Wednesday, September 19th, 2018
വയനാട്: ബത്തേരി വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് വനമേഖലയില്‍ പെട്ട പുതുവീട് കോളനിക്കു സമീപം കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഒരാഴ്ച മുന്‍പ് പ്രദേശത്ത് അവശ നിലയില്‍ കടുവയെ ചിലര്‍ കണ്ടിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.
വയനാട്: മീനങ്ങാടിയില്‍ ഒന്നരക്കിലോയോളം കഞ്ചാവുമായി ഒരാള്‍ പോലീസിന്റെ പിടിയില്‍. മീനങ്ങാടി മൈലമ്പാടി അപ്പാട് പാറക്കല്‍ വീട്ടില്‍ മനോജ് (48) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസും, മീനങ്ങാടി എസ്‌ഐ ജയപ്രകാശും സംഘവും ചേര്‍ന്ന് ഹൈവേ പോലീസിന്റെ സഹായത്തോടെ അറസ്റ്റ്‌ചെയ്തത്. കഞ്ചാവ് കടത്തിയ കെ.എല്‍ 18 ആര്‍. 1890 പള്‍സര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ബൈരക്കുപ്പയില്‍ നിന്നും കൊണ്ടുവരികയായിരുന്ന 1.350 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. മീനങ്ങാടി, കൊളഗപ്പാറ, കാക്കവയല്‍ എന്നീ പ്രദേശങ്ങളില്‍ യുവാക്കളെയും വിദ്യാര്‍ത്ഥികളേയും മറ്റും കേന്ദ്രീകരിച്ച് … Continue reading "ഒന്നരക്കിലോയോളം കഞ്ചാവുമായി ഒരാള്‍ പിടിയില്‍"
കല്‍പറ്റ: മുതുമല കടുവ സങ്കേതത്തിന്റെ പരിധിയിലെ നമ്പിക്കുന്നില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ ചത്തു. നമ്പിക്കുന്നിലെ കര്‍ഷകന്‍ കാളന്റെതാണ് നാലും അഞ്ചും വയസ്സ് പ്രായമുള്ള പശുക്കള്‍. ബുധനാഴ്ച ഉച്ചകഴിഞ്ഞ് വയലില്‍ മേഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കടുവ പശുക്കളെ പിടിച്ചത്.
മാനന്തവാടി: കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കര്‍ണ്ണാടക കുശാല്‍നഗര്‍ സ്വദേശിയായ മുഹമ്മദ് നിയാസാ(23)ണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംകെ സുനില്‍, എക്‌സൈസ് ചെക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ കെഎന്‍ ഷാജിമോന്‍, സിഇഒമാരായ സനൂപ്, പ്രിന്‍സ്, സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘം നടത്തിയ വാഹനപരിശോധനയിലാണ് 200 ഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തിയ കാറും പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണിതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
വയനാട്: നിലമ്പൂരില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കവേ അലമാരയില്‍സൂക്ഷിച്ച 15 പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവര്‍ന്നു. നിലമ്പൂര്‍ മുതുകാട് തിങ്കളാഴ്ചരാത്രിയാണ് സംഭവം. നിലമ്പൂര്‍ മുതുകാട് ആലക്കല്‍കുന്നേല്‍ ജോണ്‍സന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കള്‍ കയറിയത്. ഹാളില്‍നിന്ന് പ്രവേശിക്കാവുന്ന മൂന്ന് കിടപ്പുമുറികളില്‍ രണ്ടെണ്ണത്തില്‍ കള്ളന്‍ കയറി. രണ്ടില്‍നിന്നും പണവും സ്വര്‍ണവും മോഷ്ടിച്ചു. മുറികളൊന്നും അകത്തുനിന്ന് കുറ്റിയിട്ടിരുന്നില്ല. ജോണ്‍സണും ഭാര്യ പുഷ്പമ്മയും കിടന്നിരുന്ന മുറിയിലെ അലമാരയില്‍നിന്ന് മൂന്ന് ചെറിയ പെട്ടികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുത്തു. വിലകൂടിയ വാച്ച് ഉണ്ടായിരുന്നെങ്കിലും അതെടുത്തില്ല. … Continue reading "15 പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവര്‍ന്നു"
മാനന്തവാടി: പന്തല്ലൂരിലെ മേക്കോറഞ്ച് ചെമ്മന്‍വയലിലെ ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് പുലക്കുട്ടികളെ കണ്ടെത്തി. പരിസരത്തുള്ള തേയിലതോട്ടത്തില്‍ പോയ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം രാവിലെ പുലികുട്ടികള്‍ കാടുപിടിച്ച വീട്ടിനകത്ത് കിടക്കുന്നത് കണ്ടത്. ഈ ഭാഗത്ത് 25ലധികം വീടുകളുണ്ട്. ദേവാല റെയ്ഞ്ചറുടെ നേതൃത്വത്തില്‍ വനപാലകര്‍ സംഭവസ്ഥലത്തെത്തി. സ്ഥലത്തെ ഭാര്‍ഗവി എന്ന സ്ത്രീയുടെ വീടാണിത്. ഇപ്പോള്‍ ഇവിടെ ആരും താമസമില്ല.
വയനാട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജ് മാനേജ്‌മെന്റിന് കീഴിലുള്ള നിര്‍മ്മല ലേഡീസ് ഹോസ്റ്റല്‍ അന്തേവാസികളായ ഒമ്പത് വിദ്യാര്‍ഥിനികളെയാണ് പുല്‍പ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായ മഞ്ജു ജോര്‍ജ്, അപര്‍ണ്ണ, ജോസ്ലിന്‍, അശ്വിനി, സാന്ദ്ര, മുബീന, ലിന്‍ഡ, ഹര്‍ഷിത, സ്‌നേഹ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അശ്വിനി, ലിന്‍ഡ എന്നിവരെ ബത്തേരിയിലെ ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

LIVE NEWS - ONLINE

 • 1
  3 mins ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 2
  1 hour ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 3
  4 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 4
  5 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 5
  7 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 6
  8 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 7
  9 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 8
  10 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

 • 9
  10 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി