Saturday, September 22nd, 2018

മാനന്തവാടി: വയനാട്ടില്‍ കര്‍ഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തവിഞ്ഞാല്‍ വെണ്‍മണി വിളങ്ങോട് സ്വദേശി വട്ടകണ്ടത്തില്‍ വേലായുധനാ (55) ണ് മരിച്ചത്. പുലര്‍ച്ചെ നാലോടെ പശുവിനെ കറക്കാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

READ MORE
മാനന്തവാടി : എടപ്പടിയിലെ ശ്മശാന തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു. ആദിവാസി വിഭാഗത്തിന്റെ ശ്മശാനത്തില്‍ പെന്തക്കോസ്ത് വിഭാഗം മൃതദേഹം സംസ്‌കരിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഇന്നലെ ഇരു വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു മൃതദേഹം മാറ്റി സംസ്‌കരിച്ചു. തഹസില്‍ദാര്‍ ടി സോമനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റിയന്‍, എസ്‌ഐമാരായ ഒ കെ പാപ്പച്ചന്‍, ആര്‍ പരമേശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മീനങ്ങാടി : ബിന്ദുജയെന്ന പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് വാകേരി സഞ്ജയിനെ (22) അറസ്റ്റ് ചെയ്തു. രണ്ടര വര്‍ഷമായി ഇയാള്‍ ബിന്ദുജയുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹത്തിന് വിസമ്മതിച്ചപ്പോള്‍ സഞ്ജയ് ബിന്ദുജയെ പലതരത്തില്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.
വെണ്ണിയോട് : കനത്ത മഴയില്‍ പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറുമണിയിലെ 52 ഏക്കര്‍ പ്രദേശത്തെ വയലുകള്‍ വെള്ളത്തിലായി. വെണ്ണിയോട് പാടശേഖരം വെള്ളം കയറി നശിച്ചു. വണ്ണിയോട് വലിയ പുഴ നിറഞ്ഞുകവിഞ്ഞതോടെയാണ് ദുരിതമുണ്ടായത്. കോട്ടത്തറ പഞ്ചായത്തില്‍ ഒതയോത്തുംപടി പാടശേഖരത്തിലും വെള്ളം കയറി. വാളല്‍ പാടശേഖരും വെണ്ണിയോട് പാടശേഖരത്തിലും വെള്ളം കയറി നെല്‍ക്കൃഷി നശിച്ചു.
മാനന്തവാടി: രോഗികളെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ലാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ആശുപത്രി സൂപ്രണ്ടിനെ ഡി വൈ എഫ് ഐക്കാര്‍ തടഞ്ഞുവച്ചു. ഇന്നലെ രാവിലെ 11 മണിയോടുകൂടിയാണ് സൂപ്രണ്ട് എ സാബുവിനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. സമരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ടി സോമനാഥന്‍ സമരക്കാരുമായി ചര്‍ച്ച നടത്തി. തിങ്കളാഴ്ചയോടെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാമെന്നും ആശുപത്രിയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അടിയന്തിരമായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാമെന്നുമുള്ള ഉറപ്പിന്‍ മേല്‍ സമരം അവസാനിച്ചു.
കല്‍പറ്റ: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പ്രകാരം അനുവദിച്ച തുകയില്‍ എം.ഐ. ഷാനവാസ് 94 ശതമാനത്തിലധികം തുക വിനിയോഗിച്ച് സംസ്ഥാനത്തു മുന്‍നിരയിലെത്തി. ആകെ അനുവദിച്ച 14 കോടി രൂപയില്‍ 13.68 കോടി രൂപയും ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതിനോടകം വിനിയോഗിച്ചു. ബാക്കി തുക ഒരു മാസത്തിനകം ചെലവഴിക്കും. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുകയില്‍ 68 % ചെലവഴിച്ചതായി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ യോഗത്തില്‍ അറിയിച്ചു. 19 കോടി രൂപയോളം ചെലവഴിച്ച പൂതാടി ഗ്രാമപഞ്ചായത്തിനാണ് ഒന്നാംസ്ഥാനം. … Continue reading "എംപി ഫണ്ട് ;വയനാട് മണ്ഡലത്തില്‍ മുന്നില്‍"
      കല്‍പ്പറ്റ: കാന്തന്‍പാറ വെള്ളച്ചാട്ടത്തോടു ചേര്‍ന്നുള്ള പുഴ പുറമ്പോക്കില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാല്‍ ടൂറിസ്റ്റുകള്‍ അപകടത്തില്‍പെടുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗമാണ് നടപടി എടുക്കാന്‍ തീരുമാനിച്ചത്. വെള്ളച്ചാട്ടത്തിന് മുന്‍വശത്തും വ്യൂ പോയിന്റിലും ജി.ഐ.പൈപ്പ് ഉപയോഗിച്ച് കൈവരികള്‍ സ്ഥാപിക്കും. നടപ്പാത നിര്‍മ്മാണം, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, തദ്ദേശവാസികളെ തന്നെ ഗൈഡുകളായി നിയമിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വയനാട് ജില്ലയില്‍ … Continue reading "അന്താരാഷ്ട്ര സൈക്ലിംഗ്; കാന്തന്‍പാറയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍"
കല്‍പറ്റ: പുകയില പരസ്യം ഇനി വയനാട്ടില്‍ കാണില്ല. വയനാടിനെ പുകയില പരസ്യവിരുദ്ധ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ-പൊലീസ് വകുപ്പുകളും സന്നദ്ധ സംഘടനകളും കൂട്ടായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയിലെ 90% പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളും നീക്കം ചെയ്തു. വയനാടിനെ പുകയില നിയന്ത്രണത്തില്‍ മാതൃകാ ജില്ലയാക്കാന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പുകയിലരഹിത വയനാട് പദ്ധതിയുടെ ഭാഗമായി പ്രധാനാധ്യാപകര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പു മേധാവികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കു പുകയില നിയന്ത്രണ നിയമത്തില്‍ പരിശീലനം … Continue reading "പുകയില പരസ്യം ഇനി വയനാട്ടില്‍ കാണില്ല"

LIVE NEWS - ONLINE

 • 1
  8 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 2
  8 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 3
  11 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

 • 4
  13 hours ago

  ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

 • 5
  13 hours ago

  രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

 • 6
  13 hours ago

  ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  16 hours ago

  ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

 • 8
  16 hours ago

  കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

 • 9
  16 hours ago

  കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള