Tuesday, November 20th, 2018

      കല്‍പ്പറ്റ: നേന്ത്രക്കായക്ക് വിലയിടിഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം കിലോക്ക് 15 രൂപയാണ് വില. ഇനിയും വന്‍തോതില്‍ വിലകുറയാനാണ് സാധ്യത. ഈ വര്‍ഷം ഏറ്റവും മികച്ച വില 46 രൂപയായിരുന്നു. ഏറെക്കാലം 40 രൂപ നിലനിന്നു. 2014ലെ ആദ്യമാസംതന്നെ നേന്ത്രക്കായ്ക്ക് വില കുറഞ്ഞുതുടങ്ങി. ജനുവരി 15നുശേഷം ഓരോ ദിസവും രണ്ടുരൂപ വീതമാണ് കുറഞ്ഞത്. 200 ലോഡ് വരെ ദിവസം ജില്ലയില്‍നിന്ന് കയറ്റിയയച്ചിരുന്നു. ഇപ്പോള്‍ ദിവസം ഒരു ലോഡുപോലും കയറ്റിയയക്കാന്‍ … Continue reading "ഏത്തക്കായക്ക് വില കുറഞ്ഞു"

READ MORE
കല്‍പ്പറ്റ: വയനാട് ചുരത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ തടസ്സം ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. വയനാട് ചുരത്തിലെ വളവുകള്‍ ഇന്റര്‍ ലോക്ക് ചെയ്യാനായി ബാക്കിവരുന്ന മരാമത്ത് പണികള്‍ക്കായി 85.6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഗതാഗതപ്രശ്‌നം പരിഹരിച്ചെങ്കില്‍ മാത്രമേ പ്രവൃത്തി ആരംഭിക്കാനാകൂ. ഈ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പ്രവൃത്തിയാരംഭിച്ച് മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി എം.വി. ശ്രേയാംസ്‌കുമാറിന്റെ ചോദ്യത്തിന് സഭയില്‍ മറുപടി നല്‍കി. കോഴിക്കോട് കളക്ടറോട് വേണ്ട ഗതാഗത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
കല്‍പ്പറ്റ: കിണര്‍ നന്നാക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. പടിഞ്ഞാറത്തറ കുറുമ്പാല കട്ടുകാലന്‍ മൂസ (45) ആണ് മരിച്ചത്. കുറുമ്പാല ഗവ. സ്‌കൂളിനു സമീപത്തുള്ള സി.കെ മമ്മൂട്ടി എന്നയാളുടെ കിണര്‍ നന്നാക്കുന്നതിനിടെ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. റിംഗ് ഇറക്കുന്നതിനായി മൂസ കിണറിലിറങ്ങി അടിയിലെ മണ്ണ് നീക്കുകയായിരുന്നു. ഇതിനിടെ മണ്ണിടിഞ്ഞ് വീണ് മൂസ അതിനടിയില്‍ പെടുകയായിരുന്നു. 50 അടി താഴ്ചയുള്ള കിണറിലേക്ക് 10 അടിയോളം ഉയരത്തില്‍ മണ്ണിടിഞ്ഞു വീണു. അഞ്ചു മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
കല്‍പ്പറ്റ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയില്‍. തൈയില്‍ ഫൈസലിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട 2011 ഡിസ്‌കവര്‍ മോഡല്‍ ബൈക്കാണ് കഴിഞ്ഞ ദിവസം കത്തി നശിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാരാണ് ബൈക്ക് കത്തുന്നത് കണ്ടത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു.
  കല്‍പ്പറ്റ: ഒമ്പതും 12ഉം വയസ്സുള്ള ആദിവാസി കുട്ടികളെ ജോലി ചെയ്യിപ്പിച്ചതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി ആടിക്കൊല്ലി കുഴിക്കണ്ടത്തില്‍ ജെറാള്‍ഡിനെതിരെ (45) പോലീസ് കേസെടുത്തു. കുട്ടികളെ തേങ്ങയിടുന്നതിനും അടക്കപറിക്കുന്നതിനുമാണ് ജെറാള്‍ഡ് ഉപയോഗപ്പെടുത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സ്വമേധയാ ജെറാര്‍ഡിനെതിരെ കേസെടുക്കുകയായിരുന്നു.
കല്‍പ്പറ്റ: കുരങ്ങ് ശല്യത്തിനെതിരെ വനംവകുപ്പിന്റെ നടപടി തുടങ്ങി. ആദ്യ ദിവസം മൂന്ന് വാനര•ാരെ കെണിവെച്ച് പിടികൂടി. നഗരസഭയിലെ കുരങ്ങുശല്യം പരിഹരിക്കാന്‍ ബുധനാഴ്ച രാവിലെയാണ് കളക്ടറേറ്റിനുള്ളില്‍ കൂട് സ്ഥാപിച്ചത്. രാവിലെ എട്ടുമണിയോടെ ഉപവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് പരിസരത്ത് സ്ഥാപിച്ച കൂട്ടില്‍് ഒരുകുരങ്ങന്‍ അകപ്പെട്ടു. കൂട് സ്ഥാപിക്കുന്ന വനപാലകരെ കണ്ടതോടെ പ്രദേശവാസികളും ജീവനക്കാരും കൂട്ടമായെത്തി. ആള്‍ക്കൂട്ടം വര്‍ധിച്ചതോടെ കൂടിനടുത്തേക്ക് കുരങ്ങുകള്‍ വരാതായി. തുടര്‍ന്ന് കാണികളെ വനംവകുപ്പ് ജീവനക്കാര്‍ വളരെ പണിപ്പെട്ട് ഒഴിവാക്കി. 10 മണിയോടെ രണ്ട് കുരങ്ങുകള്‍കൂടി കെണിയില്‍പ്പെട്ടു. മൂന്നുമണിവരെ … Continue reading "കുരങ്ങ് ശല്യത്തിനെതിരെ വനംവകുപ്പിന്റെ നടപടി തുടങ്ങി"
കല്‍പ്പറ്റ: വനംവകുപ്പ് അകാരണമായി അടച്ചുപൂട്ടിയ വിനോദസഞ്ചാര കേന്ദ്രമായ മീന്‍മുട്ടി വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് പ്രക്ഷോഭം നടത്തും. പി.ടി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഷുക്കൂര്‍ അലി, അബ്ദുള്‍ ലത്തീഫ്, സലാം അമ്പാടന്‍, ഇ. ഇസ്മായില്‍, ഉമ്മര്‍, സജീര്‍, അയൂബ് പള്ളിയാലില്‍ എന്നിവര്‍ സംസാരിച്ചു.  
        സുല്‍ത്താന്‍ബത്തേരി: രാജ്യത്തെ ഏറ്റവും വലിയ ഡാലിയ തോട്ടം അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലൊരുങ്ങുന്നു. മൂന്നര ഏക്കര്‍ സ്ഥലത്താണ് ഡാലിയ തോട്ടം. അര ലക്ഷത്തിലധികം ഡാലിയ ചെടികള്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമെത്തിയതടക്കം എണ്ണായിരത്തിലധികം വ്യത്യസ്ത ഇനങ്ങള്‍. ഒരുപക്ഷേ, ഡാലിയയുടെ വ്യത്യസ്ത ഇനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടവും അമ്പലവയലിലെതാകും. ഗവേഷണകേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്റെ നേതൃത്വത്തില്‍ 41 പേരടങ്ങുന്ന കാര്‍ഷിക ഗവേഷണകേന്ദ്രം ജീവനക്കാര്‍ വെറും നാലു മാസം കൊണ്ടാണ് സ്വപ്‌നതുല്യമായ ഈ നേട്ടം … Continue reading "രാജ്യത്തെ ഏറ്റവും വലിയ ഡാലിയ തോട്ടം അമ്പലവയലില്‍"

LIVE NEWS - ONLINE

 • 1
  33 mins ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 2
  1 hour ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 3
  1 hour ago

  ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 4
  2 hours ago

  ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

 • 5
  3 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 6
  3 hours ago

  സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

 • 7
  3 hours ago

  ഫഹദിന്റെ നായികയായി സായി പല്ലവി

 • 8
  4 hours ago

  സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

 • 9
  4 hours ago

  ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു