Wednesday, April 24th, 2019
ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്നതിന്റെയും അടിസ്ഥാനത്തിലാണിത്.
കല്‍പ്പറ്റ: തമിഴ്‌നാട്ടില്‍നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന വിദേശ കറന്‍സി പിടികൂടി. താളൂര്‍ ചെക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 10765 ഖത്തര്‍ റിയാലാണ് ബത്തേരി ഫഌയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത്. ഇതിന് രണ്ടുലക്ഷത്തോളം ഇന്ത്യന്‍ രൂപയുടെ മൂല്യമുണ്ട്. ഇന്നലെ ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. പിടിച്ചെടുത്ത കറന്‍സി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൈമാറും.  
തിരുവനന്തപുരം കട്ടപ്പനയിലും വയനാട് വൈത്തിരിയിലുമാണ് അപകടം.
വയനാട്: മേപ്പാടിയില്‍ വിവാഹപന്തലില്‍ നിന്നും പണപ്പെട്ടി മോഷ്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ച കള്ളനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. മലപ്പുറം സ്വദേശി ഇബ്രാഹിം ബാദുഷ(25) ആണ് പിടിയിലായത്. ഇന്നലെ നെടുങ്കരണയിലാണ് വിവാഹത്തിനായി നെടുങ്കരണ മദ്രസയുടെ സമീപത്ത് ഒരുക്കിയ പന്തലില്‍ നിന്നാണ് പണത്തിന്റെ കവറുകള്‍ അടങ്ങിയ പെട്ടി മോഷ്ടിച്ചത്. വരനും സംഘവും വധുവിന്റെ വീട്ടിലേക്ക് പുറപ്പെടാനുള്ള തിരക്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ മാറിയപ്പോഴാണ് പെട്ടി മോഷ്ടിച്ചു കടന്നുകളഞ്ഞത്. പെട്ടിയുമായി സമീപത്തെ മൂത്രപ്പുരയുടെ അടുത്തെത്തി പെട്ടിയിലെ പണമടങ്ങിയ കവറുകള്‍ വലിയ കവറിലേക്ക് മാറ്റുന്നതിനിടെ … Continue reading "വിവാഹപന്തലില്‍ പണപ്പെട്ടി മോഷ്ടിച്ച യുവാവ് പിടിയില്‍"
വെടിവെപ്പില്‍ വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ വാഹനത്തിനും കേടുപാടുണ്ടായി.
കല്‍പറ്റ: സേട്ടുക്കുന്നില്‍ വീണ്ടും മാവോവാദികളെത്തിയതായി റിപ്പോര്‍ട്ട്. സേട്ടുകുന്നിലെ വനത്തോടുചേര്‍ന്ന ഉരുള്‍പൊട്ടിയ സ്ഥലത്താണ് ആയുധധാരികളായ നാലുപേര്‍ എത്തിയതായി പറയുന്നത്. പ്രദേശവാസിയായ കൊടക്കാടന്‍ മൊയ്തീനാണ് മാവോവാദികളെ കണ്ടത്. ശനിയാഴ്ച വൈകുന്നേരത്തെ മഴയില്‍ ജലവിതരണം മുടങ്ങിയസമയത്ത് പൈപ്പ് നോക്കാനെത്തിയപ്പോഴാണ് മൊയ്തീന്‍ നാലുപേരെ കണ്ടത്. മൊയ്തീനൊപ്പം താഴേക്കിറങ്ങിവന്ന മാവോവാദികള്‍ കട്ടന്‍ചായ ആവശ്യപ്പെട്ടു. പ്രദേശവാസിയായ അലവിയുടെ വീട്ടില്‍നിന്ന് ഫഌസ്‌കില്‍ കട്ടന്‍ചായയും വാങ്ങിയാണ് സംഘം മടങ്ങിയതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പ്രദേശത്ത് പോലീസ് പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. വൈത്തിരിയിലും സുഗന്ധഗിരിയിലും എത്തുന്ന സംഘത്തിലുള്ളവര്‍ തന്നെയാണ് … Continue reading "സേട്ടുക്കുന്നില്‍ വീണ്ടും മാവോവാദികളുടെ സാനിധ്യം"

LIVE NEWS - ONLINE

 • 1
  2 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 2
  3 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 3
  5 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 4
  5 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 5
  5 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 6
  8 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 7
  9 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 8
  9 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

 • 9
  9 hours ago

  ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു