Friday, April 19th, 2019

കല്‍പ്പറ്റ: ഉമ്മയുടെ കണ്‍മുമ്പില്‍ ഒന്നര വയസ്സുകാരി വീടിന് മുന്നില്‍ ബസിടിച്ച് മരിച്ചു. ഏഴാം മൈലിലെ കണിയാംകണ്ടി കരീമിന്റെയും ബിസ്മിതയുടെയും മകള്‍ അമീനയാണ് മരിച്ചത്. ഉമ്മക്കൊപ്പം നടക്കുകയായിരുന്ന അമീനയെ കല്‍പ്പറ്റ ഭാഗത്തുനിന്ന് മാനന്തവാടിക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് ഇടിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

READ MORE
കല്‍പ്പറ്റ: മഹാരാഷ്ട്രയില്‍ നിന്ന് മലപ്പുറത്തേക്ക് കൊണ്ടു വരികയായിരുന്ന രണ്ട് ലോറി മണല്‍ ദേവാല പൊലീസ്പിടികൂടി. മമ്പാട് സ്വദേശികളായ മുഹമ്മദ് അര്‍ഷാദ്, ഷഫീഖ്, അബ്ദുല്‍ മുനീര്‍, രഘുനാഥന്‍, മുഹമ്മദ്, അബ്ദുല്‍നാസര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നാടുകാണി ചെക്ക് പോസ്റ്റിലെ വാഹന പരിശോധനക്കിടയിലാണ് പെര്‍മിറ്റില്ലാതെ കര്‍ണാടക വഴി കൊണ്ടുവന്ന മണല്‍ പിടിച്ചത്.
        കല്‍പ്പറ്റ: കുട്ടികളെ ദത്തെടുക്കാനുള്ള ലളിതമാര്‍ഗമായ ഫോസ്റ്റര്‍ കെയര്‍ സംവിധാനത്തോട് സമൂഹം മുഖം തിരിക്കുന്നു. ഈ പദ്ധതിയിലൂടെ കുട്ടികളെ സംരക്ഷിക്കാന്‍ ആരും മുന്നോട്ടുവരുന്നില്ല. ജില്ലയില്‍ 21 കുട്ടികള്‍ ഫോസ്റ്റര്‍ കെയറിലൂടെ സംരക്ഷണം ആഗ്രഹിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണത്തില്‍ കഴിയുന്നുണ്ട്. 2000ത്തിലെ ബാലനീതി നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ദത്തെടുക്കലിന് നിയമതടസമുള്ള അനാഥകുട്ടികളെ കുടുംബാംന്തരീക്ഷത്തില്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഫോസ്റ്റര്‍ കെയര്‍ സംവിധാനം കൊണ്ടുവന്നത്. ഇതുപ്രകാരം 18 വയസിന് താഴെയുള്ളതും ബന്ധുക്കള്‍ ഉപേക്ഷിച്ചതും നിരാലംബരുമായ കുട്ടികളെ ഏതൊരാള്‍ക്കും … Continue reading "ജീവിതം കൊതിക്കുന്ന കുരുന്നുകള്‍"
മുത്തങ്ങ: വയനാട് മുത്തങ്ങയില്‍ 1500 കിലോ പാന്‍മസാല പിടികൂടി. എക്‌സൈസ് സംഘമാണ് പാന്‍മസാല പിടികൂടിയത്. പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ചു കടത്തുന്നതിനിടെയാണ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്.
മാനന്തവാടി:  മാവോവാദികള്‍ പോലീസുകാരനെ ഭീഷണിപ്പെടുത്തിയതായി പരാതി. മാനന്തവാടി ട്രാഫിക് യൂണിറ്റിലെ പോലീസുകാരനായ പ്രമോദിനെയാണ് ഭീഷണിപ്പെടുത്തിയത്. വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെ വീട്ടിലെത്തിയ നാലംഗ സംഘം ജനലിലൂടെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് ഉദ്യോഗം രാജിവെച്ച് കൃഷിപ്പണിക്ക് പോയില്ലെങ്കില്‍ തട്ടിക്കളയുമെന്നാണ് സംഘം പറഞ്ഞതെന്ന് പ്രമോദിന്റെ അമ്മ പറഞ്ഞു. വീടിന് പുറത്ത് ചുമരില്‍ പോസ്റ്ററും പതിച്ചിട്ടുണ്ട്. ആദിവാസികളെ ചൂഷണം ചെയ്യുന്നവരെ സഹായിക്കുന്ന പ്രമോദ് സൂക്ഷിക്കുക, ഒറ്റുകാരന് ശിക്ഷ മരണമാണ് എന്നാണ് പോസ്റ്ററിലെ വാക്യങ്ങള്‍. പ്രമോദ് ഉപയോഗിക്കുന്ന ബൈക്ക് … Continue reading "പോലീസുകാരന് മാവോവാദികളുടെ ഭീഷണി"
          കല്‍പറ്റ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് തീരുമാനിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍,കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷന്‍, ഉറവിട നശീകരണ പ്രവര്‍ത്തനം എന്നിവ ഉടന്‍ നടത്തും. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് അതതു വാര്‍ഡ് അംഗങ്ങള്‍ നേതൃത്വം നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, എസ്ടി പ്രമോട്ടര്‍മാര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. ജലജന്യ രോഗങ്ങള്‍, പ്രാണിജന്യ രോഗങ്ങള്‍, എലിപ്പനി … Continue reading "മഴക്കാല രോഗത്തെ പ്രതിരോധിക്കാന്‍"
കല്‍പ്പറ്റ:  കാട്ടുതീ കേസ് അട്ടിമറിച്ചതിനും പശ്ചിമഘട്ടത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കുമെതിരെയും വയനാട് പ്രകൃതി സംരക്ഷണവേദിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കളക്ടറേറ്റ് ധര്‍ണ നടത്തി. ഡോ.സൂസന്‍ ഐസക് കെട്ടുകപ്പള്ളി ധര്‍ണ ഉദ്ഘാടനം ചെയ്തു. എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സാം പി. മാത്യു, പി.പി. ഷാന്റോലാല്‍, ഡോ.പി.ജി. ഹരി, യു.സി. ഹുസൈന്‍, സി.മോയിന്‍, പി.ഹരിഹരന്‍, രാജുജോസഫ്, വി.എം.രാജന്‍, സി.എസ്. ധര്‍മരാജ് എന്നിവര്‍ സംസാരിച്ചു. സണ്ണി പടിഞ്ഞാറത്തറ, ജസ്റ്റിന്‍പ്രകാശ്, പി.എം. സുരേഷ്, ടി.കെ.ഹസന്‍, സണ്ണി മരക്കടവ്, എ.വി.മനോജ്, അരുള്‍ബാദുഷ എന്നിവര്‍ … Continue reading "കാട്ടു തീ അട്ടിമറി ; ധര്‍ണ നടത്തി"
കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസ് 50,000-70,000നും ഇടയില്‍ വിജയിക്കുമെന്ന് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സജീവമായതിനാലാണ് കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിക്കാനാകില്ലെന്ന വിലയിരുത്തലുണ്ടായത്. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇത്തവണയുണ്ടായിരുന്നത്. രാത്രിയാത്രാ നിരോധനം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, മെഡിക്കല്‍ കോളജ്, ശ്രീചിത്ര സെന്റര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വ്യാപകമായ തെറ്റിദ്ധാരണ വോട്ടര്‍മാര്‍ക്കിടയിലുണ്ടായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരമാവധി കൂട്ടാന്‍ ഇടതുപക്ഷവും ശ്രമിച്ചു. അതേസമയം, അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം … Continue reading "ഷാനവാസിന് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് ഡിസിസി"

LIVE NEWS - ONLINE

 • 1
  7 hours ago

  ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

 • 2
  8 hours ago

  രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

 • 3
  11 hours ago

  ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

 • 4
  12 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 5
  12 hours ago

  തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

 • 6
  12 hours ago

  ബാലപീഡനത്തിനെതിരെ നടപടി

 • 7
  14 hours ago

  പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

 • 8
  15 hours ago

  കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

 • 9
  15 hours ago

  എല്ലാം ആലോചിച്ചെടുത്ത തീരുമാനം