Wednesday, November 14th, 2018

കല്‍പറ്റ: ജില്ലയിലെ ഭൂരഹിതര്‍ക്ക് ആശ്വാസമായി പട്ടയമേള ഒന്‍പതിന് നടക്കും. രാവിലെ ഒന്‍പതരയ്ക്ക് നഗരസഭാ ടൗണ്‍ഹാളില്‍ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. ഭൂരഹിത കേരളം പദ്ധതിയില്‍ 727 പേര്‍ക്ക് പട്ടയം നല്‍കും. 61 പട്ടികജാതി കുടുംബങ്ങള്‍ക്കും 137 പട്ടികവര്‍ഗക്കാര്‍ക്കും 529 ജനറല്‍ വിഭാഗങ്ങള്‍ക്കുമാണ് പട്ടയം നല്‍കുന്നത്. ബത്തേരി താലൂക്കില്‍ സര്‍ക്കാര്‍ ഭൂമിയില്‍ താമസിക്കുന്ന 24 പേര്‍ക്ക് അസൈന്‍മെന്റ് പട്ടയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 900 പേര്‍ക്ക് സാമ്പത്തിക സഹായം, 180 കൈവശ കുടിയാ•ാര്‍ക്ക് പട്ടയം, 188 പേര്‍ക്ക് വനാവകാശ … Continue reading "പട്ടയമേള 9ന് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും"

READ MORE
കല്‍പ്പറ്റ: വൈത്തിരി താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ 231 വാഹനങ്ങളില്‍ നിന്നായി 1,32,000 രൂപ പിഴയിടാക്കി. ഹെല്‍മറ്റില്ലാത്ത 53 പേര്‍ക്കെതിരെയും സീറ്റ് ബല്‍റ്റ് ഇല്ലാത്ത 8 പേര്‍ക്ക് എതിരെയും നികുതി അടയ്ക്കാതെ ഓടിയ 10 ഓളം വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. അപകടകരമായി വാഹനം ഓടിച്ച 22 പേര്‍ക്കെതിരെയും നടപടിയെടുത്തു. സ്പീഡ് ഗവേര്‍ണറില്‍ കൃത്രിമം കാട്ടി സര്‍വ്വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ മൂന്ന് ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കി. കെ.എസ്.ആര്‍.ടി.സി. റൂട്ടുകളില്‍ പാരലല്‍ സര്‍വ്വീസ് നടത്തുന്ന ജീപ്പുകള്‍ക്കെതിരെ നടപടി … Continue reading "വാഹന പരിശോധന; 1,32,000 രൂപ പിഴയിടാക്കി"
        കല്‍പ്പറ്റ: ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് വയനാട് കലക്ടേറ്റിന് മുകളില്‍ കയറി അധ്യാപികമാരുടെ ആത്മമഹത്യാ ഭീഷണി. വയനാട് സ്വദേശികളായ പ്രതിഭ, സുജാത, ലിസി എന്നീ മൂന്നു പ്രി പ്രൈമറി സ്‌കൂള്‍ അധ്യാപികമാരാണ് ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിനു മുകളില്‍ കയറിയത്. പതിനഞ്ച് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം ടി മാത്യുവിന്റെ നേതൃത്വത്തി ഉറപ്പ് നല്‍കിയതിനുശേഷം അധ്യാപികമാര്‍ താഴെ ഇറങ്ങുകയായിരുന്നു. ഇതിനിടെ ഒരധ്യാപിക കെട്ടിടത്തിന് മുകളില്‍ കുഴഞ്ഞു വീഴുകയും അവരെ ഉടന്‍തന്നെ … Continue reading "വയനാട് കളക്ട്രേറ്റില്‍ അധ്യാപികമാരുടെ ആത്മഹത്യാ ഭീഷണി"
കല്‍പ്പറ്റ: എസ്.എഫ്.ഐ. ജില്ലാസമ്മേളനം ഫിബ്രവരി ഏഴ്, എട്ട്, ഒന്‍പത് തിയ്യതികളില്‍ പനമരത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏഴിന് വൈകിട്ട് ടൗണില്‍ വിദ്യാര്‍ഥിറാലി നടക്കും. തുടര്‍ന്ന് പൊതുസമ്മേളനം മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി കെ.കെ. ശൈലജ ഉദ്ഘാടനംചെയ്യും. എട്ട്, ഒമ്പത് തിയ്യതികളില്‍ നടക്കുന്ന പ്രതിനിധിസമ്മേളനത്തില്‍ ജില്ലയിലെ ആറ് ഏരിയാ കമ്മിറ്റികളില്‍നിന്ന് 224 പേര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജനവരി 29, 30, 31 തിയ്യതികളില്‍ ജില്ലയില്‍ വാഹനപ്രചാരണജാഥ നടത്തും. 29ന് ഒമ്പതുമണിക്ക് ബത്തേരി കോഓപ്പറേറ്റീവ് കോളേജില്‍ കെ.എസ്.ടി.എ. ജില്ലാ … Continue reading "എസ്.എഫ്.ഐ. ജില്ലാസമ്മേളനം"
  കല്‍പ്പറ്റ: വയനാട്ടില്‍ കാര്‍ഷികമേഖലയുടെ വികസനത്തിന് പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി. ആധുനിക കൃഷി രീതികള്‍ അവലംബിച്ച് യുവജനങ്ങള്‍ക്കുപോലും കാര്‍ഷിക മേഖലയില്‍ വന്‍നേട്ടമുണ്ടാക്കാന്‍ കഴിയും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ഫലപ്രദമായി നടപ്പാക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. മന്ത്രി പറഞ്ഞു. എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരഹിതരായ മുഴുവന്‍ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും ഭൂമി നല്‍കുകയെന്നതും സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. പട്ടികവര്‍ഗ വികസനത്തിന് സംസ്ഥാന പ്ലാന്‍ ഫണ്ടിന്റെ മൂന്ന് ശതമാനമാണ് ബജറ്റില്‍ … Continue reading "ഭൂരഹിതരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കും : മന്ത്രി ജയലക്ഷ്മി"
      കല്‍പ്പറ്റ: നേന്ത്രക്കായക്ക് വിലയിടിഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം കിലോക്ക് 15 രൂപയാണ് വില. ഇനിയും വന്‍തോതില്‍ വിലകുറയാനാണ് സാധ്യത. ഈ വര്‍ഷം ഏറ്റവും മികച്ച വില 46 രൂപയായിരുന്നു. ഏറെക്കാലം 40 രൂപ നിലനിന്നു. 2014ലെ ആദ്യമാസംതന്നെ നേന്ത്രക്കായ്ക്ക് വില കുറഞ്ഞുതുടങ്ങി. ജനുവരി 15നുശേഷം ഓരോ ദിസവും രണ്ടുരൂപ വീതമാണ് കുറഞ്ഞത്. 200 ലോഡ് വരെ ദിവസം ജില്ലയില്‍നിന്ന് കയറ്റിയയച്ചിരുന്നു. ഇപ്പോള്‍ ദിവസം ഒരു ലോഡുപോലും കയറ്റിയയക്കാന്‍ … Continue reading "ഏത്തക്കായക്ക് വില കുറഞ്ഞു"
കല്‍പ്പറ്റ: മണ്ണിടിഞ്ഞ് വീണ് കര്‍ണാടക സ്വദേശിയായ തൊഴിലാളി മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാള്‍ മണ്ണില്‍ പുതഞ്ഞുപോയെങ്കിലും ഇയാളെ രക്ഷപെടുത്തി. കര്‍ണാടക കൊള്ളഗല്‍ സ്വദേശി ബസവരാജ് (35) ആണ് മരിച്ചത്. കൊള്ളഗല്‍ സ്വദേശിയായ മുരുകനെ (37) നിസാര പരുക്കുകളോടെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയരുകിലുള്ള ഇടുങ്ങിയ സ്ഥലത്തു നിന്നു മണ്ണെടുത്ത് ചുറ്റും കൂട്ടിയിട്ടതാണ് തൊഴിലാളികള്‍ക്കു മുകളിലേക്ക് ഇടിഞ്ഞു വീണത്. മേസ്തിരിയടക്കം ഒന്‍പത് പേരാണ് മണ്ണ് നീക്കല്‍ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരുന്നത്. ബസവരാജ്, മുരുകന്‍, രമേശന്‍, മഹേഷ് എന്നിവരാണ് ഏറ്റവും താഴെനിന്നു മണ്ണ് … Continue reading "മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു"
ബത്തേരി: ഓട്ടോറിക്ഷയിടിച്ച് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. ചീരാല്‍ ആശാരിപ്പടി പുതുപ്പാടിയില്‍ രാജന്‍ എന്ന പൗലോസ് (46) ആണ് മരിച്ചത്. കഴിഞ്ഞ 20ന് വൈകിട്ട് ഏഴോടെ ബത്തേരി കോട്ടക്കുന്നിലായിരുന്നു അപകടം. കോട്ടക്കുന്ന് മൈസൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് സമീപം റോഡു മുറിച്ചുകടക്കവെ ഒട്ടോറിക്ഷ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ രാജനെ ബത്തേരി സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു മരണം.  

LIVE NEWS - ONLINE

 • 1
  1 hour ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  2 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  5 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  8 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  8 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  9 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  9 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  10 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  10 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി