Friday, April 26th, 2019

ശരിയായ രീതിയിലുള്ള ഭരണം ഉറപ്പാക്കാന്‍ മികച്ച സ്വഭാവ ഗുണമുള്ളവരാണ് ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടേണ്ടത്. അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം പാടില്ല. ക്രിമിനലുകളെയാണല്ലോ നമ്മള്‍ തെരഞ്ഞെടുത്തതെന്നോര്‍ത്ത് പിന്നീട് സമ്മതിദായകര്‍ക്ക് ദുഖിക്കാന്‍ ഇടവരരുത്. തെഞ്ഞെടുക്കപ്പെടുന്നവരുടെ പശ്ചാത്തലവും ആസ്തിയും മറ്റ് വിവരങ്ങളുമൊക്കെ അറിയാന്‍ വോട്ടര്‍മാര്‍ക്കവകാശമുണ്ട്. നീതിപൂര്‍വകമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നുറപ്പാക്കാന്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി അറിയുന്നത് സഹായകരമാണ്. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷനും മറ്റും നല്‍കിയ ഹരജി പരിഗണിക്കവെ സുപ്രീംകോടതിയാണ് മേല്‍ പരാമര്‍ശിച്ച നിരീക്ഷണങ്ങള്‍ നടത്തിയത്. ലോകത്തിലെ … Continue reading "ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം"

READ MORE
മുസ്ലീം സമുദായത്തിലെ വിവാഹമോചനങ്ങളുടെ രീതി വര്‍ഷങ്ങളായി വിമര്‍ശനവിധേയമായിരുന്നു. മൂന്നുതവണ തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് ആയിരക്കണക്കിന് കുടുംബങ്ങളിലാണ് കണ്ണീര്‍ വീഴ്ത്തിയത്. ചെറുപ്രായത്തില്‍ നാഥനില്ലാതാകുന്ന വീട്ടമ്മമാരും തുണയില്ലാതാകുന്ന കുട്ടികളും സമൂഹത്തിന്റെ കൂടി വേദനയായിരുന്നു. എന്നാല്‍, ഈ രീതിയില്‍ മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് വീണ്ടും വിവാദമാകുകയാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പതിവുപോലെ വര്‍ഗീയതയെ അടിസ്ഥാനപ്പെടുത്തിയ നീക്കമാണ് ഇതെന്നാണ് ആരോപണം. മുമ്പ് മുത്തലാഖ് നിരോധിച്ചെങ്കിലും അത് വീണ്ടും തുടരുന്ന സാഹചര്യത്തിലാണ് … Continue reading "മുത്തലാഖ് തടയിടാന്‍ കേന്ദ്രം"
സര്‍ക്കാരിന് തുടര്‍ച്ചയായി തിരിച്ചടി നല്‍കുകയാണ് കഴിഞ്ഞദിവസങ്ങളിലായി നീതിപീഠം. കണ്ണൂര്‍, കരുണ കേസുകളിലാണ് ആദ്യം തിരിച്ചടി ലഭിച്ചതെങ്കിലും കഴിഞ്ഞദിവസം വന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് ഇവയില്‍ കഠിനം. പ്രളയദുരിതവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരില്‍നിന്നും ശമ്പളം നിര്‍ബന്ധിതമായി ഈടാക്കുന്നതിനെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വിമര്‍ശിച്ചത്. ശമ്പളം പിടിച്ചുവാങ്ങുന്നത് പിടിച്ചുപറിക്ക് തുല്യമാണെന്ന നിരീക്ഷണം സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ നിലപാടിന് കരുത്തേകുമെന്നത് ഉറപ്പ്. ഹാരിസണ്‍ കേസില്‍ ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നതും … Continue reading "സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍"
പ്രളയകാലത്തെ പ്രയാസങ്ങളെയൊക്കെ പൊതുജന സഹകരണങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും നേരിട്ട കേരളം ഇനിയുള്ളകാലം വിനോദസഞ്ചാരികളെ വരവേല്‍ക്കും. സംസ്ഥാനം അതിന് സജ്ജമായിക്കഴിഞ്ഞതായി കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വെളിപ്പെടുത്തി. രാജ്യത്തെ വിനോദസഞ്ചാര മേഖലയിലെ വളര്‍ച്ച ലക്ഷ്യമാക്കി സംസ്ഥാനങ്ങള്‍ തമ്മില്‍ കൈകോര്‍ക്കാന്‍ അവസരമൊരുക്കുന്നതിന് വേണ്ടി തലസ്ഥാനത്ത് സംഘടിപ്പിച്ച ടൂറിസം മാര്‍ട്ടില്‍ പങ്കെടുത്ത് സംസാരിക്കവെ മൂന്നുവര്‍ഷത്തിനകം ഇന്ത്യയില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് മന്ത്രി അറിയിച്ചു. ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത ടൂറിസം സംരംഭകരെ മന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു. വിനോദ സഞ്ചാരികളുടെ … Continue reading "വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം"
സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരമുള്ള സംഗതിയാണ് ചലഞ്ചുകള്‍. ഐസ്ബക്കറ്റ് ചലഞ്ച് പോലെയുള്ള അവബോധപരമായ ചലഞ്ചുകള്‍ പലപ്പോഴും വന്‍ തരംഗമാവാറുണ്ട്. കീ കീ ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച് ഇങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ചലഞ്ചുകള്‍. ഇവ ഏറ്റെടുത്ത നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്തു. എങ്കിലും ചലഞ്ചുകള്‍ പല പേരുകളില്‍ പല രൂപത്തില്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. കേരളം കണ്ട മഹാപ്രളയത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജീവകാരുണ്യ സഹായ പദ്ധതിയാണ് സാലറി ചലഞ്ച്. … Continue reading "സാലറി ചലഞ്ചും ജീവനക്കാരുടെ തമ്മിലടിയും"
പ്രളയവും കാലാവസ്ഥാ വ്യതിയാനവും ഇത്തവണ സംസ്ഥാനത്തെ കുരുമുളക് കര്‍ഷകരെ പ്രയാസത്തിലാക്കിയിരിക്കുന്നു. പ്രളയം കാരണം 40 ശതമാനം കുരുമുളക് കൃഷി നശിച്ചതായി കൃഷിവകുപ്പ് അറിയിച്ചു. കേരളത്തിലെ ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പാദിപ്പിക്കുന്ന വയനാട് 90 ശതമാനവും ഇടുക്കിയില്‍ 30 ശതമാനവും കുരുമുളക് കൃഷി നശിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സംസ്ഥാനത്ത് അനുഭവപ്പെടുന്ന വില കുറവ് കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന തരത്തിലാണ്. സംസ്ഥാനത്തുടനീളം കുരുമുളകിന് 360-380 രൂപ നിരക്കിലാണ് ഇപ്പോള്‍ വിപണനം നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കിലോഗ്രാമിന് 17 രൂപയോളം കുറഞ്ഞത് … Continue reading "പ്രളയത്തില്‍ കൃഷിനശിച്ച കുരുമുളക്, കര്‍ഷകരെ സഹായിക്കാന്‍ നടപടി വേണം"
സംസ്ഥാനത്തെ ഹയര്‍സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം ഈവര്‍ഷവും നടക്കാനിടയില്ലെന്ന് സൂചന. ഇതിനായി തയ്യാറാക്കിയ പട്ടികയില്‍ അനധികൃത ഇടപെടലുകള്‍ നടത്തി സ്ഥലംമാറ്റം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി അധ്യാപകര്‍ക്ക് പരാതി. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഹയര്‍സെക്കന്ററി അധ്യാപക സ്ഥലംമാറ്റം നടന്നിട്ടില്ല. സര്‍ക്കാര്‍ വകുപ്പുകളില്‍ മൂന്നുവര്‍ഷം ഒരേ സ്ഥലത്ത് ജോലി ചെയ്തവര്‍ക്ക് സ്ഥലംമാറ്റം എന്ന വ്യവസ്ഥ നിലവിലുണ്ട്. അഞ്ചുവര്‍ഷവും അതിലധികവും ഒരേ സ്‌കൂളില്‍ ജോലി ചെയ്ത അധ്യാപകര്‍ക്ക് ഓപ്പണ്‍ വേക്കന്‍സിയായി പരിഗണിക്കും. പക്ഷെ അത്തരം സീനിയോറിറ്റിയുള്ള അധ്യാപകര്‍ … Continue reading "ഹയര്‍സെക്കന്ററി അധ്യാപക സ്ഥലംമാറ്റം കാലതാമസം ഒഴിവാക്കണം"
പ്രളയമൊഴിഞ്ഞ മലയോരം ഇപ്പോള്‍ ആനപ്പേടിയുടെ പിടിയിലാണ്. മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് ഹാജിറോഡിലാണ് ഇന്നലെ കാലത്ത് അപ്രതീക്ഷിതമായി കാട്ടാനയുടെ വിളയാട്ടം നടന്നത്. വനം വകുപ്പിന്റെ വാഹനം തകര്‍ക്കുകയും നിരവധി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത കാട്ടാന ഒരു പശുവിനെ കുത്തിക്കൊല്ലുകയും ചെയ്തു. ഇതോടെ മുഴക്കുന്ന് വാസികളാകെ ആനയെ ഭയക്കുകയാണ്. മദമിളകിയ ആന മധ്യവയസ്‌കനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആനയുടെ പരാക്രമത്തില്‍ നിന്ന് വനം വകുപ്പ് ജീവനക്കാര്‍ രക്ഷപപെടുകയും ചെയ്തു. ഒറ്റയാനെ തുരത്താന്‍ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ശ്രമിച്ചെങ്കിലും ആനയുടെ കലി കൂടുകയായിരുന്നു. ആറളം ഫാം … Continue reading "കണ്ണൂര്‍ വീണ്ടും ആനപ്പേടിയിലേക്ക്"

LIVE NEWS - ONLINE

 • 1
  24 mins ago

  ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും

 • 2
  3 hours ago

  വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

 • 3
  5 hours ago

  ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

 • 4
  7 hours ago

  അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

 • 5
  8 hours ago

  വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 • 6
  8 hours ago

  തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

 • 7
  8 hours ago

  മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

 • 8
  8 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 9
  8 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി