Monday, July 22nd, 2019

മാനന്തവാടി: ചുളളിയാന ഗുഡ് ഷെപ്പേര്‍ഡ് ഇടവകയുടെ നേതൃത്വത്തില്‍ ചേര്യംകൊല്ലി ടൗണില്‍ ലഹരി മുക്ത റാലിയും പൊതുസമ്മേളനവും നടത്തി. അബ്ദുല്‍ റഹീം മുസല്യാര്‍ മൈലാടി മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് കുറ്റിക്കാട്ടുകുന്നേല്‍, അബ്രഹാം പുത്തനങ്ങാടി, ജോയ് പരിയാരത്ത്, സിസ്റ്റര്‍ ബെന്നി, ശംഭു നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു.

READ MORE
          കല്‍പ്പറ്റ: ആദിവാസി ഊരുകളില്‍ പട്ടിണിയും രോഗവും. വയനാട് ബത്തേരിയിലെ വനഗ്രാമങ്ങളില്‍ താമസിക്കുന്ന ആദിവാസികളാണ് പോഷകാഹാരക്കുറവ് മൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കാറില്ല. വനഗ്രാമങ്ങളുടെ പുനരധിവാസ പദ്ധതി നടപ്പാക്കാത്തതാണ് ആദിവാസികളുടെ ദുരിത ജീവിതത്തിന്റെ കാരണം. പോഷകാഹാരം ലഭിക്കാത്തതിന്റെ വിളര്‍ച്ച എല്ലാ കുട്ടികളിലുമുണ്ട്. വനഗ്രാമത്തിലെ ഭൂരിഭാഗം ആദിവാസി കുടുംബങ്ങള്‍ക്കും ഇതേ അവസ്ഥയാണ്. വിളര്‍ച്ച ഉള്‍പ്പെടെയുള്ള ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങളാണ് ഇവരെ അലട്ടുന്നത്. ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിയോഗിച്ച പ്രമോട്ടര്‍മാര്‍ ഇതുവഴി … Continue reading "പോഷകാഹാരക്കുറവ് ; ആദിവാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍"
        കല്‍പ്പറ്റ: ഷൗക്കത്തലി എവിടെയിരുന്ന് വിളിച്ചാലും കാക്കകള്‍ വരും വരാതിരിക്കില്ല… മലപ്പുറം ജില്ലയിലെ പൊന്നാനി പാലപ്പെട്ടി അസ്സനാജിയാരകത്ത് പക്കറിന്റെയും പാത്തുക്കുട്ടിയുടെയും രണ്ടാമത്തെ മകനായ ഷൗക്കത്തലിക്ക് വിവിധ ജീവികളെ വിളിച്ചു വരുത്താനുള്ള കഴിവുണ്ട്. എന്നാല്‍ കാക്കയെ മാത്രമാണ് കൂടുതലായി വിളിച്ചു വരുത്തുന്നത്. അതിന് ഷൗക്കത്തലി മുന്നോട്ടു വെക്കുന്ന സൈക്കോളജി മറ്റൊന്നുമല്ല കാക്കകള്‍ മാത്രമാണ് വര്‍ഘ സ്‌നേഹമുള്ള ജീവികള്‍ എന്നാണ്. വിവേകമുള്ള മനുഷ്യര്‍ അത് കണ്ട് പഠിക്കണമെന്നും ഷൗക്കത്തലി പറയുന്നു. വയനാട് ചേമ്പര്‍ ഓഫ് കോമേഴ്‌സ് … Continue reading "ഷൗക്കത്തലി വിളിച്ചാല്‍ കാക്കകള്‍ വരാതിരിക്കില്ല !"
കല്‍പ്പറ്റ: മാവോയിസ്റ്റുകളുടെ അക്രമണമുണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നത് കനത്ത സുരക്ഷയില്‍. മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ പ്രദേശങ്ങളിലെയും വനത്തോടു ചേര്‍ന്നുള്ള സ്ഥലങ്ങളിലെയും പോളിംഗ് ബൂത്തുകളില്‍ അധികമായി കേന്ദ്രസേനയെ നിയോഗിച്ചിരുന്നു. ഇതിനിടെ നിരവില്‍പുഴ മട്ടിലയം വനമേഖലയില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഈ മേഖലയിലുള്ള ബൂത്തുകളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളെക്കൂടി വിന്യസിച്ചു. മട്ടിലയം ചാപ്പായില്‍ കോളനിയില്‍ രണ്ടു ദിവസം അജ്ഞാതരായ നാലംഗ സംഘം എത്തിയിട്ടുണ്ടെന്നും ഇവര്‍ വനത്തില്‍ തന്നെയുണ്ടെന്നുമാണ് പോലീസിന് വിവരം ലഭിച്ചത്. ഇതേ … Continue reading "വയനാട്ടില്‍ തെരഞ്ഞെടുപ്പ് സമാധാനപരം"
കല്‍പറ്റ: കാരാപ്പുഴ പ്രോജക്ട് ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുന്നതില്‍ ക്രമക്കേടുകളുണ്ടെന്നും ഇതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കേരളാ എന്‍ജിഒ സെന്റര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ മത്ത്യാസ്, ജില്ലാ പ്രസിഡന്റ് സി ബഷീര്‍ , ജില്ലാ സെക്രട്ടറി സി ഹാരിഷ് എന്നിവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജീവനക്കാരനെയും ഭാര്യയെയും വീട്ടുപകരണങ്ങളോ വസ്ത്രമോ പോലും എടുക്കാന്‍ അനുവദിക്കാതെ ക്വാര്‍ട്ടേഴ്‌സ് പൂട്ടിയിട്ടത് മനുഷ്യാവകാശ ലംഘനമാണെന്നും അസി. എന്‍ജിനീയറെയും ക്ലാര്‍ക്കിനെയും രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും ഇവര്‍ ആരോപിച്ചു.
കല്‍പ്പറ്റ: ഒന്നര കിലോഗ്രാം കഞ്ചാവുമായി വയനാട് സ്വദേശി അറസ്റ്റില്‍. ബാംഗ്ലൂരില്‍നിന്ന് ബസ്സിലെത്തിയ വയനാട് മട്ടിലയം കാരാലമാക്കല്‍ മനോജി (42)നെ പൊന്നാനി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഡി. ദിലീപ്കുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ വി. നൗഷാദ്, ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘാംഗമാണ് മനോജ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കല്‍പ്പറ്റ: കേരളത്തിലെ ഇടതുപക്ഷം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എം.ഐ. ഷാനവാസിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം മേപ്പാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ തന്നെ കിട്ടണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. സി.ബി.ഐയും ചില കേസുകളില്‍ വിമുഖത ആരംഭത്തില്‍ കാട്ടാറുണ്ട്. പിന്നീട് അന്വേഷണത്തിന് തയാറാകും. ടി.പി കേസും ഇതുപോലെ സി.ബി.ഐ അന്വേഷിക്കും. ബെസ്റ്റ് ബേക്കറി കൊലപാതക കേസിന് പുനരന്വേഷണം നടന്നത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ടി. ഹംസ അധ്യക്ഷത വഹിച്ചു.
ബത്തേരി: പുലിയിറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ പുലി തൊഴുത്തില്‍ കെട്ടിയിരുന്ന ആടിനെ കൊന്നു തിന്നു. മൂലങ്കാവ് തേലംപറ്റ രതീഷിന്റെ ആടിനെയാണ് പുലി പിടിച്ചത്. പ്രദേശത്ത് പുലിയെ രണ്ടു പ്രാവശ്യം കണ്ടതായും വാര്‍ത്ത പരന്നു. സംഭവമറിഞ്ഞ് വനം വകുപ്പ് കൂടു സ്ഥാപിച്ചു. രണ്ടാഴ്ച മുന്‍പ് സമീപ പ്രദേശങ്ങളില്‍ പുലിയിറങ്ങി ആടിനെ കൊന്നു തിന്നിരുന്നു.

LIVE NEWS - ONLINE

 • 1
  20 mins ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 2
  23 mins ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 3
  56 mins ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 4
  1 hour ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 5
  2 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 6
  3 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 7
  3 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

 • 8
  3 hours ago

  ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

 • 9
  4 hours ago

  വീട്ടമ്മ മരിച്ച നിലയില്‍