Tuesday, September 18th, 2018

ഡേ സീറോ എന്തെന്നത് കേരളം അറിഞ്ഞുവരുന്നതേ ഉള്ളൂ. പക്ഷെ മലയാളികളായ നാം അതേക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്. കാരണം നാല്‍പതിലേറെ നദികളുള്ള ദൈവത്തിന്റെ സ്വന്തം നാട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വേനലിന്റെ തുടക്കത്തില്‍ തന്നെ കടുത്ത ശുദ്ധജലക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഡേ സീറോ എന്ന് കേള്‍ക്കുമ്പോള്‍ നാം മുഖം തിരിച്ചു നടക്കരുത്. മാനവരാശി ഇന്നോളം നേരിട്ടിട്ടില്ലാത്ത ഒരു വന്‍ദുരന്തമാണ് ഡേ സീറോ. ജലസ്രോതസുകളെല്ലാം പൂര്‍ണമായും വറ്റിവരണ്ട് തൊണ്ട നനക്കാന്‍ പോലും വെള്ളംകിട്ടാതെ മനുഷ്യര്‍ പലായനം ചെയ്യുന്ന ദിനം. ജീവജലമില്ലാതെ … Continue reading "‘ഡേ സീറോ’ നാം ഉള്‍ക്കൊള്ളണം"

READ MORE
സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ ഒരിക്കല്‍ കൂടി പ്രഖ്യാപിക്കുമ്പോള്‍ അവാര്‍ഡുകള്‍ ജനകീയമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇത്തവണ അവാര്‍ഡ് പ്രഖ്യാപനത്തില്‍ മുറുമുറുപ്പോ കല്ലുകടിയോ ആദ്യഘട്ടത്തില്‍ ഉണ്ടായിട്ടില്ല. എങ്കിലും തികച്ചും നീതിപൂര്‍വ്വകമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതെന്ന് പറയാന്‍ കഴിയില്ല. പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി പുതുമുഖങ്ങള്‍ അവാര്‍ഡിന് അര്‍ഹമായിയെന്നുള്ളത് ശുഭകരമായ കാര്യം തന്നെയാണ്. പ്രത്യേകിച്ച് ഇന്ദ്രന്‍സിനെയും പാര്‍വ്വതിയെയും പോലുള്ള നടനും നടിക്കും അവാര്‍ഡുകള്‍ ലഭിക്കുമ്പോള്‍ അവാര്‍ഡിന്റെ വിശ്വാസ്യതയ്ക്ക് കുറച്ചുകൂടി ഫലം ലഭിക്കുന്നുണ്ട്. കുറേ നാളുകളായി കഴിവുകള്‍ ഏറെയുണ്ടായിട്ടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നടനായിരുന്നു ഇന്ദ്രന്‍സ്. … Continue reading "ചലച്ചിത്ര അവാര്‍ഡുകള്‍ ജനകീയമാക്കണം"
ശുഹൈബ് വധക്കേസ് സി ബി ഐക്ക് വിട്ടുകൊണ്ട് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവനക്കിടെ കേരള രാഷ്ട്രീയ നേതാക്കള്‍ക്ക് വലിയൊരു പാഠം നല്‍കിയിട്ടുണ്ട്. കോടതി പറയാതെ പറഞ്ഞ ആ പാഠം ഉള്‍ക്കൊള്ളാന്‍ രാഷ്ട്രീയ നേതാക്കള്‍ തയ്യാറാകണം. ഈ നിരീക്ഷണം വെറുതെ പറഞ്ഞതല്ല. അരനൂറ്റാണ്ടിലേറെ കാലമായി പ്രത്യേകിച്ച് കണ്ണൂരിലും മറ്റ് ജില്ലകളിലും നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയത്തിന്റെ പേരിലുള്ള രക്ത വിപ്ലവം കണ്ടുകൊണ്ടാണ്. വിധിന്യായം പറയുമ്പോള്‍ ജസ്റ്റിസ് കമാല്‍ പാഷ പുറപ്പെടുവിച്ച നിരീക്ഷണം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും … Continue reading "കോടതി പറയാതെ പറഞ്ഞത്"
മലബാറിലെ വികസന കുതിപ്പിന് വേഗം കൂട്ടുന്ന നിര്‍ദ്ദിഷ്ട കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തിന് നഷ്ടപ്പെടാന്‍ പോകുന്നുവെന്ന വാര്‍ത്ത ഉത്തര കേരളീയരെ മാത്രമല്ല സംസ്ഥാനത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഏവരെയും വേദനിപ്പിക്കുന്നതാണ്. കല്യാശ്ശേരി, പാപ്പിനിശ്ശേരി പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഇരിണാവിലെ കോസ്റ്റ്ഗാര്‍ഡ് അക്കാദമിക്ക് പശ്ചാത്തല സൗകര്യമൊരുക്കിയത്. ഈ പഞ്ചായത്തുകള്‍ 500 കോടി രൂപ ചെലവിട്ടാണ് 164 ഏക്കര്‍ ചതുപ്പ് നിലം അക്കാദമിക്ക് വേണ്ടി നിലയൊരുക്കം നടത്തിയത്. 65 കോടിയോളം രൂപ അതിന് വേണ്ടി ചെലവഴിക്കുകയും ചെയ്തു. ഇതിനിടയിലാണ് നിര്‍മ്മാണ പ്രവൃത്തികള്‍ തുടര്‍ന്നു … Continue reading "കോസ്റ്റ്ഗാര്‍ഡ് അക്കാദമി കണ്ണൂരിന് നഷ്ടപ്പെടരുത്"
കുടുംബത്തിന്റെ വിളക്കാണ് സ്ത്രീ. കുടുംബങ്ങള്‍ ചേര്‍ന്ന് സമൂഹത്തിന്റെ പ്രകാശം പരത്തേണ്ടത് സ്ത്രീ ക്ഷേമത്തിലൂടെയാണ്. നല്ല തലമുറകളെ വാര്‍ത്തെടുക്കുന്നതിലും മുഖ്യപങ്ക് വഹിക്കുന്നത് സ്ത്രീകളാണ്. അമ്മയെന്ന രണ്ടക്ഷരത്തിന് പകരംവെക്കാന്‍ മറ്റൊന്നുമില്ല ഈ ലോകത്ത്. പക്ഷെ, സ്ത്രീശാക്തീകരണം ഇന്നും ഈ ആധുനിക ലോകത്തും ചര്‍ച്ചാ വിഷയമായി തുടരുന്നു. ഈ വര്‍ഷത്തെ വനിതാ ദിനാചരണത്തിന്റെ മുഖ്യ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.’പുരോഗതിക്കായി സമ്മര്‍ദ്ദം ചെലുത്തൂ’ എന്നതാണ്. ആര് ആരുടെ മേലാണ് സമ്മര്‍ദ്ദം ചെലുത്തേണ്ടത് എന്ന സ്വാഭാവിക ചോദ്യമായിരുന്നു. ആദ്യത്തെ തലം അവനവനോട് തന്നെയാണ്. സ്വയം ശാക്തീകരണം … Continue reading "സ്ത്രീ ഇന്നും നോക്കത്താദൂരത്ത് കണ്ണുംനട്ട്"
റോഡ് സുരക്ഷാ ബോധവല്‍കരണ പരിപാടികള്‍ക്കായി കോടികള്‍ പൊടിപൊടിക്കുമ്പോഴും നാട്ടില്‍ പെരുകുന്ന റോഡപകടങ്ങള്‍ കേരളീയ മനസില്‍ പുതിയൊരു ചിന്ത തന്നെ ഉണര്‍ത്തേണ്ടിയിരിക്കുന്നു. ഓരോവര്‍ഷവും ആയിരക്കണക്കിന് ജീവനുകളാണ് സംസ്ഥാനത്തെ പൊതുനിരത്തുകളില്‍ കുരുങ്ങിവീഴുന്നത്. അശ്രദ്ധയും അമിതവേഗതയും മദ്യപാനവും വാഹനങ്ങളുടെ യന്ത്രത്തകരാറും മൊബൈല്‍ ഫോണ്‍ ഉപയോഗവും നാട്ടിലെ റോഡുകൡലെ കൂട്ടക്കുരുതിക്ക് വഴിയൊരുക്കുന്നുണ്ട്. ഇതോടൊപ്പം റോഡുകളുടെ ശോച്യാവസ്ഥയും ഇതിന് വലിയൊരു കാരണമാവുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ആള്‍കൂട്ടത്തിനിടയില്‍ വാഹനങ്ങള്‍ പാഞ്ഞുകയറിയുണ്ടായ അപകടങ്ങള്‍ നിരവധിയാണ്. ജില്ലയില്‍ വിവിധയിടങ്ങളില്‍ അപകടങ്ങളുടെ നടുക്കുന്ന ഓര്‍മ്മകള്‍ മായും … Continue reading "വേണം, റോഡിലെ കുരുതിക്ക് ഒരു അറുതി"
ആദിവാസി ഊരില്‍ നിന്ന് വരുന്ന വാര്‍ത്ത അത്ര ശോഭനമല്ല. കഴിഞ്ഞ ഓരാഴ്ച മുമ്പാണ് അഗളിയില്‍ ഒരു നേരത്തെ വിശപ്പടക്കാന്‍ ഒരു പിടി അരി മോഷ്ടിച്ചുവെന്നാരോപിച്ച് മധു എന്ന യുവാവിനെ ആള്‍ക്കൂട്ട വിചാരണയില്‍ മര്‍ദ്ദിച്ച് കൊന്നത്. മധു മുഴുപട്ടിണിയിലായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാട്ടിലെ കായ്കനികളുടെ അവശിഷ്ടംമാത്രമാണ് മധുവിന്റെ വയറ്റില്‍നിന്ന് കണ്ടെടുത്തത്. ദിവസങ്ങളോളം പട്ടിണികിടന്ന ലക്ഷണവും കാണാമായിരുന്നത്രെ.എല്ലുപൊന്തി മാംസഭാഗങ്ങള്‍ കുറഞ്ഞ് പേശികള്‍ ശോഷിച്ച അസ്ഥിമാത്രമായ ഒരു ശരീരമാണ് അവര്‍ക്ക് പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ എത്തിയത്. വളരെക്കാലമായി മധു പട്ടിണിയിലായിരുന്നുവെന്ന് ജീവിക്കുന്ന തെളിവ്. … Continue reading "അരുതേ… വിവേചനം ആദിവാസികളോട്"
സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എവിടെയും മദ്യശാല ആരംഭിക്കാമെന്ന നീക്കം അരാജകത്വത്തിന് ഇടം നല്‍കും. ദേശീയപാതയുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യ നിരോധനം ഉന്നത കോടതി പിന്നീട് ത്രിതല പഞ്ചായത്തുകളെ ഇക്കാര്യത്തില്‍ ഒഴിവാക്കി. സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയില്‍ പോയപ്പോഴാണ് പ്രദേശത്തിന്റെ പ്രത്യേകതകള്‍ പരിശോധിച്ച് മദ്യശാലകള്‍ക്ക് അനുമതി നല്‍കണമെന്ന കാര്യത്തില്‍ ഗവണ്‍മെന്റിന് തീരുമാനമെടുക്കാമെന്നും കോടതി വിധിച്ചത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ കേരളമാകെ ഒറ്റ നഗരമെന്ന രീതിയില്‍ സംസ്ഥാനത്തെ കണക്കാക്കണമെന്നാണ് കോടതിയോട് അഭ്യര്‍ത്ഥിച്ചത്. കാസര്‍കോട് മുതല്‍ പാറശാല വരെ നിര്‍മ്മിക്കാന്‍ … Continue reading "എവിടെയും മദ്യശാല ആപത്തിലേക്ക്"

LIVE NEWS - ONLINE

 • 1
  3 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  4 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  5 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  8 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  9 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  11 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  11 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  12 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  12 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍