Saturday, February 16th, 2019

കല്‍പറ്റ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒന്‍പതരയ്ക്ക് കാട്ടിക്കുളം, പത്തരയ്ക്ക് പാടിച്ചിറ, 11.30ന് നടവയല്‍, ഉച്ചയ്ക്ക് 12.30ന് കമ്പളക്കാട് എന്നിവിടങ്ങളില്‍ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

READ MORE
പനമരം : പനമരം കരിമ്പുമ്മല്‍നീരിട്ടാടി റോഡിന്റെ നിര്‍മ്മാണത്തിന്റെ ബില്ല് മാറുന്നതിന് ഒപ്പിടണമെങ്കില്‍ പനമരം ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കൈക്കൂലി ആവശ്യപ്പെട്ടതായി റോഡ് നിര്‍മ്മാണ ജനകീയകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു. 20 വര്‍ഷത്തോളമായി നിര്‍മ്മാണപ്രവൃത്തി നടത്താതെ കുണ്ടും കുഴിയുമായി കിടന്ന കരിമ്പുമ്മല്‍നീരിട്ടാടി റോഡ് 750 മീറ്റര്‍ നന്നാക്കുന്നതിനായി 10 ലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് 2013 – 14 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ചത്. ഈ തുകകൊണ്ട് നിര്‍മ്മാണപ്രവൃത്തിനടത്താല്‍ കഴിയില്ല എന്ന് ഉറപ്പുള്ളതിനാല്‍ കരാറുകാര്‍ ഈ പ്രവൃത്തി ഏറ്റെടുക്കാന്‍ … Continue reading "ബില്ല് മാറിക്കിട്ടാന്‍ കൈക്കൂലി"
വയനാട്: മതേതര ഇന്ത്യ്ക്കായി യുപിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ടൗണില്‍ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സി.ടി. ചാക്കോ, എം.എ. ജോസഫ്, എം.സി. സെബാസ്റ്റ്യന്‍, പ്രവീണ്‍ തങ്കപ്പന്‍, പി. ഇസ്മായില്‍, ഗോകുല്‍ദാസ് കോട്ടയില്‍, എന്‍.ഡി. അപ്പച്ചന്‍, പി.കെ. ഗോപാലന്‍, ജോസ് മാത്യു, എം.കെ. ദേവദാസന്‍, പി.സി. മൊയ്തൂട്ടി ഹാജി, ടി.വി. ജോസ്, ടി.ജെ. റെയിംസണ്‍, … Continue reading "യുപിഎ അധികാരത്തിലെത്തണം: മന്ത്രി ആര്യാടന്‍"
സുല്‍ത്താന്‍ബത്തേരി: ദേശീയപാതയില്‍ ബത്തേരിമാനിക്കുനി കയറ്റത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം 11 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട്ട്‌നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന കാറും ബീനാച്ചി ഭാഗത്തേക്ക് ഒരേദിശയില്‍ പോവുകയായിരുന്ന ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ യാത്രികരായിരുന്ന ബിനാച്ചി കയ്യറയ്ക്കല്‍ മൂസ (37), ഭാര്യ നസ്രത്ത് (28), മക്കളായ മുഹമ്മദ് ഹനാല്‍ (മൂന്ന്), ബേബി നസ്രത്ത് (നാലുമാസം), ഇവരുടെ ബന്ധു ഖദീജ (50), ബൈക്ക് യാത്രികനായ തടത്തില്‍കണ്ടി അബ്ദുല്‍ ജമാല്‍ (54), കാറിലുണ്ടായിരുന്ന കക്കോടിയിലെ ജെയ്‌സണ്‍ (32), കോഴിക്കോട് സിവില്‍സ്‌റ്റേഷനിലെ … Continue reading "വാഹനാപകടം; 11 പേര്‍ക്ക് പരിക്ക്"
    മാനന്തവാടി: തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്‍.ഡി.എഫ്. മാര്‍ക്‌സിസ്റ്റുകാര്‍ മാത്രമുള്ള മുന്നണിയായി ചുരുങ്ങുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യു.ഡി.എഫ്. നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ എല്‍.ഡി.എഫ്. മുന്നണിയില്‍ ഓരോരുത്തര്‍ വിട്ടുപോവുകയാണ്. ഇത് മുന്നണിക്കകത്തെ കലഹമാണ് വ്യക്തമാക്കുന്നത്. അക്രമവും വിരോധവും കൈമുതലായുള്ളവരാണ് സി.പി.എം. ഇന്ത്യയുടെ ഹൃദയം കാത്തുസൂക്ഷിക്കാന്‍ യു.പി.എ. നേതൃത്വം നല്കുന്ന സര്‍ക്കാറിന് മാത്രമേ കഴിയൂവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. യു.ഡി.എഫ്. നിയോജകമണ്ഡലം ചെയര്‍മാന്‍ അഡ്വ. എന്‍.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മന്ത്രി പി.കെ. ജയലക്ഷ്മി … Continue reading "അക്രമവും വിരോധവും സി.പി.എമ്മിന്റെ കൈമുതല്‍: തിരുവഞ്ചൂര്‍"
      കല്‍പ്പറ്റ: അട്ടപ്പാടി വനമേഖലയെ തീ വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനകം നൂറു ഹെക്ടറിലധികം വനത്തിന് തീപിടിച്ചതായി വനംവകുപ്പ് അറിയിച്ചു. എട്ടു സ്ഥലങ്ങളിലായി ഒരേസമയം ഉണ്ടായ തീപിടുത്തം ആസൂത്രിതമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ അട്ടപ്പാടി, അഗളി, ഭവാനി വനമേഖലകളിലായി നൂറു ഹെക്ടര്‍ വനം വെന്തെരിഞ്ഞതായാണ് വനംവകുപ്പിന്റെ പ്രാഥമിക കണക്ക്. എട്ടിലധികം സ്ഥലങ്ങളില്‍ ഒരേസമയം വനം കത്തിയെരിഞ്ഞതിന് പിന്നില്‍ ആസൂത്രിതമായ ശ്രമം ഉണ്ടായെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വഴിയാത്രക്കാര്‍ കടന്നുപോകുന്ന റോഡ് വശത്തോടു ചേര്‍ന്നുളള സ്ഥലങ്ങളിലോ സ്വകാര്യഭൂമിയോട് ചേര്‍ന്നുളള … Continue reading "അട്ടപ്പാടിയെയും തീ വിഴുങ്ങുന്നു"
കല്‍പ്പറ്റ: അനധികൃതമായി മണല്‍ കടത്താന്‍ ശ്രമിച്ച ടിപ്പര്‍ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. പടാരക്കുന്നിനടുത്ത് പഴം ചോറ്റില്‍ സ്വകാര്യ വ്യക്തിയുടെ വയലരികിലെ പുഴയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്താന്‍ ശ്രമിച്ച ടിപ്പര്‍ ലോറിയാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇവിടെ മണല്‍ക്കടത്ത് വ്യാപകമാവുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.
കല്‍പ്പറ്റ: രാജ്യത്ത് മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളുടെ വിജയം അനിവാര്യമാണെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. എം.ഐ. ഷാനവാസിന്റെ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്ന ഒരു കാലഘട്ടത്തിലാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവര്‍ക്കനുകൂലമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. എല്‍.ഡി.എഫിന്റെ കുപ്രചാരണങ്ങള്‍ വിലപ്പോവില്ല. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്റ്റ എന്ന ആശയം കൊണ്ടുവന്നത് എം.ഐ. ഷാനവാസാണ്‍. ലോകോത്തര നിലവാരത്തിലുള്ള ചികിത്സാഗവേഷണകേന്ദ്രം വയനാട്ടില്‍ സ്ഥാപിക്കുന്നതിനുള്ള അന്തിമ … Continue reading "എല്‍ ഡി എഫിന്റെ കുപ്രചാരണങ്ങള്‍ വിലപ്പോവില്ല: ശ്രേയാംസ്‌കുമാര്‍ എംഎല്‍എ"

LIVE NEWS - ONLINE

 • 1
  10 hours ago

  പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

 • 2
  11 hours ago

  വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

 • 3
  14 hours ago

  വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

 • 4
  16 hours ago

  പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

 • 5
  19 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

 • 6
  19 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 7
  19 hours ago

  പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

 • 8
  19 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 9
  19 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്