Monday, September 24th, 2018

വയനാട്: മേപ്പാടി എസ്റ്റേറ്റില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചരണം തെറ്റെന്ന് മാവോയിസ്റ്റുകള്‍. തങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയിട്ടില്ലെന്നും അവരോട് ജോലിയെക്കുറിച്ചും ജീവിത സാഹചര്യങ്ങളെക്കുറിച്ചും ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. മറിച്ചുള്ള ആരോപണങ്ങള്‍ പോലീസ് ഉന്നയിക്കുന്നതാണെന്നും മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. മേപ്പാടിയിലെ എമറാള്‍ഡ് എസ്‌റ്റേറ്റില്‍ എത്തിയ മാവോയിസ്റ്റുകള്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ തേയില തോട്ടത്തില്‍ ബന്ദിയാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ പോലീസും തണ്ടര്‍ബോള്‍ട്ട് സംഘവും വയനാട്ടിലെ വിവിധ വനപ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ തെരച്ചിലില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കഴിയാതെ … Continue reading "തൊഴിലാളികളെ ബന്ദികളാക്കിയെന്ന പ്രചരണം തെറ്റ്: മാവോയിസ്റ്റുകള്‍"

READ MORE
കോഴിക്കോട്ട് അടുത്തിടെ 15 തവണയാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടത്.
ഇവിടെ ഒരു വീടിന്റെ ഷെഡില്‍ വച്ച് ഭക്ഷണം പാകം ചെയ്ത് കഴിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ നിന്നും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട്‌പോയ മൂന്നാമത്തെ അന്യസംസ്ഥാന തൊഴിലാളികൂടി രക്ഷപെട്ടു. ബംഗാള്‍ സ്വദേശി അലാവുദീനാണ് ഭീകരരുടെ കൈയ്യില്‍ നിന്നും രക്ഷപെട്ടത്. വയനാട്ടില്‍ മേപ്പാടിയില്‍ എമറാള്‍ഡ് എസ്‌റ്റേറ്റിലെ ഏലത്തോട്ടത്തിലാണ് ആയുധധാരികളായ മാവോയിസ്റ്റുകള്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളെ തട്ടിക്കൊണ്ട്‌പോയത്. പോലീസ് ഇയാളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടണ്ട്. നേരത്തെ ഒരു തൊഴിലാളി ഓടി രക്ഷപ്പെട്ട് എസ്റ്റേറ്റ് അധികൃതരെ ഫോണില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പോലീസിനൊപ്പം തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ നടത്തിവരികയാണ്. ഇവര്‍ ഉള്‍കാട്ടിലേക്ക് കടന്നിരിക്കാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.
നാലംഗസംഘമാണ് തൊഴിലാളികളെ തടഞ്ഞുവച്ചിരിക്കുന്നതെന്നാണ് വിവരം
വയനാട്: ഇടുഹട്ടി സ്വദേശി രവിയുടെ മകള്‍ ശോഭന(25)യെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇടുഹട്ടി സ്വദേശികളായ ഭര്‍ത്താവ് പ്രഭു(37) പ്രഭുവിന്റെ പിതാവ് മണി, മാതാവ് ചിന്ന, സഹോദരന്‍ മുരുകേശ് എന്നിവരെയാണ് ഊട്ടി പോലീസ് അറസ്റ്റു ചെയ്തത്. ഏഴ് വര്‍ഷം മുമ്പാണ് അയല്‍വാസികളായ പ്രഭുവിന്റെയും ശോഭനയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു.
ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.
കല്‍പ്പറ്റ: കല്‍പറ്റ എമിലി മണപളളി മോഹന്‍ നിവാസിലെ മെറിന്‍ തോമസിന്റെ പശു വൈദ്യുതി ലൈന്‍ പൊട്ടിവീണ് ചത്തു. ഞായറാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. ഇലക്ട്രിസിറ്റി ജീവനക്കാര്‍ വന്ന് ലൈന്‍ ഓഫ് ചെയ്തു. കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു ഈ പശു.  

LIVE NEWS - ONLINE

 • 1
  14 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  15 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  18 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  20 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  21 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  21 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  2 days ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി