Tuesday, September 18th, 2018

ലോക ബാങ്ക് സഹായത്തോടെ തലശ്ശേരി-വളവുപാറ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ച് രണ്ട് വര്‍ഷമായെങ്കിലും ഇനിയും രണ്ട് വര്‍ഷം കൂടിയില്ലാതെ ഇത് പൂര്‍ത്തിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. നിലവിലുളള റോഡില്‍ പലയിടത്തായി നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ടെങ്കിലും ഒച്ചിന്റെ വേഗതയിലാണെന്ന് ആക്ഷേപമുണ്ട്്. ഏഴ് പാലങ്ങള്‍ നിര്‍മ്മിക്കേണ്ട പദ്ധതിയിലെ സുപ്രധാന പാലമായ കൂട്ടുപുഴ പാലത്തിന്റെ നിര്‍മ്മാണം അനിശ്ചിതത്വത്തിലായി. കര്‍ണ്ണാടകയിലെ വനം, സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ച അതിര്‍ത്തി തര്‍ക്കം തീരുമാനമാകാതെ തുടരുകയാണ്. കര്‍ണ്ണാടക വനം, സര്‍വ്വേ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇടക്കിടെ പാലം സന്ദര്‍ശിച്ച് … Continue reading "കൂട്ടുപുഴ പാലം: അതിര്‍ത്തി തര്‍ക്കം പരിഹരിക്കണം"

READ MORE
കപ്പട മീശയും മുറിയന്‍ ട്രൗസറും ഉണ്ട കണ്ണും കുടവയറും നീളന്‍ ലാത്തിയും പോലീസിന്റെ ഗണങ്ങളായിരുന്നകാലം മാറി. പോലീസിനെ കാണുമ്പോള്‍ മുട്ടുവിറച്ചിരുന്ന ജനം ഇപ്പോള്‍ അവരുടെ പല നടപടികളും പരിഹാസത്തോടെയാണ് കാണുന്നത്. കാലം മാറുന്നതിനുസരിച്ച് ക്രമസമാധാനപാലന രംഗത്തും പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കേണ്ട ആവശ്യകത സംബന്ധിച്ച് വര്‍ഷങ്ങള്‍ മുമ്പെ നിര്‍ദ്ദേശമുണ്ടായതാണ്. സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാറും പോലീസിന്റെ പ്രവര്‍ത്തനം സംബന്ധിച്ചും മാന്വല്‍ പരിഷ്‌കരണം സംബന്ധിച്ചും പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ നിലവിലുണ്ട്. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങള്‍ ഇവ ഭാഗികമായെങ്കിലും നടപ്പിലാക്കിയിട്ടുണ്ട്. കേരളത്തില്‍ ജനമൈത്രി പോലീസ് സംവിധാനമൊക്കെ … Continue reading "ജനമൈത്രി പോലീസ് മതി. അതല്ലെങ്കില്‍ സര്‍ക്കാര്‍ വിടില്ല"
കേന്ദ്രസര്‍ക്കാറിന്റെ പുതിയ സ്റ്റാന്റിംഗ് ഓര്‍ഡര്‍ ഭേദഗതി ചട്ടം വിജ്ഞാപനമായതോടെ രാജ്യത്ത് ഒരു തൊഴിലും സ്ഥിരതയുള്ളതല്ല. എല്ലാം താല്‍ക്കാലികം. തൊഴില്‍ മേഖലയില്‍ കരാര്‍വല്‍ക്കരണം കഴിഞ്ഞ കുറെക്കാലമായി നടപ്പിലാക്കി വരികയാണ്. ഈ കരാര്‍ വല്‍ക്കരണത്തിനെതിരെ വിവിധ മേഖലകളില്‍ നിന്ന് എതിര്‍പ്പുകള്‍ വന്നിരുന്നു. ഏതൊരു തൊഴില്‍ മേഖലയായാലും അവിടെ ജോലിചെയ്യുന്നവര്‍ക്ക് ജോലിസ്ഥിരതയുണ്ടായിരുന്നു. ജോലിയെ സ്ഥിരം ജോലി, താല്‍ക്കാലിക ജോലി, കരാര്‍ അടിസ്ഥാനം, ദിവസ വേതനം എന്നിങ്ങനെ തരംതിരിച്ചുകൊണ്ടായിരുന്നു കുറച്ചുകാലമായി തൊഴില്‍ സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടന്നുവന്നിരുന്നത്. തൊഴില്‍ മേഖലയിലെ സമരങ്ങളും മറ്റും കണക്കിലെടുത്ത് … Continue reading "തൊഴിലാളിയും ജോലിസ്ഥിരതയും"
വിദേശത്ത് നിന്ന് ചുരുങ്ങിയ നിരക്കില്‍ കുരുമുളക് ഇറക്കുമതി ചെയ്യുന്നത് കര്‍ഷകന്റെ നട്ടെല്ലൊടിക്കുകയാണെന്ന പരാതി വ്യാപകമാവുന്നു. വിപണിയില്‍ വില ഉയരുന്നതും കാത്ത് കഴിയുന്ന കര്‍ഷകന് കഴിഞ്ഞ രണ്ട് വര്‍ഷമായി ലഭിക്കുന്നത് നിരാശമാത്രം. രണ്ട് വര്‍ഷം മുമ്പ് കിലോഗ്രാമിന് 700 രൂപയില്‍ കൂടുതല്‍ ലഭിച്ചിരുന്ന കുരുമുളകിന് 350 രൂപയാണ് ഇന്ന് ലഭിക്കുന്നത്. സാമാന്യം നല്ല വിളവ് തന്നെ ലഭിച്ച കര്‍ഷകന് വിലത്തകര്‍ച്ച കനത്ത ആഘാതമാണ് ഏല്‍പിച്ചത്. കേരളത്തില്‍ മാത്രമല്ല, അയല്‍ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്്. കാര്‍ഷിക രംഗത്ത് … Continue reading "കുരുമുളക് കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കാന്‍ നടപടി വേണം"
നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാന്‍ വിദേശത്ത് നിന്ന് മണല്‍ ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. കെട്ടിട നിര്‍മ്മാണ മേഖലയില്‍ പൂഴി യഥാസമയം ലഭിക്കാത്തതിനാല്‍ നിര്‍മ്മാണം നിലച്ചുപോയതിന്റെ പേരില്‍ പ്രയാസമനുഭവിക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് തീരുമാനം. നിയമാനുസൃതമായ രീതിയില്‍ സംഭരിച്ച് വിതരണം ചെയ്യുന്ന മണല്‍ ചുരുക്കം ആളുകള്‍ക്ക് മാത്രമെ ലഭിക്കൂ. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ആവശ്യമായതിന്റെ പകുതി പോലും ജനത്തിന് ലഭിക്കാറില്ല. അനധികൃതമായ രീതിയിലും നിയമാനുസൃതമല്ലാതെയും മണലൂറ്റുകാര്‍ സംഭരിക്കുന്ന മണലിനെയാണ് പലരും ആശ്രയിക്കുന്നത്. മഴക്ക് മുമ്പെ വീട് … Continue reading "വിദേശ മണല്‍ ഇറക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം"
ഭക്ഷണം കഴിക്കാന്‍ കാശില്ലാത്തതിന്റെ പേരില്‍ കാണിക്ക ഉരുളിയില്‍ നിന്ന് 20 രൂപ മോഷ്ടിച്ചയാള്‍ക്ക് 500 രൂപ കയ്യില്‍ വെച്ച് നല്‍കി പോലീസ്. ഇത് സിനിമയിലെ നായകനായ പോലീസ് ഓഫീസറുടെ കഥയല്ല. കൊച്ചു കേരളത്തിലെ തൊടുപുഴയില്‍ നടന്ന കഥയാണ്. പോലീസുകാര്‍ സര്‍വ്വത്ര വിമര്‍ശനം നേരിടുന്ന കാലത്ത് ഇത്തരത്തിലുള്ള പോലീസുകാരും നാട്ടിലുണ്ടെന്ന് അറിയുന്നത് സന്തോഷകരമായ കാഴ്ച തന്നെയാണ്. മോഷണം നടത്തുന്നയാളുടെ ഉദ്ദേശം കൂടി കണ്ടെത്തി അയാള്‍ ക്രിമിനലും കുറ്റവാളിയുമല്ലെന്ന് ഉറപ്പ് വരുത്തി തെറ്റ് തിരുത്തിക്കുമ്പോഴാണ് പോലീസുകാര്‍ അവരുടെ ജോലിയില്‍ സമ്പൂര്‍ണരാകുന്നത്. … Continue reading "ഇത് താന്‍ടാ പോലീസ്"
നാടെങ്ങും സ്ത്രീ ശക്തിക്ക് വേണ്ടി വാദിക്കുന്ന കാലമാണ് കടന്നുപോകുന്നത്. നാരിയെ പൂജിക്കുന്നതാണ് ഭാരതീയ ധര്‍മ്മത്തിന്റെ അനുഷ്ഠാന തത്വമെന്നാണ് ഉദ്‌ഘോഷണം. ഭാരതത്തെ തന്നെ അമ്മയായാണ് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടാണ് ഭാരതാംബയെന്നാണ് മാതൃരാജ്യത്തെ വിളിക്കുന്നത്. അങ്ങനെ മാതൃപൂജയും നാരി പൂജയും നടക്കുന്ന നാട്ടിലാണ് സ്ത്രീ അബലയും ചപലയുമാണെന്നും അടുക്കളയില്‍ ഇരിക്കേണ്ടവളാണെന്നുമൊക്കെ ഇവിടത്തെ പുരുഷ മേധാവിത്വം മുദ്ര കുത്തിയത്. നവോത്ഥാന, ദേശീയ വിപ്ലവ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി അടുക്കളയിലെ സ്ത്രീ അരങ്ങിലേക്കെത്തിച്ച ഭാരത നാട്ടിന്റെ തെക്കേയറ്റത്ത് ഇരിക്കുന്നവരാണ് കേരളീയര്‍. കിഴക്ക് പര്‍വ്വതവും പടിഞ്ഞാറ് … Continue reading "ചപലയല്ല, അബലയല്ല സ്ത്രീ"
ഒരുകിലോ അരിക്ക് 50 രൂപ, ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് 225 രൂപ, ധാന്യങ്ങള്‍ക്കും തീവില, പെട്രോള്‍, ഡീസല്‍ വില കൂടിയതോടെ പച്ചക്കറിക്കും ഫ്രൂട്ട്‌സിനും വില താങ്ങാന്‍ കഴിയാതെയായി. ഏറ്റവും ഒടുവില്‍ ബസ് ചാര്‍ജും കൂട്ടി സാധാരണ മനുഷ്യന്റെ ദൈനംദിന ബജറ്റ് തകിടം മറിച്ചു. എല്ലായിനങ്ങള്‍ക്കും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിക്കൊണ്ടിരിക്കുകയാണ് ജനം. മുണ്ട് മുറുക്കി, മുറുക്കി ഉടുക്കുമ്പോഴാണ് ഇതൊന്നും അറിയാതെ മന്ത്രിമാരും എം എല്‍ എമാരും അവരുടെ ശമ്പളം കൂട്ടാന്‍ അവര്‍ തന്നെ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് … Continue reading "ജനങ്ങളുടെ മുണ്ട് മുറുക്കി മുറുക്കി മുറുക്കി…!"

LIVE NEWS - ONLINE

 • 1
  11 mins ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 2
  1 hour ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 3
  4 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 4
  5 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 5
  7 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 6
  7 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 7
  8 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 8
  8 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

 • 9
  8 hours ago

  ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്