Tuesday, June 18th, 2019

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ വോട്ടെടുപ്പ് നടപടികളില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന ആവശ്യത്തിന് ശക്തി കൂടി. ഏഴു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതി തയ്യാറാക്കിയത്. ഇതില്‍ ആറെണ്ണവും കഴിഞ്ഞു. 19ന് അവസാനവട്ട വോട്ടെടുപ്പ് കൂടി കഴിയുന്നതോടെ ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പായി. മെയ് 23ന് ശേഷം കേന്ദ്രത്തില്‍ ഒരു പുതിയ സര്‍ക്കാര്‍ നിലവില്‍ വരും. അപ്പോള്‍ തെരഞ്ഞെടുപ്പ് നടപടികളില്‍ കാതലായ മാറ്റങ്ങള്‍ വരണമെന്ന് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പ് വേളയില്‍ നടന്നതായി … Continue reading "ഒരു പരിഷ്‌കരണം കൂടിയേ തീരൂ"

READ MORE
ഈ തെരഞ്ഞെടുപ്പ് കാലത്ത് ചരിത്രത്തിലില്ലാത്ത വിധം വ്യക്തിഹത്യകളുടെ പ്രവാഹമായിരുന്നു. മരിച്ചവരെ പോലും വെറുതെ വിടാത്തവിധം അത് അപകടകരമായി വളര്‍ന്നു എന്നത് ആശങ്കയോടെയേ കാണാന്‍ കഴിയൂ.ഏറ്റവും അവസാനം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശമാണ് ഏറെ വിവാദമായിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതി നടത്തിയാണ് ജീവത്യാഗം ചെയ്തതെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനെ വൈകാരിക തലങ്ങളിലൂടെ രാഹുലും, പ്രിയങ്കയും, കോണ്‍ഗ്രസ്സ് നേതാക്കളും നേരിട്ടതോടെ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് തന്നെ ഈ വിഷയം നിറഞ്ഞു … Continue reading "നിര്‍ത്തണം ഈ അപമാനിക്കല്‍; ജനം മാപ്പ് തരില്ല.."
ആതിര എന്ന അമ്മ പിഞ്ചു കുഞ്ഞിനെ കഴുത്തുഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നതാണ് ശിശു പീഡന പരമ്പരയിലെ അവസാന വാര്‍ത്ത. രണ്ടാനഛന്റെ സ്ഥാനത്തുള്ളയില്‍ തലച്ചോര്‍ തകര്‍ത്തു കൊന്ന പിഞ്ചു പൈതലിന്റെ കരച്ചിലാണ് അടുത്തിടെ മലയാളിയെ കരയിപ്പിച്ചത്. അവന്റെ കുഴിമാടത്തിലെ മണ്ണ് ഉണങ്ങും മുമ്പ് വീണ്ടും ബാലവിലാപങ്ങളുടെ പ്രവാഹമായി. മുറിവേറ്റ കുഞ്ഞുങ്ങളുടെ കണ്ണീര്‍ ജ്വാലയില്‍ മനസാക്ഷിയുള്ളവരുടെ ഉള്ളു പൊള്ളി. എന്നിട്ടും കുഞ്ഞുങ്ങളെ പീഢിപ്പിക്കുകയെന്ന മാനസിക രോഗത്തില്‍ നിന്നും നാം മുക്തരായില്ല. ഭര്‍ത്താവ് മരിച്ച് മാസം തികയും മുമ്പ് ക്രിമിനല്‍ സ്വഭാവമുള്ള … Continue reading "ബാല ശാപങ്ങളുടെ വേനല്‍ക്കാലത്ത്"
വേനല്‍ ചൂടില്‍വെന്തുരുകയാണ് കേരളം. ഏപ്രില്‍ മാസമായതോടെ സ്വാഭാവിക നീരുറവകളും ജലാശയങ്ങളും വറ്റിവരണ്ടതായ റിപ്പോര്‍ട്ടുകളാണെവിടെയും. കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് താഴോട്ടുപോയതിനാല്‍ കുടിവെള്ളം ലഭിക്കാതെയും ദൈനംദിനാവശ്യങ്ങള്‍ക്ക് വെള്ളം ലഭിക്കാതെയും ജനം കഷ്ടപ്പെടുകയാണ്. മലയോര മേഖലകളിലും പട്ടികവിഭാഗങ്ങള്‍ താമസിക്കുന്ന കോളനികളിലും ജലക്ഷാമം രൂക്ഷമായിരിക്കുന്നു. ഏക്കര്‍ കണക്കിന് പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന വലിയ ചിറകള്‍ ഒരു കാലത്ത് നാടിന്റെ ഐശ്വര്യം കാത്തുസൂക്ഷിച്ച അനുഭവം വടക്കെ മലബാറിനുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ചിറക്കല്‍ ചിറ. മനുഷ്യ നിര്‍മിതമായ പതിമൂന്ന് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ചിറയും ഈ വര്‍ഷത്തെ കനത്ത … Continue reading "ചിറക്കല്‍ ചിറ ഉടന്‍ നവീകരിക്കണം"
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ജില്ല പതിവ് തെറ്റിച്ചില്ല. കള്ളവോട്ടിന്റെ പേരിലുള്ള വാഗ്വാദം തുടങ്ങി. ആരോപണം, പ്രത്യാരോപണം ഇങ്ങനെ ജനാധിപത്യ മഹോത്സവപ്പിറ്റേന്നത്തെ കാഴ്ചകള്‍ കൗതുകകരം. കണ്ണൂര്‍, കാസര്‍ക്കോട് മണ്ഡലത്തില്‍പ്പെട്ട ചില ബൂത്തുകളില്‍ കള്ളവോട്ട് ചെയ്‌തെന്നാണ് യു ഡി എഫ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് കാസ്റ്റിങ്ങില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും അവര്‍ തെളിവായി ഹാജരാക്കുന്നു. എന്നാല്‍ ഇത് ഓപ്പണ്‍ വോട്ടാണ് എന്ന് എല്‍ഡിഎഫ് വിശദീകരിക്കുന്നു. പതിവുപോലെ എല്ലാ വിഷയങ്ങളും ആളിക്കത്തിപ്പിക്കുന്ന നവ മാധ്യമങ്ങളില്‍ കള്ളവോട്ടിനെച്ചൊല്ലിയുള്ള ട്രോളുകളും പോസ്റ്റുകളുമായി ഇരുപക്ഷവും … Continue reading "ജനാധിപത്യ മഹോത്സവപ്പിറ്റേന്നത്തെ കാഴ്ചകള്‍ കൗതുകകരം"
നിയമവിരുദ്ധമായി അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം. ആയിരക്കണക്കിന് രാത്രികാല യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. പണ സ്വാധീനവും കയ്യൂക്കും കൊണ്ട് യാത്രക്കാരെ ഭീഷണിപ്പെടുത്തിയും സര്‍ക്കാറിനെ വഞ്ചിച്ചും രാത്രികാല സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടത്തിയ ഓപറേഷന്‍ നൈറ്റ് റൈഡേര്‍സ് പദ്ധതി വഴി 28 ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. 45 ബസുകളില്‍ നിന്ന് പിഴയും ഈടാക്കിയിട്ടുണ്ട്. പരിശോധന പദ്ധതി തുടരണമെന്നാണ് പൊതുസമൂഹം ആഗ്രഹിക്കുന്നത്. അന്തര്‍സംസ്ഥാന രാത്രിയാത്രികര്‍ക്ക് സ്വകാര്യ ബസുകളില്‍ നിന്ന് ദുരിതം അനുഭവിക്കേണ്ടി … Continue reading "അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം"
ഇന്ന് ലോക മലമ്പനി ദിനം, സംസ്ഥാനത്തിനകത്ത് ഉണ്ടാകുന്ന മലമ്പനി രോഗത്തെ ഇല്ലാതാക്കുക, മലമ്പനി രോഗത്തെ തുടര്‍ന്നുള്ള മരണം ഒഴിവാക്കുക, മലമ്പനി ബാധിച്ച പ്രദേശങ്ങളില്‍ തുടര്‍ന്നും രോഗം വരാനുള്ള സാധ്യത തടയുക തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ ദിനത്തില്‍ നടക്കും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ നിരീക്ഷണത്തെയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം മലമ്പനി രോഗികളുടെ എണ്ണവും രോഗത്തെ തുടര്‍ന്നുള്ള മരണവും ഗണ്യമായി കുറക്കാന്‍ കഴിഞ്ഞത് ആശ്വാസകരമായ നടപടിയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ട് മുമ്പ് വരെ ജനം … Continue reading "മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി"
പതിനേഴാം ലോക്‌സഭയിലേക്ക് നടന്ന വാശിയേറിയ വോട്ടെടുപ്പില്‍ കേരളം രേഖപ്പെടുത്തിയത് 77.67 ശതമാനം പോളിംഗ്. കനത്ത ചൂടിനും വൈകിട്ട് അനുഭവപ്പെട്ട മഴക്കും രാത്രി ഏറെ വൈകിവരെ നീണ്ടുനിന്ന ക്യൂവിന്റെ നീളം കുറക്കാനായില്ല. മൂന്ന് പതിറ്റാണ്ടിനകത്തെ ഏറ്റവും വലിയ പോളിങ്ങാണ് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും രേഖപ്പെടുത്തിയത്. വോട്ടിംഗ് യന്ത്രത്തിലെ തകരാറും വിവിപാറ്റ് ഏര്‍പ്പെടുത്തിയത് മൂലം അനുഭവപ്പെട്ട കാലതാമസവും പോളിംഗ് രാത്രി വൈകുവോളം നീണ്ടുനില്‍ക്കാന്‍ ഇടയാക്കി. കേരളത്തിലുടനീളം രാവിലെ 7 മണിക്ക് പോളിംഗ് തുടങ്ങിയത് മുതല്‍ നീണ്ട ക്യൂവായിരുന്നു. ഉച്ചയോടെ പല … Continue reading "ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍"

LIVE NEWS - ONLINE

 • 1
  20 mins ago

  ബിനോയി കോടിയേരിക്കെതിരായ പരാതി: പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകരാട്ട്

 • 2
  4 hours ago

  ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

 • 3
  4 hours ago

  ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

 • 4
  4 hours ago

  പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

 • 5
  4 hours ago

  അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

 • 6
  5 hours ago

  ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 7
  5 hours ago

  കണ്ണൂര്‍ കോര്‍പറേഷന്‍; മിണ്ടാട്ടം മുട്ടി മേയര്‍

 • 8
  5 hours ago

  യുവതി ആവശ്യപ്പെട്ടത് അഞ്ചുകോടി: ബിനോയ് കോടിയേരി

 • 9
  7 hours ago

  തന്റെ വിജയത്തില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകം