Tuesday, September 18th, 2018

മുള്ളന്‍കൊല്ലി: മല്‍സ്യക്കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് അക്വാ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍. ഒരു ലക്ഷത്തില്‍പരം മല്‍സ്യക്കുഞ്ഞുങ്ങളെ വളര്‍ത്താനുളള ജലംസംഭരണികളുള്ള മുള്ളന്‍കൊല്ലിയില്‍ മല്‍സ്യക്കര്‍ഷകര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കാന്‍ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍നിന്ന് ആവശ്യമായ ഫണ്ട് നല്‍കണമെന്നും കാലാവസ്ഥക്ക് അനുയോജ്യമായ ഗ്രാസ്‌കാര്‍പ്പ് ഇനത്തിലുളള മല്‍സ്യക്കുഞ്ഞുങ്ങളെ കൂടുതലായി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു.

READ MORE
കല്‍പറ്റ: ജില്ലയില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ എസ്എഫ്‌ഐക്കു മുന്നേറ്റം. കെഎസ്‌യു നില മെച്ചപ്പെടുത്തി. എസ്എഫ്‌ഐയുടെ കൈവശമുണ്ടായിരുന്ന പുല്‍പള്ളി പഴശ്ശിരാജാ കോളജ് കെഎസ്‌യു തിരിച്ചുപിടിച്ചു. മുട്ടില്‍ ഡബ്‌ള്യുഎംഒ കോളജില്‍ നാലു സീറ്റുകള്‍ എംഎസ്എഫ് നേടിയപ്പോള്‍ മൂന്നൂ സീറ്റുകള്‍ എസ്എഫ്‌ഐയും ഒരു സീറ്റ് എസ്‌ഐഒയും നേടി. പനമരം സിഎം കോളജില്‍ എംഎസ്എഫ് വിജയിച്ചു. കല്‍പറ്റ എന്‍എംഎസ്എം ഗവ. കോളജില്‍ എസ്എഫ്‌ഐ ആറു സീറ്റുകളും കെഎസ്‌യു-എംഎസ്എഫ്-എസ്എസ്ഒ സഖ്യം രണ്ടു സീറ്റുകളും നേടി. ബത്തേരി സെന്റ് മേരീസ് കോളജില്‍ ഏഴു … Continue reading "വയനാട് ജില്ലയില്‍ എസ്എഫ്‌ഐക്കു മുന്നേറ്റം"
സുല്‍ത്താന്‍ ബത്തേരി: വിദേശത്തേക്കുള്ള ചായപ്പൊടി കയറ്റുമതി വര്‍ധിപ്പിക്കുമെന്ന് ടീബോര്‍ഡ് ചെയര്‍മാന്‍ ഭാനു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം 20 കോടി കിലോ ചായപൊടിയാണ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. നടപ്പു വര്‍ഷം അത് 23 കോടി രൂപയാക്കി ഉയര്‍ത്തും. തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ടീബോര്‍ഡ് ഓഫീസുകളും ഒന്നരവര്‍ഷത്തിനകം കമ്പ്യൂട്ടര്‍ വത്കരിക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
    മാനന്തവാടി: പഴശ്ശി മ്യൂസിയത്തില്‍ സന്ദര്‍ശകര്‍ക്കു പ്രവേശന ഫീസ് ഏര്‍പ്പെടുത്തി. മുതിര്‍ന്നവര്‍ക്കു 10 രൂപയും കുട്ടികള്‍ക്ക് അഞ്ചു രൂപയുമാണ് ഈടാക്കുന്നത്. സ്റ്റില്‍ ക്യാമറയ്ക്ക് 25 രൂപയും വിഡിയോ ക്യാമറയ്ക്ക് 150 രൂപയും ഫീച്ചര്‍ ഫിലിം ഷൂട്ടിങ്ങിന് 15,000 രൂപയും ടെലിഫിലിം ഷൂട്ടിങ്ങിന് 10,000 രൂപയുമാണ് ഈടാക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതലാണ് സന്ദര്‍ശകരില്‍നിന്നും ക്യാമറ ഉപയോഗിക്കുന്നവരില്‍നിന്നും ഫീസ് ഈടാക്കിത്തുടങ്ങിക.
കല്‍പറ്റ: കരാറടിസ്ഥാനത്തില്‍ നിയമനം നടത്താവുന്ന 111 സ്‌പെഷല്‍ അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തുമെന്ന് മന്ത്രി പി.കെ.ജയലക്ഷ്മി. എസ്എസ്എയുടെ പ്രവര്‍ത്തനം സംബന്ധിച്ച ജില്ലാതല മോണിറ്ററിംഗ്് കമ്മിറ്റിയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കായികം, ചിത്രകല, തൊഴില്‍ പരിശീലനം എന്നീ അധ്യാപകരുടെ 37 വീതം ഒഴിവുകളാണ് നിലവിലുള്ളത്. അധ്യയന വര്‍ഷത്തില്‍ നിയമനം നടത്താന്‍ കഴിയാതെ വന്നാല്‍ വര്‍ഷാവസാനം തുക ലാപ്‌സാവുമെന്നതിനാല്‍ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും. ജില്ലയില്‍ എസ്എസ്എയുടെ കീഴില്‍ നടക്കുന്ന യൂണിഫോം വിതരണത്തിലും പാഠപുസ്തക വിതരണത്തിലും അപാകതയുണ്ടെങ്കില്‍ പരിശോധിച്ച് നടപടി … Continue reading "സ്‌പെഷല്‍ അധ്യാപക നിയമനത്തിന് നടപടി സ്വീകരിക്കും: പി.കെ. ജയലക്ഷ്മി"
  മാനന്തവാടി: ഉഗ്രവിഷമുള്ള കീടനാശിനി തളിച്ച തോട്ടത്തില്‍ തേയില കൊളന്ത് നുള്ളാനെത്തിയ ആറുതൊഴിലാളികളെ ശാരീരിക അസ്വസ്ഥതെയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാരിസണ്‍ എസ്‌റ്റേറ്റിന് കീഴിലുള്ള തേറ്റമല ഡിവിഷനില്‍ ജോലി ചെയ്യുന്ന സീനത്ത് (32), ആസ്യ (46), വിജയലക്ഷ്മി, ആര്യാത്ത് (32), ജമീല (44), ആമിന (36) എന്നിവരെയാണ് വിഷബാധമൂലം ദേഹാസ്വാസ്ഥ്്യം ഉണ്ടായതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടുദിവസം മുന്‍പ് ക്വാണ്ടാഫ് എന്ന കീടനാാശിനി തളിച്ച പ്രദേശത്ത് ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തൊഴിലാളികള്‍ക്ക് ശാരീരിക ആസ്വസ്ഥ്യമുണ്ടായത്. 10 മണിയോടെ ആറുപേരെയും … Continue reading "തേയില നുള്ളാനെത്തിയ ആറ് തൊഴിലാളികള്‍ക്ക് വിഷബാധയേറ്റു"
മാനന്തവാടി : ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ മരണപ്പെട്ടു. വയനാട് മേപ്പാടിയില്‍ കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയായിരുന്ന വയനാട് കടച്ചിക്കുന്ന് ഇഞ്ചാനിക്കാട്ടില്‍ മനു, വിത്തുകാട് സ്വദേശി കടവത്ത് സുരേഷ് എന്നിവരാണ് ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇവിടെ തന്നെ നടന്ന മറ്റൊരു ബൈക്കപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയിലാണ്.
മാനന്തവാടി : ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ മരണപ്പെട്ടു.  മേപ്പാടിയില്‍ കഴിഞ്ഞ ദിവസം നടന്ന ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയായിരുന്ന  കടച്ചിക്കുന്ന് ഇഞ്ചാനിക്കാട്ടില്‍ മനു, വിത്തുകാട് സ്വദേശി കടവത്ത് സുരേഷ് എന്നിവരാണ് ഇന്ന് പുലര്‍ച്ചെയോടെ മരണപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇവിടെ തന്നെ നടന്ന മറ്റൊരു ബൈക്കപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയിലാണ്.

LIVE NEWS - ONLINE

 • 1
  3 hours ago

  മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

 • 2
  5 hours ago

  എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

 • 3
  6 hours ago

  സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

 • 4
  8 hours ago

  ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

 • 5
  10 hours ago

  ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

 • 6
  11 hours ago

  വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

 • 7
  11 hours ago

  കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

 • 8
  12 hours ago

  ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

 • 9
  12 hours ago

  ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍