Saturday, July 20th, 2019

കണ്ണൂര്‍ വിമാനത്താവളം കൂടി യാഥാര്‍ത്ഥ്യമായതോടെ രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമെന്ന പദവിയും ഖ്യാതിയും നമ്മുടെ കൊച്ചു കേരളത്തിന് സ്വന്തം. പുതിയൊരു തലമുറയുടെ പുരോഗതിക്കും വിമാനത്താവളം വഴിതുറക്കുമെന്ന്്് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. എന്നാല്‍ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുതെന്നും കേരളത്തിന് കൈമാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിന് നിര്‍ബന്ധബുദ്ധിയുണ്ടെന്നും വിമാനത്താവളങ്ങള്‍ നടത്താന്‍ പരിചയവും കെല്‍പും നമുക്കുണ്ടെന്നും നിശ്ചയദാര്‍ഢ്യത്തോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നിന്നടക്കമുള്ള ചില ഗള്‍ഫ് സര്‍വീസുകള്‍ കണ്ണൂര്‍ വഴിയാക്കുമെന്ന് … Continue reading "ഇനി വിമാനത്താവളങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ ഒപ്പമുണ്ട്"

READ MORE
നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷണം പെരുകുന്നു. ബന്ധുവീടുകളിലും മറ്റ് ദൂരസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയും വീട്ടില്‍ തിരിച്ചെത്തുന്ന പല വീട്ടുകാര്‍ക്കും അനുഭവപ്പെട്ട കവര്‍ച്ചയുടെ വിവരങ്ങളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ നഗരത്തിനടുത്ത് താണയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. താണ മാണിക്കക്കാവിനടുത്ത് താമസിക്കുന്ന ഇസ്താനയില്‍ സഹീറയുടെ വീട്ടില്‍ നിന്നാണ് 20 പവനിലേറെ സ്വര്‍ണ്ണം കളവ് പോയത്. വീട്ടുകാര്‍ കുടുംബസമേതം ചങ്ങനാശ്ശേരിയില്‍ പോയ സമയത്താണ് മോഷണം നടന്നത്. ആനയിടുക്കിലെ നിസാര്‍ തങ്ങളുടെ വീട്ടിലും മോഷണശ്രമം നടന്നു. … Continue reading "കവര്‍ച്ച കൂടുന്നു നടപടി വേണം"
നിര്‍മ്മലഗിരിക്കടുത്ത് നീരോളിച്ചാലില്‍ ഇന്നലെ നടന്ന വാഹനാപകടം നാടിനെ നടുക്കി. സ്‌കൂട്ടറില്‍ ജോലിക്ക് പോവുകയായിരുന്ന മാലൂര്‍ ഇരട്ടേങ്ങലിലെ അക്ഷയ്ഭവനില്‍ ഷൈനിയും ഭര്‍ത്താവ് സദാനന്ദനുമാണ് അപകടത്തില്‍ പെട്ടത്. ഇരിട്ടിയില്‍ നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. ഷൈനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സദാനന്ദന് ഗുരുതരമായി പരിക്കേറ്റു. ബസിന്റെ അമിതവേഗതയില്‍ രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ച് തകര്‍ത്തു. ഇതുപോലുള്ള സംഭവങ്ങള്‍ നിരവധി ഇതിനു മുമ്പും ജില്ലയുടെ പല ഭാഗത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സുഗമമായ അപകടരഹിതമായ യാത്ര … Continue reading "വാഹനാപകടങ്ങള്‍ കുറക്കാന്‍ നിയമനടപടികള്‍ കര്‍ശനമാക്കണം"
സംസ്ഥാനത്ത് മുഖ്യമന്ത്രി, മന്ത്രിമാര്‍, മറ്റ് പ്രശസ്ത വ്യക്തികള്‍ എന്നിവരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്നതിന് സര്‍ക്കര്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ പരക്കെ പ്രതിഷേധം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന മുന്‍കൂട്ടി നിശ്ചയിച്ചാലെ മന്ത്രിമാര്‍, പ്രശസ്ത വ്യക്തികള്‍ എന്നിവരുമായുള്ള മാധ്യമപ്രവര്‍ത്തകരുടെ ആശയ വിനിമയം ഇനി നടക്കുകയുള്ളൂ. ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറിയാനുള്ള അവകാശം നിയമമായതിന് ശേഷം സര്‍ക്കാറില്‍ നിന്ന് പൊതുജനങ്ങളെ അറിയിക്കേണ്ട നിരവധി വിഷയങ്ങള്‍, അഴിമതി, വഴിവിട്ടുള്ള സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍, നയപരമായ തീരുമാനങ്ങള്‍ … Continue reading "മാധ്യമങ്ങള്‍ക്ക് നേരെ വീണ്ടും…"
മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പകല്‍ മാത്രം ഓടുന്ന പരശുറാം എക്‌സ്പ്രസിന്റെ ബോഗികളുടെ എണ്ണം കുറക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. നാല്‍പത് വര്‍ഷത്തിലേറെയായി മലബാര്‍ ഭാഗത്ത് നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരുടെ ആശ്രയമായ ഈ പകല്‍വണ്ടി തുടക്കത്തില്‍ എറണാകുളം വരെയായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ നാഗര്‍കോവില്‍ വരെയും യാത്ര തുടരുകയാണ്. ഇരുഭാഗത്തേക്കുമുള്ള ഈ തീവണ്ടിയില്‍ രാവിലെയും വൈകുന്നേരവും നിന്നുതിരിയാന്‍ ഇടമില്ലാത്തവണ്ണം തിരക്കാണ്. കാലത്ത് മംഗലാപുരത്ത് നിന്ന് യാത്ര ആരംഭിക്കുമ്പോള്‍ തന്നെ ബോഗികള്‍ യാത്രക്കാരെ കൊണ്ട് നിറയും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് … Continue reading "കോച്ചുകള്‍ വെട്ടിക്കുറക്കരുത്"
കുട്ടികളുടെ പഠനഭാരം കുറക്കാനുള്ള കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസം. ഒന്ന്, രണ്ട് ക്ലാസുകളില്‍ കുട്ടികള്‍ക്ക് ഗൃഹപാഠം നല്‍കരുതെന്നും ഭാഷ, കണക്ക് വിഷയങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നുമാണ് പ്രധാന നിര്‍ദ്ദേശം. സ്‌കൂള്‍ ബാഗിന്റെ ഭാരം പരമാവധി ഒന്ന്, രണ്ട് ക്ലാസുകളില്‍ ഒന്നര കിലോയും മൂന്ന്, നാല്, അഞ്ച് ക്ലാസുകളില്‍ മൂന്നുകിലോയുമായി നിജപ്പെടുത്തിയതും സ്വാഗതാര്‍ഹമായ മാര്‍ഗനിര്‍ദ്ദേശങ്ങളായി. രാവിലെ 7 മുതല്‍ തുടങ്ങുന്നതാണ് കുട്ടികളുടെ ഭാരം ചുമക്കല്‍. പുറത്ത് ഭാരിച്ച സ്‌കൂള്‍ ബാഗും കയ്യില്‍ ഭക്ഷണ കിറ്റുമായി മുമ്പോട്ടേക്ക് … Continue reading "തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന സമ്പ്രദായം വേണ്ട"
തലശ്ശേരിക്ക് ഇനി രണ്ട് നാള്‍ കൗമാരകലയുടെ ഉത്സവത്തിന്റെ രാപ്പകലുകള്‍. വിവിധ വേദികളിലായി ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞതോടെ നാട് ഉത്സവലഹരിയിലായി. 15 ഉപജില്ലകളില്‍ നിന്നായി 5798 വിദ്യാര്‍ത്ഥികളാണ് മേളക്ക് എത്തുന്നത്. 18 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. സ്‌കൂള്‍ മേളകള്‍ അനാര്‍ഭാടമായി നടത്താനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. പ്രളയ ദുരന്തത്തെ തുടര്‍ന്നാണ് ഈ തീരുമാനം. മേളയില്‍ പണക്കൊഴുപ്പ് ഇല്ലാതാകുമെങ്കിലും മത്സരങ്ങളിലെ വീറും വാശിയും കുറയാത്തതിനാല്‍ മത്സരങ്ങളുടെ മാറ്റ് കുറയില്ലെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വര്‍ഷങ്ങളായി ആര്‍ഭാടത്തിന്റെയും പോരിന്റെയും വേദികളാണ് കലോത്സവങ്ങള്‍. … Continue reading "കൗമാരകല ചിലങ്ക കെട്ടുമ്പോള്‍"
ഇടവേളക്ക് ശേഷം സി പി എമ്മില്‍ വിഭാഗീയതയും ആരോപണ പ്രത്യാരോപണവും ചുവടുറപ്പിക്കുന്നതിന്റെ സൂചനയാണ് ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിക്കെതിരെയള്ള നടപടി. സഹപ്രവര്‍ത്തകയ്ക്ക് നേരെയുള്ള ലൈംഗികാതിക്രമമെന്ന ഗുരുതരമായ കുറ്റം വിഭാഗീയതയുടെ വിഷയങ്ങളില്‍ പെട്ട് ചിതറിപ്പോയി. സി പി എമ്മിനെ പോലെ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനം കേവലം ആറുമാസ സസ്‌പെന്‍ഷന്‍ എന്ന അച്ചടക്ക നടപടിയില്‍ മാത്രം ഒതുക്കേണ്ട വിഷയമല്ലിത്. വിഭാഗീയതയുടെ വിഷയങ്ങള്‍ക്ക് സംഘടനാതലത്തിലുള്ള മറുപടികള്‍ക്ക് പുറമെ പി കെ ശശിക്കെതിരെ നിയമപരമായ നടപടി അന്വേഷണ കമ്മീഷന്‍ … Continue reading "പികെ ശശിക്കെതിരെയുള്ള നടപടി; ബാക്കിയാകുന്ന ചോദ്യങ്ങള്‍"

LIVE NEWS - ONLINE

 • 1
  12 hours ago

  കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

 • 2
  13 hours ago

  മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

 • 3
  15 hours ago

  കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

 • 4
  16 hours ago

  സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

 • 5
  20 hours ago

  യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

 • 6
  20 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

 • 7
  20 hours ago

  പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

 • 8
  20 hours ago

  ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

 • 9
  21 hours ago

  ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം