്‍ഷക മാര്‍ച്ചും അതിലെ … Continue reading "പ്രതീക്ഷയോടെ വരവേല്‍ക്കാം പുതുവര്‍ഷത്തെ"
സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ ഭാവ തീവ്രതയോടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ ഓര്‍മ്മയായി. വ്യത്യസ്തവും മൗലികവുമായ ഇരുപത്തഞ്ചിലധികം ചലച്ചിത്രങ്ങള്‍ക്ക് രൂപം നല്‍കിയ മൃണാള്‍ സെന്നിന്റെ ഈ മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ദാദാ ഫാല്‍ക്കെ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കേരളവുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന സെന്‍ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ സ്ഥിരം ക്ഷണിതാവും ചലച്ചിത്ര പ്രേമികളുടെ ആരാധ്യനുമായിരുന്നു. തികഞ്ഞ ഇടതുപക്ഷ ചിന്താഗതിവെച്ചുപുലര്‍ത്തിയിരുന്ന ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ മിക്കതും സമൂഹത്തിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം … Continue reading "മറക്കില്ലൊരിക്കലും ഈ പ്രതിഭയെ…"
അടുത്ത കാലത്ത് മുഖ്യധാര മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ് മുത്തലാഖ്. ഇപ്പോള്‍ വിഷയം വീണ്ടും രാജ്യത്ത് ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കിയതാണ് വീണ്ടും ഗൗരവമായ ചര്‍ച്ചക്ക് കാരണമായത്. ബില്‍ ഭരണഘടന വിരുദ്ധവും രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്നതാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭ ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ് മുസ്ലിം സ്ത്രീകളുടെ വിവാഹ സംരക്ഷണ അവകാശ നിയമം വോട്ടിനിട്ടു പാസാക്കിയത്. വോട്ടെടുപ്പില്‍ 238 പേര്‍ ബില്ലിനെ അനുകൂലിച്ചും … Continue reading "മുത്തലാഖിലെ രാഷ്ട്രീയം"

LIVE NEWS - ONLINE

 • 1
  13 mins ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് കഠിന തടവും പിഴയും

 • 2
  32 mins ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 60 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 3
  44 mins ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 4
  2 hours ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 5
  2 hours ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 6
  2 hours ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

 • 7
  3 hours ago

  സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം: കോടിയേരി

 • 8
  3 hours ago

  സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്: അമേരിക്ക

 • 9
  4 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു