Sunday, July 21st, 2019

      ബത്തേരി: വയനാട് ജില്ലയില്‍ വ്യാപകമായുണ്ടായ കാട്ടുതീയില്‍ നൂറുകണക്കിന് ഏക്കര്‍ വനമേഖല കത്തിനശിച്ചു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ട്രൈബല്‍ വാച്ചര്‍മാരും ഏറെ നേരം ശ്രമിച്ചിട്ടും പലയിടത്തും തീ നിയന്ത്രണവിധേയമായിട്ടില്ല. വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍പ്പെട്ട വനമേഖലകളില്‍ തകരപ്പാടി ചെക്ക്‌പോസ്റ്റുകള്‍ക്കു സമീപവും അതിര്‍ത്തിയില്‍ പൊന്‍കുഴി ക്ഷേത്രത്തിന് എതിര്‍വശത്തുള്ള വനമേഖലയിലുമാണ് തീ പടര്‍ന്നത്. കാട്ടുതീ വ്യാപിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയപാതയില്‍ മുത്തങ്ങയില്‍ നിന്ന് ബാംഗ്ലൂര്‍ ഭാഗത്തേക്കും കര്‍ണാടക അതിര്‍ത്തി ചെക്ക്‌പോസ്റ്റില്‍ നിന്ന് കേരളത്തിലക്കുമുള്ള വാഹനഗതാഗതം ഏറെ നേരം … Continue reading "വയനാട്ടില്‍ ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു"

READ MORE
കല്‍പ്പറ്റ: എസ്.എസ്.എല്‍.സി. മൂല്യ നിര്‍ണയ ക്യാമ്പിന് തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസം അവധി നല്‍കണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് ആവശ്യപ്പെട്ടു. ഏപ്രില്‍ ഒമ്പത്, പത്ത് തീയതികളില്‍ പരീക്ഷാ സെക്രട്ടറി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെടുന്ന അധ്യാപകര്‍ക്ക് പത്തിനു രാത്രി വൈകി മാത്രമേ വീട്ടിലെത്താന്‍ സാധിക്കൂ. അതുകൊണ്ട് 11ന് നടക്കുന്ന മൂല്യനിര്‍ണയ ക്യാമ്പുകളില്‍ മിക്കവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കാതെവരുമെന്നും യോഗെ ചൂണ്ടിക്കാട്ടി. ജെയിംസ് കുര്യന്‍, സന്തോഷ് അഗസ്റ്റ്യന്‍, ജിറ്റോലൂയീസ്, പി. രാധാകൃഷ്ണക്കുറുപ്പ്, പെണ്ണമ്മ തോമസ്, അബ്ദുള്‍ കരീം … Continue reading "മൂല്യ നിര്‍ണയ ക്യാമ്പിന് തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസവും അവധി വേണം"
        കല്‍പ്പറ്റ: വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. കടുത്ത ചൂടും വിനോദകേന്ദ്രങ്ങളിലെ അസൗകര്യങ്ങളുമാണ് സഞ്ചാരികളുടെ വരവ് കുറയാന്‍ കാരണമായത്. പൂക്കോട് തടാകക്കരയിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. 2009ല്‍ 4,06,421, 2010ല്‍ 4,13,803, 2012ല്‍ 5,23,498 സഞ്ചാരികളാണ് വയനാട്ടിലെത്തിയത്. വേനല്‍ തുടങ്ങിയതോടെ ഇത്തവണ സഞ്ചാരികളുടെ വരവില്‍ പ്രതീക്ഷിക്കുന്ന വര്‍ധന ഉണ്ടായിട്ടില്ല. എടക്കല്‍ ഗുഹയില്‍ പ്രതിവര്‍ഷം 4,08,862 സഞ്ചാരികള്‍ ശരാശരിയെത്തുന്നുണ്ട്. കുറുവാ ദ്വീപില്‍ 1,83,061 സഞ്ചാരികള്‍ എത്തി മടങ്ങി. ഏപ്രില്‍ മെയ് മാസമാവുന്നതോടെ … Continue reading "സഞ്ചാരികള്‍ മുഖം തിരിക്കുന്ന വയനാട്"
കല്‍പ്പറ്റ: സ്ഥാനാര്‍ഥികളെ കുറിച്ച് പൂര്‍ണ വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം പ്രത്യേക സത്യവാങ്മൂലം നിര്‍ബന്ധമാക്കി. ഇതിലെ വിവരങ്ങള്‍ യാതോരുവിധത്തിലുള്ള ഫീസും ഈടാക്കാതെ ആവശ്യപ്പെടുന്ന വോട്ടര്‍മാര്‍ക്ക് നല്‍കാനും വ്യവസക്കഥയുണ്ട്. ഓരോ സക്കഥാനാര്‍ഥിയും നാമനിര്‍ദേശ പത്രികയോടൊപ്പം അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം, വിദ്യാഭ്യാസ യോഗ്യത, സ്വന്തം പേരിലും ജീവിത പങ്കാളിയുടെയും പേരിലുള്ള ആസ്തികള്‍, ബാധ്യതകള്‍, ബാങ്ക് നിക്ഷേപം തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി ഫയല്‍ ചെയ്യണമെന്നും സത്യവാങ്മൂലത്തില്‍ … Continue reading "സ്ഥാനാര്‍ഥികളെ കുറിച്ചറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്: തെരഞ്ഞെടുപ്പു കമ്മിഷന്‍"
കല്‍പ്പറ്റ: കഞ്ചാവ് വില്‍പ്പന സംഘത്തിലെ കണ്ണികളെന്ന് സംശയിക്കുന്ന രണ്ടു പേര്‍ പോലീസ് പിടിയില്‍. കല്‍പറ്റ പുളക്കുന്ന് സാബു(33), ചന്തു എന്ന സന്തോഷ്(35) എന്നിവരാണ് അറസ്റ്റിലായത്. 11 പാക്കറ്റ് കഞ്ചാവുമായി സാബുവിനെ പിണങ്ങോട് ജംഗ്ഷനില്‍ നിന്നും എട്ട് പാക്കറ്റുമായി സന്തോഷിനെ മാര്‍ക്കറ്റിന് സമീപത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
      കല്‍പറ്റ: ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു വയനാട്ടില്‍ എഎപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും ജാനു മല്‍സരിക്കുന്ന കാര്യം ഏതാണ്ട് ഉറപ്പായ മട്ടാണ്. ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ക്ക് കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് വയനാട്. യുഡിഎഫുമായോ എല്‍ഡിഎഫുമായോ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്നും ആദിവാസി ഗോത്രസഭ വ്യക്തമാക്കി.
      കല്‍പ്പറ്റ: സ്ത്രീ തൊഴിലാളികളെക്കുറിച്ച് പഠിക്കാന്‍ നോര്‍വീജിയന്‍ വിദ്യാര്‍ഥിനി സംഘവയനാട്ടില്‍. ഒസ്‌ലോ യൂനിവേഴ്‌സിറ്റി കോളേജില്‍ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് ബിരുദ വിദ്യാര്‍ത്ഥികളായ മരിയ ബ്ലോം ഹെല്‍മേഴ്‌സണ്‍, മോന ഉല്‍നസ് പ്ലാടിക്കര്‍, അറോറ മരിയ നോം, യുദാ മരിയ ബുറോസ് എന്നിവരാണ് പ്രൊജക്ട് വര്‍ക്കിന്റെ ഭാഗമായി ജില്ലയിലെത്തിയത്. യൂനിവേഴ്‌സിറ്റിയിലെ പ്രഫ. ബിബി വാന്‍ഡ്‌സെംബിന്റെ നേതൃത്വത്തിലെത്തിയ വിദ്യാര്‍ഥിനികള്‍ വയനാട്ടിലെ സ്ത്രീ തൊഴിലാളികളുടെ ശാക്തീകരണത്തില്‍ കുടുംബശ്രീയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ചെലുത്തുന്ന സ്വാധീനമാണ് പഠനവിധേയമാക്കുന്നത്. മാനന്തവാടി, കേണിച്ചിറ, പുല്‍പ്പള്ളി, … Continue reading "സ്ത്രീ തൊഴിലാളികളെക്കുറിച്ച് പഠിക്കാന്‍ വിദേശ സംഘം"
        കല്‍പ്പറ്റ: സംസ്ഥാന പോളിടെക്‌നിക് കലാമേളക്ക് മീനങ്ങാടിയില്‍ തുടക്കമായി. മീനങ്ങാടി ഗവ. പോളി ടെക്‌നികില്‍ സിനിമാതാരം അനൂപ് ചന്ദ്രന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ പ്ലോട്ടുകളും നിശ്ചലദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്രയൂംഅരങ്ങേറി. ഉദ്ഘാടന ചടങ്ങിന് ശേഷം ഭരതനാട്യം മത്സരം അരങ്ങേറി. സ്‌റ്റേജ്സ്‌റ്റേജിതര മത്സരങ്ങളില്‍ വിവിധ ജില്ലകളിലെ 70 കോളേജുകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ഥികളാണ് മത്സരത്തിന് അണിനിരക്കുന്നത്. കെ. രാഘവന്‍, വി. ദക്ഷിണാമൂര്‍ത്തി, കെ.പി ഉദയഭാനു, പി.കെ കാളന്‍, ടി. സി ജോണ്‍ … Continue reading "സംസ്ഥാന പോളിടെക്‌നിക് കലാമേളക്ക് തുടക്കം"

LIVE NEWS - ONLINE

 • 1
  5 hours ago

  കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 • 2
  6 hours ago

  ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

 • 3
  9 hours ago

  മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

 • 4
  14 hours ago

  ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

 • 5
  14 hours ago

  എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

 • 6
  16 hours ago

  കനത്ത മഴ: ഒരു മരണംകൂടി

 • 7
  18 hours ago

  കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

 • 8
  1 day ago

  ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

 • 9
  1 day ago

  ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍