Tuesday, November 20th, 2018

കല്‍പറ്റ: പത്മപ്രഭാസാഹിത്യപുരസ്‌കാരം പ്രശസ്ത കവയിത്രി വിജയലക്ഷ്മിക്ക് സമ്മാനിച്ചു. കല്‍പറ്റയില്‍ നടന്ന ചടങ്ങില്‍ ഭാരതീയ ജ്ഞാനപീഠം ഡയറക്ടറും സാഹിത്യകാരനുമായ രവീന്ദ്ര കാലിയയാണ് പുരസ്‌കാരം സമ്മാനിച്ചത്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. ആധുനിക വയനാടിന്റെ ശില്പികളില്‍ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരില്‍ ഏര്‍പ്പെടുത്തിയതാണ്പുരസ്‌കാരം. പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.പി. വീരേന്ദ്രകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പത്മപ്രഭാ അനുസ്മരണ പ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ … Continue reading "പത്മപ്രഭാ പുരസ്‌കാരം വിജയലക്ഷ്മിക്ക് സമ്മാനിച്ചു"

READ MORE
മാനന്തവാടി: മദ്യലഹരിയില്‍ പൊലീസുകാരനോടിച്ച വാഹനമിടിച്ച് രണ്ടു പേര്‍ക്കു സാരമായ പരിക്ക്. തലപ്പുഴ സ്‌റ്റേഷനിലെ പോലീസ് ഡ്രൈവര്‍ സി. രാജേഷ് ഓടിച്ച ബൈക്കാണ് കമ്മന ഞാറക്കുളങ്ങര സിസിലി സ്‌കറിയയെ(56) ഇടിച്ചു തെറിപ്പിച്ചത്. രണ്ട് ഡിവൈഎസ്പി ഓഫിസ് പ്രവര്‍ത്തിക്കുന്ന മാനന്തവാടി ടൗണില്‍ പട്ടാപ്പകലാണ് നാടിനാകെ നാണക്കേടാക്കിയ സംഭവം നടന്നത്. ഓവുചാലിലേക്ക് തെറിച്ചുവീണ സിസിലിയുടെ വലതു കാല്‍മുട്ട് ഒടിഞ്ഞു. ബൈക്ക് മറിഞ്ഞ് രാജേഷ് നിലത്തു വീണെങ്കിലും അപകടത്തില്‍പ്പെട്ട ആളെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ വാഹനവുമായി രക്ഷപ്പെടുകയായിരുന്നു. മിന്നല്‍ വേഗത്തില്‍ പാഞ്ഞുപോയ വാഹനം പഞ്ചായത്ത് … Continue reading "മദ്യലഹരിയില്‍ പൊലീസുകാരനോടിച്ച വാഹനം രണ്ടു പേരെ ഇടിച്ചിട്ടു"
  കല്‍പറ്റ: ഇഞ്ചികൃഷിയുടെ കലവറയായ വയനാട്ടില്‍ കൃഷി നശിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ഥലലഭ്യതക്കുറവും തൊഴിലാളിക്ഷാമവും അമിത കൂലിച്ചെലവുമാണ് ജില്ലയില്‍ ഇഞ്ചിക്കൃഷി കുറയാന്‍ കാരണം. 2007നു ശേഷം ജില്ലയില്‍ കൃഷി പത്തിലൊന്നായി കുറഞ്ഞെന്നാണു കണക്ക്. സീസണില്‍ 10 ലോഡോളം ഇഞ്ചി കയറ്റിപ്പോയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഒരു ലോഡ് പോലും പോകുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു. ഇടത്തരം കര്‍ഷകര്‍ നേരത്തേ തന്നെ പ്രതികൂല അവസ്ഥയില്‍ കൃഷി നിര്‍ത്തിയിരുന്നു. പലരും കൂട്ടായി കര്‍ണാടകയിലെ ചാമരാജ് നഗര്‍, ഹാസന്‍, ഷിമോഗ, കുടക് എന്നിവിടങ്ങളിലേക്കു കൃഷി … Continue reading "വയനാട്ടില്‍ കര്‍ഷകര്‍ ഇഞ്ചിക്കൃഷി ഉപേക്ഷിക്കുന്നു"
മാനന്തവാടി: വയനാട്ടില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തവിഞ്ഞാല്‍ വെണ്‍മണി വിളങ്ങോട് സ്വദേശി വട്ടകണ്ടത്തില്‍ വേലായുധനാ (55) ണ് മരിച്ചത്. പുലര്‍ച്ചെ നാലോടെ പശുവിനെ കറക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കാവുംമന്ദം: തരിയോട് പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പണിയ കാട്ടുനായ്ക്ക കോളനികള്‍ക്കുള്ള റേഡിയോ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എംഎ ജോസഫ് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നമ്മ മാത്യു അധ്യക്ഷത വഹിച്ചു. എംജി ബേബി, ഇജി ജോസഫ്, വിജി ഷിബു, സിടി ചാക്കോ, മൈമൂന, ജോണ്‍ തോമസ്, എം രാമന്‍, ഗിരിജാ സത്യന്‍, ലക്ഷ്മി രാധാക്യഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുല്‍പള്ളി : കോളറാട്ടുകുന്നിലും മരകാവിലുമുണ്ടായ അക്രമസംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ആരോപണം. രാത്രിയില്‍ അക്രമം നടന്ന സ്ഥലത്ത് പൊലീസ് വൈകിയാണ് എത്തിയത്. ഇതുമൂലം മാത്രമാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നും പ്രതികളെ മുഴുവന്‍ ഉടന്‍ പിടികൂടുമെന്നും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയ പൊലീസ് അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചെന്നുമാണ് ആരോപണം. ഗുണ്ടാ ആക്രമണം നടത്തുന്നവരെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്റേതെന്ന് ഭരണകക്ഷി നേതാക്കളും ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ബി ജെ പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും പുല്‍പള്ളിയില്‍ പ്രകടനം … Continue reading "പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തം"
മാനന്തവാടി : എടപ്പടിയിലെ ശ്മശാന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു. ആദിവാസി വിഭാഗത്തിന്റെ ശ്മശാനത്തില്‍ പെന്തക്കോസ്ത് വിഭാഗം മൃതദേഹം സംസ്‌കരിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇന്നലെ ഇരു വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു മൃതദേഹം മാറ്റി സംസ്‌കരിച്ചു. തഹസില്‍ദാര്‍ ടി സോമനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റിയന്‍, എസ്‌ഐമാരായ ഒ കെ പാപ്പച്ചന്‍, ആര്‍ പരമേശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മീനങ്ങാടി : ബിന്ദുജയെന്ന പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് വാകേരി സഞ്ജയിനെ (22) അറസ്റ്റ് ചെയ്തു. രണ്ടര വര്‍ഷമായി ഇയാള്‍ ബിന്ദുജയുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹത്തിന് വിസമ്മതിച്ചപ്പോള്‍ സഞ്ജയ് ബിന്ദുജയെ പലതരത്തില്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

 • 1
  42 mins ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  2 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  3 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  6 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  8 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  9 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  9 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  10 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  11 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല