Thursday, September 19th, 2019

കല്‍പ്പറ്റ: പ്രഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പട്ടികവര്‍ഗവികസനവകുപ്പിന്റെ സമ്മാനമായി ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍, എന്‍ജിനീയറിങ്, എംഫില്‍, എംബിഎ, ബിസിഎ, എംസിഎ, ബിഎസ്‌സി, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, എംഎ ട്രൈബല്‍ സോഷ്യോളജി എന്നീ വിദ്യാര്‍ഥികള്‍ക്കാണ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്.  

READ MORE
പുല്‍പ്പള്ളി: പെരിക്കല്ലൂരില്‍നിന്ന് ബത്തേരിക്ക് പോവുകയായിരുന്ന സ്വകാര്യബസ്സില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 150 ഗ്രാം കഞ്ചാവ് പിടികൂടി. തോമാട്ടുചാല്‍ സ്വദേശി മുതുവീട്ടില്‍ കുഞ്ഞുട്ടി എന്ന വിജയാനന്ദന്‍ (47) നെ അറസ്റ്റ് ചെയ്തു. എൈക്‌സസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. ഷാജിയും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നു.
പനമരം: പുഞ്ചവയലിലെ നീര്‍വാരം റോഡരികില്‍ സ്ഥിതി ചെയ്യുന്ന കല്ലമ്പലം തകര്‍ന്നു. ഞായറാഴ്ച രാത്രിയിലാണ് കല്ലമ്പലം നിലംപൊത്തിയത്. ഞായറാഴ്ച പെയ്ത മഴയിലാണ് അമ്പലം തകര്‍ന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഏത് പ്രതികൂല കാലാവസ്ഥയെയും അതീജിവിക്കുന്ന കല്ലമ്പലം തകര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന അഭിപ്രായവും പ്രദേശവാസികള്‍ക്കുണ്ട്. പനമരം നടവയല്‍ റോഡരുകിലും കല്ലമ്പലങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കല്ലമ്പലം ചരിത്രത്തിന് മുതല്‍ കൂട്ടായിരുന്നു. ഇതിന്റെ നിര്‍മ്മാണരീതി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കരിങ്കല്ല് പാളികള്‍ കൊണ്ടുള്ള കല്ലമ്പലത്തിന്റെ നിര്‍മ്മാണ രീതി വിസ്മയമായിരുന്നു. കൊത്തുപണികളും ചുമര്‍ചിത്രങ്ങളും അടങ്ങിയ … Continue reading "റോഡരുകിലെ കല്ലമ്പലം തകര്‍ന്നതില്‍ ദുരൂഹത"
മേപ്പാടി: മൂപ്പൈനാട് ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ ക്ഷീരകര്‍ഷക ദ്രോഹനടപടികള്‍ക്കെതിരെ ക്ഷീരകര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ സംഘം ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. പാലിന് ന്യായമായ വില നല്‍കുക, വേനല്‍കാല കാലിത്തീറ്റ വിതരണം ചെയ്യുക, മില്‍മ കാലിത്തീറ്റ സബ്‌സിഡി പുനസ്ഥാപിക്കുക, സത്യസന്ധമായി ടെസ്റ്റിംഗ് നടത്തുക, മുന്‍വര്‍ഷത്തെ ബോണസ് വിതരണം ചെയ്യുക, സംഘം പരിധിയിലുള്ള മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. സണ്ണി പുന്നമറ്റത്തില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
        കല്‍പ്പറ്റ: വയനാട് ജില്ലയിലെ അരപ്പറ്റയില്‍ ഹാരിസണ്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. പോലീസിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാരും സര്‍വസന്നാഹങ്ങളുമായി പോലീസും ജില്ലാ ഭരണകൂടവും നിലയുറപ്പിച്ചതോടെയാണ് സര്‍ഘര്‍ഷാവസ്ഥ ഉണ്ടായത്. വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരാണ് ഒഴിപ്പിക്കലിനെ ചെറുക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. സി.കെ.ശശീന്ദ്രന്റെയും പി. കൃഷ്ണപ്രസാദിന്റെയും നേതൃത്വത്തിലുള്ള സി.പി.എം നേതാക്കളും പ്രവര്‍ത്തകരും പോലീസിനെ തടഞ്ഞു. കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യാശ്രമമുണ്ടായി. സ്ത്രീ ഉള്‍പ്പടെ ദേഹത്ത് … Continue reading "വയനാട്ടിലെ കുടി ഒഴിപ്പിക്കല്‍ സംഘര്‍ഷത്തിലേക്ക്"
        കല്‍പ്പറ്റ: പ്രഥമ സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് (സി.എസ്.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് ഒമ്പതിന് തുടങ്ങും. 18നാണ് ഫൈനല്‍. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും മറ്റ് മത്സരങ്ങള്‍ മാനന്തവാടി ഗവ. ഹൈസ്‌കൂള്‍, മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയം എന്നിവിടങ്ങളിലും നടക്കും. 13 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സഹകരണ വകുപ്പിന്റെ കോഓപ്പറേറ്റീവ് സ്‌്രൈടക്കേഴ്‌സ് പഞ്ചായത്ത് വാരിയേഴ്‌സിനെ നേരിടും. സി.എസ്.പി.എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം … Continue reading "സിവില്‍ സര്‍വീസ് പ്രീമിയര്‍ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 9ന് തുടങ്ങും"
കല്‍പ്പറ്റ: ഉമ്മയുടെ കണ്‍മുമ്പില്‍ ഒന്നര വയസ്സുകാരി വീടിന് മുന്നില്‍ ബസിടിച്ച് മരിച്ചു. ഏഴാം മൈലിലെ കണിയാംകണ്ടി കരീമിന്റെയും ബിസ്മിതയുടെയും മകള്‍ അമീനയാണ് മരിച്ചത്. ഉമ്മക്കൊപ്പം നടക്കുകയായിരുന്ന അമീനയെ കല്‍പ്പറ്റ ഭാഗത്തുനിന്ന് മാനന്തവാടിക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് ഇടിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബത്തേരി: കേരളത്തിലും, തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളില്‍ വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണ്ണം, പണം എന്നിവ കവര്‍ച്ച ചെയ്യുന്ന നാലംഗ മോഷണ സംഘത്തെ ബത്തേരി, അമ്പലവയല്‍ പൊലീസ് ചേര്‍ന്ന് പിടികൂടി. ചീരാല്‍ ആശാരിപ്പടിയിലെ ചന്ദ്രന്‍ (32), ഗൂഡല്ലൂര്‍ ഒന്നാംമൈലിലെ സേതു (29), കമ്പിക്കൊല്ലി കണ്ണംകോട് അമ്മുനിവാസില്‍ സൂര്യ (26), മുട്ടില്‍ പറളിക്കുന്ന് പാലക്കര വീട്ടില്‍ കണ്ണപ്പന്‍ (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളാണ് എല്ലാവരും.

LIVE NEWS - ONLINE

 • 1
  2 hours ago

  ഓണം ബംബര്‍ നറുക്കെടുത്തു

 • 2
  4 hours ago

  പാലാരിവട്ടം അഴിമതി; മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും

 • 3
  6 hours ago

  ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

 • 4
  7 hours ago

  യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

 • 5
  7 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 6
  7 hours ago

  പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

 • 7
  7 hours ago

  വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

 • 8
  8 hours ago

  ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

 • 9
  8 hours ago

  തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്