Saturday, January 19th, 2019

കല്‍പ്പറ്റ: കഴിഞ്ഞ രണ്ടുദിവസങ്ങളിലായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേരെയും വ്യാജമദ്യവുമായി ഒരാളെയും അറസ്റ്റുചെയ്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പനമരം കരിമ്പുമ്മലില്‍ നടത്തിയ പരിശോധനയില്‍ 400 ഗ്രാം കഞ്ചാവുമായി കോഴിക്കോട് ടൗണിലെ പഴം വില്‍പനക്കാരനായ ഹനീഫ(37), ഡല്‍ഹി സ്വദേശിയും 15 വര്‍ഷത്തോളമായി പനമരത്ത് താമസിച്ച് വരുന്നതുമായ മുഹമ്മദ് ഖുര്‍ഷിദിനെയുമാണ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി കോഴിക്കോട് ഭാഗത്തേക്ക് കഞ്ചാവ് കൊണ്ടുപോകാന്‍ ശ്രമിക്കവെയാണ് മുന്‍ എന്‍ഡിപിഎസ് കേസിലെ പ്രതികൂടിയായ ഹനീഫ പിടിയിലായത്. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് … Continue reading "കഞ്ചാവുമായി രണ്ടുപേരും വ്യാജമദ്യമായി ഒരാളും അറസ്റ്റിലായി"

READ MORE
വയനാടന്‍ കുരുമുളക് കൃഷിയുടെ ഈറ്റില്ലമായ പുല്‍പള്ളിയില്‍ വിളനാശം പാരമ്യത്തിലാണ്.
മാനന്തവാടി: കമ്മോത്ത് എടവക പഞ്ചായത്തിലെ മധ്യവയസ്‌ക്കനായ ആദിവാസിയെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. എടവക വീട്ടിച്ചാല്‍ നാല്‌സെന്റ് കോളനിയിലെ ഓണനെയാണ്(26)അറസ്റ്റ് ചെയ്തത്. കല്ലോടി കൂളിപ്പൊയില്‍ കോളനിയിലെ ബാലന്‍ എന്ന പാലനെയാണ്(55) കഴിഞ്ഞ മൂന്നിന് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഓണനും ബാലനും കമ്മോത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ പണിക്കാരായിരുന്നു. കഴിഞ്ഞ 27ന് ജോലി കഴിഞ്ഞ് ഇരുവരും കല്ലോടി മക്കോളി കവലയില്‍ തോമസിന്റെ കൈയ്യില്‍നിന്നും നാടന്‍ ചാരായം … Continue reading "മധ്യവയസ്‌ക്കനന്റെ മരണം; ഒരാള്‍ അറസ്റ്റില്‍"
വയനാട്: അമ്പലവയല്‍ ചാരായം പ്ലാസ്റ്റിക് കുപ്പിയിലാക്കി ലേബലൊട്ടിച്ച് വിറ്റ മഞ്ഞപ്പാറ മദ്ധണമൂല അക്ഷയ നിവാസില്‍ ഉണ്ണിയെ(39) അമ്പലവയല്‍ എസ്‌ഐ അബ്ബാസ് അലിയും സംഘവും പിടികൂടി.
സുല്‍ത്താന്‍ ബത്തേരി: സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ ജീവനക്കാരനായ യുവാവിനെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ബത്തേരി ഡബ്ല്യുഎംഒ സ്‌കൂള്‍ ജീവനക്കാരന്‍ മണിച്ചിറ കരിക്കുംപുറം റഷീദ്(29) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ ബസിന്റെ ചില്ലുകള്‍ അടിച്ച്തകര്‍ത്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പലപ്പോഴും ബസിലെ ക്ലീനറായും ജോലി ചെയ്യുന്ന റഷീദ് ബസില്‍വച്ച് യാത്രക്കിടെ ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. വനിതാ എസ്‌ഐ പെണ്‍കുട്ടിയുടെ മൊഴിയെടുത്തശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ അടക്കമുള്ള … Continue reading "സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിനിക്ക് പീഡനം; ജീവനക്കാരന്‍ അറസ്റ്റില്‍"
മാനന്തവാടി: തൊണ്ടര്‍നാട് നീലോം കുറിച്യ കോളനി പ്രദേശത്ത് എക്‌സൈസ് നടത്തിയ റെയിഡില്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നീലകുഴി വീട്ടില്‍ രാമന്‍(65) നെ അറസ്റ്റ് ചെയ്തു. രാമന്റെ തോട്ടത്തില്‍ ഷെഡ് കെട്ടി വ്യാപകമായ രീതിയിലുള്ള ചാരായ നിര്‍മാണം നടത്തിവന്ന കേന്ദ്രമാണ് മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സജീവന്‍ തരിപ്പയും സംഘവും കണ്ടെത്തി നശിപ്പിച്ചത്. 140 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി. ഷെഡിലുണ്ടായിരുന്ന ബാരലുകളിലും ബക്കറ്റുകളിലുമായി സൂക്ഷിച്ച ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും … Continue reading "വാഷും, വാറ്റുപകരണങ്ങളും പിടികൂടി"
കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയിക്കിടെ കര്‍ണ്ണാടക ആര്‍ടിസി ബസ്സില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന 10 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. പണം കടത്തിയ കമ്പളക്കാട് കരിപ്പറമ്പില്‍ അജ്മലിനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെയും, പണവും ബത്തേരി പോലീസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ്ജ്, എക്‌സൈസ് പ്രിവന്റീവ് ഓഫീര്‍മാരായ വി.ആര്‍ ബാബുരാജ്, പ്രഭാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാബു, ജോണി എന്നിവര്‍ വാഹന പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
കോട്ടയം: പാമ്പാടിയില്‍ നാട്ടിലിറങ്ങിയ കാട്ടുപന്നി വീടിനുള്ളില്‍ കുടുങ്ങി. പാമ്പാടി തോംസണ്‍ സ്റ്റുഡിയോ ഉടമ ഷെറിയുടെ കെകെ റോഡരികിലുള്ള വീട്ടിലാണ് ഇന്നലെ രാത്രി ഒമ്പതിന് കാട്ടുപന്നിയെ കണ്ടെത്തിയത്. ഷെറിയുടെ മകന്‍ നവീന്‍ കാറുമായി വീട്ടിലേക്ക് വരുമ്പോഴാണ് പന്നിയെ പട്ടി ഓടിച്ചു കയറ്റിയിട്ടുണ്ടെന്ന വിവരം അയല്‍വാസിയായ യുവാവ് അറിയിച്ചത്. വാഹനം കണ്ട് പന്നി വിരണ്ടോടി ഒന്നാം നിലയിലേക്കുള്ള ഗോവണിയില്‍ കയറി. പടി കയറിയ പന്നി തിരിച്ചിറങ്ങുമ്പോഴേക്കും മുകളിലെത്തെയും താഴത്തെയും ഗേറ്റുകള്‍ പൂട്ടി ഉള്ളിലാക്കി. ഗേറ്റ് പൊളിക്കാന്‍ വലിയ പരാക്രമമാണ് പന്നി … Continue reading "കാട്ടുപന്നി വീടിനുള്ളില്‍"

LIVE NEWS - ONLINE

 • 1
  7 hours ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 2
  9 hours ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 3
  11 hours ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 4
  14 hours ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 5
  15 hours ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 6
  15 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 7
  16 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 8
  16 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 9
  17 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍