Thursday, July 18th, 2019

പുല്‍പ്പള്ളി: യാത്രക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കോട്ടയം തൂവല്‍ചിറ സ്വദേശി ആന്റണി ജോസ്(32)നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റു ചെയ്തത്. പെരിക്കല്ലൂര്‍പുല്‍പ്പള്ളികോട്ടയം റൂട്ടില്‍ രാത്രി സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ കണ്ടക്ടറാണ് ഇയാള്‍. കഴിഞ്ഞ ദിവസം രാത്രി കോട്ടയം ഭാഗത്തുനിന്നും പുല്‍പ്പള്ളിയിലേക്കു പോരുകയായിരുന്ന ബസില്‍ യാത്രചെയ്തിരുന്ന യുവതിയെ ഇയാള്‍ കയറിപ്പിടിച്ചുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇയാളെ പുല്‍പ്പള്ളി സി.ഐയുടെ നേതൃത്വത്തില്‍ പേലീസ് അറസ്റ്റ് ചെയ്തത്.

READ MORE
മേപ്പാടി: മൂപ്പൈനാട് ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ ക്ഷീരകര്‍ഷക ദ്രോഹനടപടികള്‍ക്കെതിരെ ക്ഷീരകര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ സംഘം ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണ നടത്തി. പാലിന് ന്യായമായ വില നല്‍കുക, വേനല്‍കാല കാലിത്തീറ്റ വിതരണം ചെയ്യുക, മില്‍മ കാലിത്തീറ്റ സബ്‌സിഡി പുനസ്ഥാപിക്കുക, സത്യസന്ധമായി ടെസ്റ്റിംഗ് നടത്തുക, മുന്‍വര്‍ഷത്തെ ബോണസ് വിതരണം ചെയ്യുക, സംഘം പരിധിയിലുള്ള മൃഗാശുപത്രിയില്‍ ഡോക്ടറെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. സണ്ണി പുന്നമറ്റത്തില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
        കല്‍പ്പറ്റ: വയനാട് ജില്ലയിലെ അരപ്പറ്റയില്‍ ഹാരിസണ്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. പോലീസിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാരും സര്‍വസന്നാഹങ്ങളുമായി പോലീസും ജില്ലാ ഭരണകൂടവും നിലയുറപ്പിച്ചതോടെയാണ് സര്‍ഘര്‍ഷാവസ്ഥ ഉണ്ടായത്. വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. ആദിവാസി ക്ഷേമസമിതി പ്രവര്‍ത്തകരാണ് ഒഴിപ്പിക്കലിനെ ചെറുക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി സി.പി.എം നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. സി.കെ.ശശീന്ദ്രന്റെയും പി. കൃഷ്ണപ്രസാദിന്റെയും നേതൃത്വത്തിലുള്ള സി.പി.എം നേതാക്കളും പ്രവര്‍ത്തകരും പോലീസിനെ തടഞ്ഞു. കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യാശ്രമമുണ്ടായി. സ്ത്രീ ഉള്‍പ്പടെ ദേഹത്ത് … Continue reading "വയനാട്ടിലെ കുടി ഒഴിപ്പിക്കല്‍ സംഘര്‍ഷത്തിലേക്ക്"
        കല്‍പ്പറ്റ: പ്രഥമ സിവില്‍ സര്‍വീസ് പ്രീമിയര്‍ ലീഗ് (സി.എസ്.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് ഒമ്പതിന് തുടങ്ങും. 18നാണ് ഫൈനല്‍. സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൃഷ്ണഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലും മറ്റ് മത്സരങ്ങള്‍ മാനന്തവാടി ഗവ. ഹൈസ്‌കൂള്‍, മീനങ്ങാടി പഞ്ചായത്ത് സ്‌റ്റേഡിയം എന്നിവിടങ്ങളിലും നടക്കും. 13 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സഹകരണ വകുപ്പിന്റെ കോഓപ്പറേറ്റീവ് സ്‌്രൈടക്കേഴ്‌സ് പഞ്ചായത്ത് വാരിയേഴ്‌സിനെ നേരിടും. സി.എസ്.പി.എല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം … Continue reading "സിവില്‍ സര്‍വീസ് പ്രീമിയര്‍ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് 9ന് തുടങ്ങും"
കല്‍പ്പറ്റ: ഉമ്മയുടെ കണ്‍മുമ്പില്‍ ഒന്നര വയസ്സുകാരി വീടിന് മുന്നില്‍ ബസിടിച്ച് മരിച്ചു. ഏഴാം മൈലിലെ കണിയാംകണ്ടി കരീമിന്റെയും ബിസ്മിതയുടെയും മകള്‍ അമീനയാണ് മരിച്ചത്. ഉമ്മക്കൊപ്പം നടക്കുകയായിരുന്ന അമീനയെ കല്‍പ്പറ്റ ഭാഗത്തുനിന്ന് മാനന്തവാടിക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് ഇടിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബത്തേരി: കേരളത്തിലും, തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളില്‍ വീടുകള്‍ കുത്തിതുറന്ന് സ്വര്‍ണ്ണം, പണം എന്നിവ കവര്‍ച്ച ചെയ്യുന്ന നാലംഗ മോഷണ സംഘത്തെ ബത്തേരി, അമ്പലവയല്‍ പൊലീസ് ചേര്‍ന്ന് പിടികൂടി. ചീരാല്‍ ആശാരിപ്പടിയിലെ ചന്ദ്രന്‍ (32), ഗൂഡല്ലൂര്‍ ഒന്നാംമൈലിലെ സേതു (29), കമ്പിക്കൊല്ലി കണ്ണംകോട് അമ്മുനിവാസില്‍ സൂര്യ (26), മുട്ടില്‍ പറളിക്കുന്ന് പാലക്കര വീട്ടില്‍ കണ്ണപ്പന്‍ (50) എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശികളാണ് എല്ലാവരും.
        മാനന്തവാടി : ഹാരിസണ്‍ ഭൂമി കയ്യേറി കുടില്‍കെട്ടി താമസിച്ച ആദിവാസികളെ ഒഴിപ്പിക്കുന്നു. വൈത്തിരി താലൂക്കിലെ മേപ്പാടിക്കടുത്ത് നെടുമ്പാല, അരിപ്പറ്റ പ്രദേശങ്ങളില്‍ ഒന്നര വര്‍ഷം മുമ്പ് കുടിയേറിയവരെയാണ് ഒഴിപ്പിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധപ്രകടനം നടക്കുന്നുണ്ട്. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍. കുടിയേറ്റക്കാരെ ഏപ്രില്‍ 31നകം ഒഴിപ്പിക്കണണമെന്ന് ഹാരിസണ്‍ പ്ലാന്റേഷന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂരഹിതരായ ആദിവാസികള്‍ സമൂഹത്തിലെ ഏറ്റവും ദയനീയമായ സ്ഥിതിയില്‍പ്പെടുന്നവരാണ്. ഭൂമിക്ക് വേണ്ടി … Continue reading "വയനാട്ടില്‍ ഭൂമി കയ്യേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നു"
കല്‍പ്പറ്റ: മഹാരാഷ്ട്രയില്‍ നിന്ന് മലപ്പുറത്തേക്ക് കൊണ്ടു വരികയായിരുന്ന രണ്ട് ലോറി മണല്‍ ദേവാല പൊലീസ്പിടികൂടി. മമ്പാട് സ്വദേശികളായ മുഹമ്മദ് അര്‍ഷാദ്, ഷഫീഖ്, അബ്ദുല്‍ മുനീര്‍, രഘുനാഥന്‍, മുഹമ്മദ്, അബ്ദുല്‍നാസര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാടുകാണി ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടയിലാണ് പെര്‍മിറ്റില്ലാതെ കര്‍ണാടക വഴി കൊണ്ടുവന്ന മണല്‍ പിടിച്ചത്.

LIVE NEWS - ONLINE

 • 1
  1 hour ago

  വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെ എസ്‌യു പഠിപ്പുമുടക്കും

 • 2
  3 hours ago

  വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

 • 3
  5 hours ago

  കൊച്ചിയില്‍ വീണ്ടും തീപിടുത്തം

 • 4
  6 hours ago

  ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

 • 5
  7 hours ago

  കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

 • 6
  9 hours ago

  ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

 • 7
  9 hours ago

  ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

 • 8
  10 hours ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 9
  10 hours ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച