Monday, September 23rd, 2019

നാളികേര കര്‍ഷകര്‍ ദുരിതത്തില്‍. കാലാവസ്ഥയില്‍ വന്ന മാറ്റം കാരണം തേങ്ങ ഉല്‍പാദനം കുറഞ്ഞു. വിലയും കുറഞ്ഞു. രണ്ട് വര്‍ഷത്തോളമായി നാഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നില്ല. പൊതിച്ച തേങ്ങക്ക് കിലോവിന് 40 മുതല്‍ 45 വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 24 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് അനുഭവപ്പെട്ട പ്രളയത്തെ തുടര്‍ന്ന്് മണ്ണിലെ ജൈവാംശം മുഴുവനായി ഒഴുകിപ്പോയത് തെങ്ങ് കൃഷിയെയും സാരമായി ബാധിച്ചു. ഇതാണ് ഉല്‍പാദനം കുറയാനിടയാക്കിയത്. ഇതോടൊപ്പം തെങ്ങുകയറ്റ കൂലി വര്‍ധിച്ചതും കര്‍ഷകര്‍ക്ക് … Continue reading "നാളികേര കര്‍ഷകരുടെ ദുരിതമകറ്റണം"

READ MORE
പൊതുവിദ്യാഭ്യാസത്തിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ഉണ്ടായിരുന്ന ഡയറക്ടറേറ്റുകള്‍ ഇല്ലാതാവുന്നു. സ്‌കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണത്തോടെ ഇവ മൂന്നും ഒരു കുടക്കീഴിലാകും. 12ാം ക്ലാസുവരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഇനി നിയന്ത്രിക്കുക ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജുക്കേഷന്‍ എന്ന പൊതുസംവിധാനമായിരിക്കും. പൊതുപരീക്ഷകള്‍ നടത്തുന്നതിനും പുതിയ സംവിധാനമായി. കമ്മീഷണര്‍ ഫോര്‍ ഗവണ്‍മെന്റ് എക്‌സാമിനേഷന്‍ ആയിരിക്കും ഇനി പൊതുപരീക്ഷകള്‍ നടത്തുക. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ ജൂണ്‍ 6ന് സ്‌കൂള്‍ തുറക്കുന്നത് സമാധാനാന്തരീക്ഷത്തിലായിരിക്കില്ലെന്നാണ് സൂചന. സ്‌കൂള്‍-ഹയര്‍സെക്കണ്ടറി ഏകീകരണത്തിനെതിരെ ഒരുവിഭാഗം അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, എന്‍ എസ് എസ് … Continue reading "ഏകീകരണം സുഗമമാവണം"
രാജ്യത്തെ 136 കോടി ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി 58 അംഗ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഏറ്റവും വലിയ ലോക സാമ്പത്തിക ശക്തിയായി ഉയരാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകണമെന്ന പ്രതീക്ഷയാണ് ജനങ്ങള്‍ക്ക്. ലോക്‌സഭയില്‍ 542 സീറ്റില്‍ 352 ഉം കരസ്ഥമാക്കി വീണ്ടും അധികാരത്തിലേറാന്‍ എന്‍ ഡി എ സര്‍ക്കാറിന് സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരുത്തുറ്റ നേതൃപാഠവം കൊണ്ടുതന്നെയാണ്. മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും പ്രഗത്ഭരെ കണ്ടെത്തി വികസനവകുപ്പുകള്‍ കൂടുതല്‍ കര്‍മ്മോന്മുഖമാക്കാനുള്ള കഠിന ശ്രമമാണ് ഇനി പ്രധാമന്ത്രിക്കുള്ളത്. ഭരണഘടന … Continue reading "ലോക സാമ്പത്തിക ശക്തിയായി ഉയരട്ടെ"
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കും ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നതില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അസംതൃപ്തി. സംസ്ഥാനത്തെ നാല്‍പത് ലക്ഷത്തോളം പേര്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതിയുടെ പൂര്‍ണമായ വിവരങ്ങള്‍ ഇനിയും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഇതിനകം തന്നെ ജീവനക്കാരും പെന്‍ഷന്‍കാരും പദ്ധതിയിലേക്കുള്ള അപേക്ഷ ബന്ധപ്പെട്ട ട്രഷറികളില്‍ സമര്‍പ്പിച്ചുകഴിഞ്ഞിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ആയോ എന്ന് പരിശോധിക്കാന്‍ മെഡിസെപ്പിന്റെ സൈറ്റില്‍ പരിശോധനക്ക് ശ്രമിച്ചവര്‍ക്ക് നിരാശയാണ് ഫലം. സൈറ്റില്‍ പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പെന്‍ഷന്‍കാര്‍ക്ക് … Continue reading "ആരോഗ്യ ഇന്‍ഷുറന്‍സ് കാത്തിരിപ്പ് എത്രനാള്‍"
ഹയര്‍സെക്കന്ററി ക്ലാസുകളിലെ പഠന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ സീറ്റുകളുടെ എണ്ണം കൂട്ടുന്നത് വിനയാവുന്നു. മുപ്പതും നാല്‍പതും വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്ന് പഠിക്കാന്‍ സൗകര്യമൊരുക്കിയ മിക്ക വിദ്യാലയങ്ങളിലും അതിന്റെ ഇരട്ടിയോളം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളേണ്ട സ്ഥിതിയാണിന്ന്. എസ് എസ് എല്‍ സി പരീക്ഷാഫലം 90 ശതമാനത്തില്‍ കൂടുമ്പോള്‍ തന്നെ ഹയര്‍സെക്കന്ററി പഠനത്തിന് എല്ലാവര്‍ക്കും സൗകര്യം ലഭിക്കില്ലെന്ന് അധികൃതര്‍ക്കറിയാം. ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം ഉന്നത പഠനത്തിലേക്കുള്ള പ്രവേശന കവാടമാണ്. അതുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠന സൗകര്യം ഒരുക്കാന്‍ സര്‍ക്കാറിനും ബാധ്യതയുണ്ട്. ഓരോ വര്‍ഷവും ഒരു … Continue reading "ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ പഠനസൗകര്യങ്ങള്‍ ഉറപ്പാക്കണം"
യു ഡി എഫ് പോലും അമ്പരന്ന വിജയമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് നേടാനായത്. ഒന്നൊഴികെ 19 സീറ്റും യു ഡി എഫിന് കൈവെളളയില്‍ വെച്ചു നല്‍കിയ ജനങ്ങള്‍ തന്നെയാണ് ജനാധിപത്യത്തിന്റെ ഉത്സവത്തിലെ താരം. മുപ്പതും മുപ്പത്തിയഞ്ചും വര്‍ഷങ്ങളായി യു ഡി എഫുമായി അകന്നു നില്‍ക്കുകയായിരുന്ന മണ്ഡലങ്ങള്‍ പോലും മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിച്ച് യു ഡി എഫ് പക്ഷത്തേക്ക് ഒഴുകിയെത്തുമ്പോള്‍ ജനം ഇവിടെത്തന്നെയുണ്ടെന്ന് ഓര്‍മ്മ വെക്കുന്നത് മുന്നണിക്ക് ഗുണം ചെയ്യും. വാരിക്കോരി നല്‍കിയ ജനം തന്നെ ചവിട്ടി താഴെയിടാനും വലിയ … Continue reading "യുഡിഎഫ് പൂവ് ചോദിച്ചു, ജനം പൂക്കാലം നല്‍കി! ഇനിയാണ് ശ്രദ്ധിക്കേണ്ടത്"
ആയിരക്കണക്കിന് കിലോ സ്വര്‍ണം വിമാനത്താവളങ്ങള്‍ വഴി കള്ളക്കടത്തായി കേരളത്തിലെത്തിക്കുന്നത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് തന്നെ ഭീഷണിയാവുന്നു. നികുതിവെട്ടിച്ച് കൊണ്ടുവരുന്ന സ്വര്‍ണക്കടത്ത് തടയാനുള്ള പരിശോധന ഉദ്യോഗസ്ഥരുടെ ശ്രമം വൃഥാവിലാവുകയാണിപ്പോള്‍. കള്ളക്കടത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടെന്ന് പിടികൂടപ്പെട്ടവര്‍ തന്നെ വെളിപ്പെടുത്തുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം വിമാനത്താവളം വഴി മാത്രം കടത്തിയത് 1000 കിലോ സ്വര്‍ണമാണെന്ന് ഔദ്യോഗിക രേഖ. പക്ഷെ അനധികൃതമായി പുറത്തേക്കെത്തിയത് ഇതിന്റെ എത്രയോ ഇരട്ടിവരും. കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങള്‍ വഴിയും പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴിയും നിയമവിധേയമല്ലാതെ … Continue reading "മഞ്ഞലോഹം വരുത്തുന്ന വിപത്ത്"
പതിനാറ് വര്‍ഷം മുമ്പെടുത്ത ഭവന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ജപ്തി നടപടി ഉറപ്പായതിനാല്‍ മനംനൊന്ത് നെയ്യാറ്റിന്‍കരയില്‍ ഒരമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകം. മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്റെ ഭാര്യ ലേഖ, മകള്‍ വൈഷ്ണവി എന്നിവരാണ് ബാങ്കിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ജനപ്രതിനിധികളും മന്ത്രിയും ഇടപെട്ടിട്ടും പ്രവാസിയായ ചന്ദ്രന്റെ കുടുംബത്തോട് കനിവ് കാണിക്കാന്‍ ബാങ്ക് തയ്യാറാകാത്തത് ആത്മഹത്യക്ക് വഴിയൊരുക്കി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ജപ്തി നടപടികളുമായി മുന്നോട്ടു പോകാന്‍ … Continue reading "ബാങ്ക് നോട്ടീസ് മരണ വാറണ്ടാകരുത്"

LIVE NEWS - ONLINE

 • 1
  2 hours ago

  സ്വയം ഭോഗം അവതരിപ്പിക്കനുള്ള ഭയംകൊണ്ട് പിന്‍മാറി: ഷെയ്ന്‍ നിഗം

 • 2
  2 hours ago

  മരട്; സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം

 • 3
  2 hours ago

  വന്‍ ആക്രമണ പദ്ധതി പോലീസ് പരാജയപ്പെടുത്തി

 • 4
  3 hours ago

  പാലാ വിധി എഴുതുന്നു; ഉച്ചവരെ 37 ശതമാനം പോളിംഗ്

 • 5
  3 hours ago

  വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്; വി.കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

 • 6
  4 hours ago

  ഒക്ടോബറില്‍ മോദി സൗദി സന്ദര്‍ശിക്കും

 • 7
  4 hours ago

  മുന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തേ അന്തരിച്ചു

 • 8
  5 hours ago

  ആദ്യ മണിക്കൂറില്‍ 15 ശതമാനം

 • 9
  5 hours ago

  ഇന്ധന വില കുതിക്കുന്നു