Monday, October 23rd, 2017

മാര്‍ത്താണ്ഡം കായലില്‍ മന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്നും മണ്ണിട്ടുമൂടിയ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണമെന്നുമുള്ള ആലപ്പുഴ ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പക്കലെത്തി. മന്ത്രിയുടെ റിസോര്‍ട്ടിലെ പാര്‍ക്കിങ്ങ് സ്ഥലവും അപ്രോച്ച് റോഡും നിര്‍മ്മിച്ചത് നിയമവിരുദ്ധമാണെന്ന തുടര്‍ച്ചയായ മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് റവന്യു വകുപ്പ് മന്ത്രി ചന്ദ്രശേഖരന്‍ ജില്ലാ കലക്ടറോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയിട്ടുണ്ടെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം എല്‍ എ സ്ഥാനവും ഒഴിയാന്‍ തയ്യാറാണെന്ന് നിയമസഭയില്‍ പറഞ്ഞ മന്ത്രി തോമസ് ചാണ്ടി … Continue reading "അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു"

READ MORE
അടുത്തമാസം ഒന്നിന് പുതിയ റെയില്‍വെ സമയക്രമം നിലവില്‍ വരും. കേരളത്തിന് ഇത്തവണ എത്ര പുതിയ ട്രെയിനുകള്‍ ലഭിക്കുമെന്നും നിലവിലുള്ള ട്രെയിനുകളുടെ സമയത്തിന് എന്തുമാറ്റം വരുമെന്നും അന്ന് അറിയാം. കഴിഞ്ഞവര്‍ഷങ്ങളില്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തികഞ്ഞ അവഗണനയാണ് കേരളത്തോട് കാണിച്ചിരുന്നത്. നിരന്തരം ആവശ്യപ്പെട്ടിരുന്നതും പരിഗണിക്കാമെന്ന് ഉയര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരില്‍ നിന്നും ഉറപ്പ് കിട്ടിയതുമായ ട്രെയിനുകള്‍ പലതും ഇപ്പോഴും ലഭിച്ചിട്ടില്ല. എംപിമാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിരന്തര ഇടപെടലുകളില്ലെങ്കില്‍ ഇത്തവണയും കേരളം നിരാശപ്പെടാനാണ് സാധ്യത. മുമ്പൊക്കെ റെയില്‍വെ ബജറ്റ് അവതരണ … Continue reading "പുതിയ ട്രെയിനുകള്‍ വേണം"
വിദ്യാലയങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം സമൂഹത്തില്‍ ചര്‍ച്ചയായിരിക്കുന്നു. പൊന്നാനിയിലെ മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി കോളേജ് അധികൃതര്‍ നല്‍കിയ ഹരജി പരിഗണിക്കവെ കലാലയങ്ങളിലെ പ്രതിഷേധ സമര മുറകള്‍ അനുവദനീയമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് കഴിഞ്ഞ 15വര്‍ഷമായി കോടതി പറയുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സുഗമമായ പഠനാന്തരീക്ഷം വിദ്യാലയങ്ങളില്‍ നിലനിര്‍ത്തുക എന്ന സദുദ്ദേശമാണ് ഉത്തരവിന് പിന്നില്‍. ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്ന കലാലയങ്ങളില്‍ പതിനെട്ട് വയസാകുമ്പോഴേക്കും വോട്ടവകാശം ലഭിക്കുന്നവര്‍ അല്‍പം രാഷ്ട്രീയബോധം പ്രകടിപ്പിക്കുന്നത് പുതിയ സംഭവമല്ല. കേരള രാഷ്ട്രീയത്തിലെ പല … Continue reading "കലാലയ രാഷ്ട്രീയം അവസാനിപ്പിക്കണമോ?"
സമൂഹത്തിന്റെയും സര്‍ക്കാറിന്റെയും കരുണ അര്‍ഹിക്കുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇന്നലെ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തിയ അവകാശ കൂട്ടായ്മ ശ്രദ്ധേയമായി. ആരോഗ്യമുള്ള യുവതലമുറയോടൊപ്പം വളരാനും ജീവിക്കാനും സൗകര്യമൊരുക്കണമെന്ന ഭിന്നശേഷിയുള്ള കുട്ടികളുടേയും രക്ഷിതാക്കളുടേയും ഇവര്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളിന്റെയും ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നാളിതുവരെ പരിഗണന അര്‍ഹിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളോടും സ്‌പെഷല്‍ സ്‌കൂളുകളോടും അനുകമ്പ കാട്ടാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഒന്നും തന്നെ താല്‍പര്യം കാണിക്കാത്തതില്‍ ഇവര്‍ക്കമര്‍ഷമുണ്ട്. ഇത്തരത്തില്‍ ജനിച്ചുപോയത് അവരുടെ തെറ്റല്ല. ഇവര്‍ക്ക് സംരക്ഷണം ഉറപ്പ് … Continue reading "സ്‌പെഷല്‍ സ്‌കൂളുകള്‍ക്കും പരിഗണന വേണം"
റിപ്പോര്‍ട്ട് അംഗീകരിച്ച മന്ത്രിസഭയുടെ തീരുമാനമാണ് ഇപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരെയും വെട്ടിലാക്കിയത്.
മരുന്ന് വില കൂടിക്കൊണ്ടിരിക്കുന്നു. വര്‍ധിച്ചുവരുന്ന ജീവിത ചെലവിനോടൊപ്പം ചികിത്സാചെലവും കൂടി വര്‍ധിച്ചുവരുന്നതോടെ സാധാരണക്കാരുടെ ജീവിതം വഴിമുട്ടുകയാണ്. മരുന്ന് വില കുറക്കാനുള്ള സര്‍ക്കാര്‍ നടപടികളൊന്നും ഫലപ്രദമാവുന്നില്ല. നിലവിലുള്ള ഔഷധ നയത്തില്‍ ഭേദഗതികള്‍ വരുത്തി മരുന്ന് വില കുറക്കാനുള്ള സര്‍ക്കാര്‍ തന്ത്രങ്ങളുടെ ഫലം ജനങ്ങളിലെത്തുന്നില്ല. സംസ്ഥാനത്ത് മരുന്നുകള്‍ വിതരണം ചെയ്യുന്നത് കുത്തകകളാണ്. മരുന്നിന്റെ യഥാര്‍ത്ഥ വില നിര്‍മ്മാതാക്കള്‍ക്ക് മാത്രമെ അറിയൂ. മരുന്നു കടയിലെത്തുന്ന രോഗികള്‍, ആശ്രിതര്‍ എന്നിവര്‍ക്ക് മരുന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയ വില മാത്രമെ അറിയൂ. ഒരേ മരുന്ന് നിരവധി … Continue reading "മരുന്ന് വില കുറക്കാന്‍ നടപടി വേണം"
സംസ്ഥാനത്തേക്ക് ഇപ്പോള്‍ കഞ്ചാവ് ഒഴുകുന്നു. ഓരോ ജില്ലയില്‍ നിന്നും കിലോകണക്കിന് കഞ്ചാവാണ് പരിശോധനയില്‍ കണ്ടെത്തുന്നത്. എക്‌സൈസ് വകുപ്പിന്റെ പരിശോധനയും കണ്ടെടുക്കലും മുറക്ക് നടക്കുന്നുണ്ടെങ്കിലും കഞ്ചാവ് മാഫിയ പിടിമുറുക്കുകയാണ്. യുവാക്കളെ ലക്ഷ്യമിട്ട് ടൂറിസ്റ്റ് ബസുകള്‍, തീവണ്ടി, സ്വകാര്യ വാഹനങ്ങള്‍ എന്നിവ വഴിയാണ് കഞ്ചാവ് എത്തിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപമുള്ള കാടുപിടിച്ച സ്ഥലം കഞ്ചാവ് മാഫിയകളുടെ വിഹാര കേന്ദ്രമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൊട്ടിയൂരില്‍ മന്ദഞ്ചേരി, കണ്ടപ്പുനം, പാമ്പറപ്പാന്‍ എന്നിവിടങ്ങളില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും വര്‍ധിച്ചുവരികയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ … Continue reading "കഞ്ചാവ്, നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം കൂടുന്നു"
സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ക്ക് തയ്യാറെടുത്തുകഴിഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിസ്ഥിതി സംരക്ഷണ അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് വിതരണം ചെയ്യവെ അറിയിച്ചതാണ് ഇക്കാര്യം. ഒരു കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ ആവശ്യകത അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നഗര മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതിന്റെ പ്രയാസം വര്‍ഷങ്ങളായി ജനം അനുഭവിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരങ്ങളില്‍ നിന്ന് തദ്ദേശ ഭരണ വകുപ്പ് ജീവനക്കാര്‍ … Continue reading "കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനം ഉടനെ വേണം"

LIVE NEWS - ONLINE

 • 1
  6 hours ago

  ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി

 • 2
  7 hours ago

  നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

 • 3
  8 hours ago

  ജമ്മുകശ്മീര്‍ വിഷയം: ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

 • 4
  9 hours ago

  തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

 • 5
  11 hours ago

  സംസ്ഥാന സ്‌കൂള്‍കായിക മേള; എറണാകുളം ചാമ്പ്യന്മാര്‍

 • 6
  11 hours ago

  കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

 • 7
  13 hours ago

  കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ്

 • 8
  14 hours ago

  അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു

 • 9
  15 hours ago

  ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിലക്ക്