Thursday, July 18th, 2019

വയനാട്: പുളളിപ്പുലിയെ കെണിവച്ചു കൊന്ന കേസില്‍ 2 പേര്‍ അറസ്റ്റിലായി. കാവുംമന്ദം മാടക്കുന്ന് കള്ളന്‍തോട് എസ് രതീഷ്(30), മാടക്കുന്ന് മേലെ കള്ളന്‍തോട് എന്‍സി ചന്ദ്രന്‍(46) എന്നിവരാണ് അറസ്റ്റിലായത്. സരോജ് ട്രസ്റ്റ് വക കൊട്ടാരം എസ്റ്റേറ്റ് ഉടമ മനോജ് കൊട്ടാരം, റിയോണ്‍ എസ്‌റ്റേറ്റ് ഉടമ ഇലോണ്‍ എന്നിവര്‍ക്കെതിരെയും വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. മേപ്പാടി റേഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ മഞ്ഞളാംകൊല്ലി സരോജ ട്രസ്റ്റ് വക കൊട്ടാരം എസ്‌റ്റേറ്റിന് അകത്തു പുള്ളിപ്പുലിയെ കെണിവച്ചു കൊന്ന കേസിലാണ് ഇവര്‍ പിടിയിലായത്. … Continue reading "പുളളിപ്പുലിയെ കെണിവച്ചു കൊന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍"

READ MORE
ഒന്നരവര്‍ഷമായി ജോര്‍ജ് ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
പതിനേഴുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഒന്നരവര്‍ഷത്തോളം പീഡിപ്പിച്ച ജോര്‍ജിനെതിരെ പോക്‌സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
വയനാട്: കഞ്ചാവ് വില്‍പനനടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊളച്ചേരിപ്പറമ്പിലെ മുരിക്കുംചേരി വിഷ്ണു(22)വിനെയാണ് ചേലേരി എയുപി സ്‌കൂളിന് സമീപത്തുനിന്ന് ശ്രീകണ്ഠപുരം റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ പിടി യേശുദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൊളച്ചേരി, കമ്പില്‍ ഭാഗങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് എക്‌സൈസ് പരിശോധനനടത്തിയത്. നേരത്തെ ഒന്നരകിലോ കഞ്ചാവുമായി കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പിടിയിലായി ജയിലിലായ ആളാണ് വിഷ്ണുവെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
പുല്‍പ്പള്ളി: വയനാട് അതിര്‍ത്തിയിലെ കര്‍ണ്ണാടക ബൈരകുപ്പ മച്ചൂരിലെ ചേമ്പുംകൊല്ലിയില്‍ കടുവ ആളെ കൊന്നു. മച്ചൂര്‍ ഹൊസനഹള്ളി കാട്ടുനായ്ക്ക കോളനിയിലെ ഗഞ്ചനാ(58)ണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. കാട്ടില്‍ ഗഞ്ചനും മറ്റൊരാളും ചേര്‍ന്ന് കിഴങ്ങ് ശേഖരിക്കാന്‍ പോയതായിരുന്നു. കനാലില്‍ നിന്ന് വെള്ളം കുടിക്കുമ്പോഴാണ് കടുവ എത്തിയത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടി മരത്തില്‍ കയറി. ഗഞ്ചനെ കടുവ ആക്രമിച്ച് അരകിലോമീറ്ററോളം ദൂരം ഉള്ളിലേക്ക് കൊണ്ടുപോയി. വനപാലകരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി. കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് … Continue reading "ബൈരകുപ്പയില്‍ കടുവ ആളെ കൊന്നു"
കല്‍പറ്റ: ജില്ലയില്‍ മലമ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കര്‍ണാടകയില്‍ നിര്‍മാണ തൊഴിലാളിയായ പൂതാടി സ്വദേശിക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. വൈറോളജി ലാബിലെ പരിശോധനയിലാണ് ഇയാള്‍ക്ക് മലമ്പനി സ്ഥിരീകരിച്ചത്. ജില്ലാആശുപത്രിയില്‍ ചികിത്സ നല്‍കി. മലമ്പനി സ്ഥിരീകരിച്ച വ്യക്തിയുടെ വീട്ടില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൊതുകിനെ നശിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ തളിച്ചു. വെക്ടര്‍ സര്‍വേയില്‍ മലമ്പനി പടര്‍ത്തുന്ന കൊതുകുകളെ കിട്ടിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ സംരക്ഷണത്തിലാണുള്ളത്.
വയനാട്: ചോറോട് കുരിയാടി കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഐസ് പ്ലാന്റില്‍ അമോണിയം വാതകം ചോര്‍ന്നത് പ്രദേശത്ത് ആശങ്ക പരത്തി. ആറു പേരെ ദോസ്വാസ്ഥത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11.45ഓടെയാണ് ജനത ഐസ് പ്ലാന്റിന്റെ അമോണിയം വാതകപ്ലാന്റ് ചോര്‍ന്നത്. കുരിയാടി കളത്തില്‍ കൗസു(70), അമിത്ത് ലാല്‍(7), ആഷിക്(12), കളത്തില്‍ പുതിയ പുരയില്‍ ദിവ്യ(33), ഷിന്‍ജിത്ത്(39), വരേന്റ വളപ്പില്‍ റഫീഖ് എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വടകരയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്ത് എത്തി. പ്ലാന്റിലെ … Continue reading "അമോണിയം വാതകം ചോര്‍ന്നത് പ്രദേശത്ത് ആശങ്ക പരത്തി"

LIVE NEWS - ONLINE

 • 1
  51 mins ago

  വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെ എസ്‌യു പഠിപ്പുമുടക്കും

 • 2
  2 hours ago

  വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

 • 3
  5 hours ago

  കൊച്ചിയില്‍ വീണ്ടും തീപിടുത്തം

 • 4
  5 hours ago

  ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

 • 5
  6 hours ago

  കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

 • 6
  9 hours ago

  ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

 • 7
  9 hours ago

  ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

 • 8
  10 hours ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 9
  10 hours ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച