Thursday, November 15th, 2018

മലപ്പുറം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിഡ്ഢിയാണെന്ന് മന്ത്രി എംഎം മണി. തടി ഉള്ളതുകൊണ്ട് എല്ലാ കാര്യങ്ങളിലും വിവരം ഉണ്ടാകണമെന്നില്ല. അമിത് ഷാ അല്ല, ആരുവിചാരിച്ചാലും കേരളത്തിന്റെ ഐക്യം തകര്‍ക്കാനുമാവില്ല. അമിത് ഷായുടേത് ആര്‍എസ്എസിന്റെ ശബ്ദമാണ്. അതുകൊണ്ട് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. യുപി, ഗുജറാത്ത് സംസ്ഥാനങ്ങളെപ്പോലെയാണ് കേരളവുമെന്നാണ് അദ്ദേഹത്തിന്റെ ധാരണ. പുരോഗമന നടപടികളോട് എല്ലാ കാലത്തും എതിര്‍പ്പുണ്ടായിട്ടുണ്ട്. ദൈവംതമ്പുരാന്‍ എതിര്‍ത്താലും കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി മണി പറഞ്ഞു.

READ MORE
തന്ത്രി വെറും ജീവനക്കാരന്‍: ദേവസ്വം മുന്‍ പ്രസിഡന്റ്
വയനാട്: പുല്‍പള്ളി ഒരു വര്‍ഷംമുന്‍പ് കേഴമാനിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ പിടിയിലായി. ആലൂര്‍കുന്ന് കോളനിയിലെ മുരളി എന്ന രമേശനെ(38) യാണ് കേഴമാനിനെ വേട്ടയാടിയ കേസില്‍ വനപാലകര്‍ പിടികൂടിയത്. ഒരാള്‍ നേരത്തേ പിടിയിലായിരുന്നു. രണ്ട് പേര്‍ ഒളിവിലാണ്. റേഞ്ച് ഓഫീസര്‍ വി രതീശന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ടി ശശികുമാര്‍ ഫോറസ്റ്റര്‍ പി സുബൈര്‍ എന്നിവരാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മാനന്തവാടി: എല്‍എഫ് സ്‌കൂള്‍ ജംഗ്ഷന്‍ ഇന്റര്‍ലോക്ക് പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഇന്ന് മുതല്‍ ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തി. നഗരസഭാ ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാലാംമൈലില്‍ നിന്നും മാനന്തവാടിയിലേക്കുള്ള ബസ്സുകള്‍ പഞ്ചായത്ത് ബസ്സ്റ്റാന്റില്‍ സര്‍വീസ് നിര്‍ത്തി കെഎസ്ഈബി ഓഫീസിന് സമീപം പാര്‍ക്ക് ചെയ്ത്, സ്റ്റാന്റില്‍ നിന്നും ടൗണിലേക്ക് വരാതെ സര്‍വ്വീസ് ആരംഭിക്കണം. തലപ്പുഴ ഭാഗത്തുനിന്നുള്ള ബസ്സുകള്‍ കോഫി ഹൗസിന് സമീപം ആളെയിറക്കി ചെറ്റപ്പാലം ഭാഗത്ത് പാര്‍ക്ക് ചെയ്ത് തിരികെ സ്റ്റാന്റില്‍ കയറാതെ ഗാന്ധി പാര്‍ക്ക് വഴി തിരികെ സര്‍വ്വീസ് … Continue reading "മാനന്തവാടിയില്‍ ഇന്നു മുതല്‍ ട്രാഫിക്ക് ക്രമീകരണം"
മാനന്തവാടി: വയോധികയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവക എള്ളുമന്ദം കാക്കഞ്ചേരി കുട്ടിത്തോട്ടത്തില്‍ പരേതനായ പൈലിയുടെ ഭാര്യ മറിയാമ്മ(89) ആണ് മരിച്ചത്. മക്കള്‍: ജോയി, പൗലോസ്, ബാബു, ആനി, കുഞ്ഞുമോള്‍, പരേതനായ തോമസ്. മരുമക്കള്‍: അമ്മിണി, ഷേര്‍ളി, കുഞ്ഞുമോള്‍, സാലി, ബോസ് മീനങ്ങാടി, പരേതനായ തങ്കച്ചന്‍.
മാനന്തവാടി: 500 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ബത്തേരി കുപ്പാടി സ്വദേശി ശ്രീജേഷിനെ(32) ആണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുളള ആന്റി നാര്‍ക്കോട്ടിക് സപെഷല്‍ ആക്ഷന്‍ ഫോഴ്‌സും തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1ന് ബാവലി ചേകാടി റൂട്ടില്‍ സ്‌കൂട്ടറില്‍ കഞ്ചാവ് എത്തിച്ച് വില്‍പന നടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ഇന്ന് മാനന്തവാടി കോടതിയില്‍ ഹാജരാക്കും.
വയനാട്: കുപ്പാടി വനംവകുപ്പിന്റെ മരം ഡിപ്പോയില്‍ തേക്ക് മരങ്ങളുടെ ചില്ലറ വില്‍പന 15ന് ആരംഭിക്കും. ചെതലയം വനത്തിലെ 1978 തേക്ക് തോട്ടത്തില്‍ നിന്ന് ശേഖരിച്ച 70 മരങ്ങളാണ് ചെറുകിടക്കാരുടെയും വീട് നിര്‍മിക്കുന്നവരുടെയും ആവശ്യത്തിനായി വില്‍ക്കുന്നത്. തടികള്‍ വേണ്ടവര്‍ പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, വീടിന്റെ പ്ലാന്‍, പെര്‍മിറ്റ് എന്നിവ സഹിതമെത്തണം. ഒരാള്‍ക്ക് അഞ്ച് ക്യുബിക് മീറ്റര്‍ മരംവരെ ചില്ലറയായി വാങ്ങാനാവും. തടിയുടെ വില ട്രഷറിയിലടച്ച് അന്ന് തന്നെ കൊണ്ടുപോകാം. വില്‍ക്കുന്ന മരങ്ങളുടെ വില രേഖപ്പെടുത്തി ഡിപ്പോയില്‍ പ്രദര്‍ശനത്തിന് … Continue reading "തേക്ക് മരങ്ങളുടെ ചില്ലറ വില്‍പന 15ന്"
വയനാട്: പന്തല്ലൂര്‍ ബിദിര്‍ക്കാട് സ്‌റ്റേറ്റ് ബാങ്കിന് പിന്‍വശത്തെ വീട് അജ്ഞാതസംഘം കുത്തിതുറന്ന് രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണവും 42000 രൂപയും കവര്‍ന്നു. വീട്ടുടമസ്ഥന്‍ പഴനിസ്വാമി ഇന്‍ഡ്‌കോ ഫാക്ടറി ഇലക്ട്രീഷ്യനാണ്. ഭാര്യ സംഗീത ദേവര്‍ഷോല ടൗണ്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയാണ്. ഇരുവരും ജോലിക്ക് പോകുമ്പോള്‍ വീടുപൂട്ടി താക്കോല്‍ ഒളിപ്പിച്ചുവെച്ച് പോവുകയാണ് പതിവ്. ഉച്ചക്ക് പഴനിസ്വാമി വീട്ടിലെത്തിയപ്പോഴാണ് മുന്‍വശത്തെ കതക് ഉള്ളില്‍നിന്ന് പൂട്ടിയതായി ശ്രദ്ധയില്‍പ്പെട്ടത്. പിന്‍ഭാഗത്ത് തുറന്നു കിടന്നിരുന്ന വാതിലിലൂടെ അകത്ത് പ്രവേശിച്ചപ്പോഴാണ് ആഭരണവും 42000 രൂപയും മോഷണം പോയതായി മനസ്സിലായത്. … Continue reading "വീട് കുത്തിതുറന്ന് രണ്ടേമുക്കാല്‍ പവനും 42000 രൂപയും കവര്‍ന്നു"

LIVE NEWS - ONLINE

 • 1
  5 hours ago

  സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

 • 2
  6 hours ago

  ശബരിമലയില്‍ നിരോധനാജ്ഞ

 • 3
  7 hours ago

  തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 • 4
  9 hours ago

  ശബരിമല; സര്‍വകക്ഷിയോഗം പരാജയം

 • 5
  11 hours ago

  മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

 • 6
  12 hours ago

  പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

 • 7
  14 hours ago

  മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

 • 8
  14 hours ago

  ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

 • 9
  14 hours ago

  സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി