Sunday, September 23rd, 2018

മാനന്തവാടി: കാസര്‍കോടു നിന്നും വിനോദ യാത്രയ്ക്കു പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് കൊളഗപ്പാറ ഉജാല പടിക്ക് സമീപം ഇന്ന്‌രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. നീലേശ്വരം കോട്ടപ്പുറം സ്വദേശികളായ നദീര്‍ (30), അമാന്‍ (നാല്) എന്നിവരാണ് മരിച്ചത്. ബത്തേരിയില്‍ വിനോദ യാത്രയ്ക്കു പോയതായിരുന്നു കുടുംബം. കല്‍പ്പറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും ഇവര്‍ സഞ്ചരിച്ച കെ.എ 03 എ ബി 3735 കാറുമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ … Continue reading "കാറും ലോറിയും കൂട്ടിയിടിച്ച് 4 വയസുകാരനുള്‍പ്പെടെ 2 പേര്‍ മരിച്ചു"

READ MORE
ബത്തേരി: മേയാന്‍വിട്ട പശുവിനെ ഉടമസ്ഥന്റെ കണ്‍മുന്നില്‍വെച്ച് കടുവ ആക്രമിച്ച് കടിച്ച്‌കൊന്നു. തോട്ടാമൂല കള്ളാടിക്കൊല്ലി മണിയുടെ പശുവാണ് ചത്തത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനു സമീപത്തെ വനത്തോട് ചേര്‍ന്ന സ്ഥലത്ത് പശുവിനെ മേയാന്‍വിട്ടപ്പോള്‍ കടുവയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് മണി പറഞ്ഞു. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കടുവയെ കുറിച്ച് അിയാന്‍ സാധിച്ചില്ല. വനപാലകര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
വയനാട്: കല്‍പറ്റയില്‍ ഗുഡ്‌സ് ഓട്ടോഡ്രൈവര്‍മാരും ടൗണിലെ വ്യാപാരികളും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്ക്. വ്യാപാര സ്ഥാപനങ്ങള്‍ സ്വന്തം വാഹനം വാങ്ങി ചരക്കുകള്‍ കൊണ്ടുപോകുന്നതില്‍ എതിര്‍പ്പുമായി ഗുഡ്‌സ് ഡ്രൈവര്‍മാര്‍ രംഗത്തുവന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷവുമുണ്ടായതിനെ തുടര്‍ന്ന് വ്യാപാരികള്‍ കടകള്‍ അടച്ചിട്ടും ഗുഡ്‌സ് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചും പ്രതിഷേധിച്ചു. വൈകിട്ട് കല്‍പറ്റ ഡിവൈഎസ്പി പ്രിന്‍സ് ഏബ്രാഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായി. ഗുഡ്‌സ് പെര്‍മിറ്റുള്ള സ്വന്തം വാഹനങ്ങളില്‍ ചരക്ക് കയറ്റിറക്ക് നടത്തുന്നത് തല്‍ക്കാലം … Continue reading "ഗുഡ്‌സ്ഓട്ടോ ഡ്രൈവര്‍മാരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം"
വയനാട്: ഗുഡല്ലൂര്‍ ദേവാല റേഞ്ചില്‍ കടമാന്‍ ഇറച്ചി കൈവശംവെച്ചതിന് രണ്ട് പേരെ വനപാലകസംഘം അറസ്റ്റ് ചെയ്തു. നെല്ലിയാളം നഗരപഞ്ചായത്തിലെ വാളവയല്‍ നിവാസികളായ പുഷ്പരാജ്(56), മകന്‍ പേരഴകന്‍(26) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദേവാല റേഞ്ചര്‍ ശരവണന്‍, ഗാര്‍ഡ് മില്‍ട്ടണ്‍ പ്രഭു ലൂയിസ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരേയും കടമാന്‍ ഇറച്ചി സഹിതം പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് ഒളിപ്പിച്ചുവെച്ച 30 കിലോ വരുന്ന മാനിറച്ചി, കടമാനിന്റെ തല, കൈകാലുകള്‍ എന്നിവ കണ്ടെടുത്തു. ഗൂഡല്ലൂര്‍ ഡിഎഫ്ഒ … Continue reading "കടമാന്‍ ഇറച്ചി കൈവശംവെച്ചതിന് അച്ഛനും മകനും പിടിയില്‍"
മാനന്തവാടി: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മാനന്തവാടി നഗരത്തില്‍ രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏഴോളം തട്ടുകടകളിലാണ് നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കള്‍ തുറന്ന് വെച്ച് വില്‍പന നടത്തുന്നത് വിലക്കി. പാചക എണ്ണ ഉള്‍പെടെയുള്ളവ ഒരു തവണയില്‍ കൂടുതല്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കി. ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്ത തൊഴിലാളികളോട് എത്രയും പെട്ടന്ന് കാര്‍ഡെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. തട്ടുകടകളില്‍ നിന്നുള്ള മലിനജലം നിയമാനുസൃതമായി നിര്‍മാര്‍ജനം ചെയ്യുവാനുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാനും … Continue reading "തട്ടുകടകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി"
കല്‍പ്പറ്റ: മേപ്പാടി പോലീസിനെ ആക്രമിച്ചത് ഉള്‍പ്പടെ ക്രിമിനല്‍കേസുകളിലെ പ്രതി മേപ്പാടി പോലീസിന്റെ പിടിയില്‍. പമ്പ വെള്ളച്ചി അട്ടത്തോട് സ്വദേശി പുത്തന്‍പുരക്കല്‍ രാധാകൃഷ്ണനെയാണ്(49) മേപ്പാടി എസ്‌ഐ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നാല് വര്‍ഷം മുമ്പ് പമ്പയില്‍ പോലീസ് ഓഫീസറെ ആക്രമിച്ച് കടന്നുകളഞ്ഞ കേസിലടക്കം പ്രതിയാണ്. മേപ്പാടി വിത്ത്കാട് നിന്നുമാണ് ഇയാളെ പിടികൂടിയത്. കൊലപാതകശ്രമം ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
വയനാട്: ഗൂഡല്ലൂരില്‍ കവര്‍ച്ചക്കേസ് പ്രതികള്‍ പോലീസിന്റെ പിടിയിലായി. ഊട്ടി സ്വദേശികളായ ശേഖര്‍(40), രാജ(38), മണികണ്ഠന്‍(25) എന്നിവരെയാണ് ഊട്ടി സിഐ വിനായകത്തിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ്‌ചെയ്തത്. ഊട്ടി ബസ്സ്സ്റ്റാന്‍ഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ച സംഘമാണെന്ന് ബോധ്യമായത്. ലൗഡേല്‍, നഞ്ചനാട്, ദൊഡപേട്ട, പാലട, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന നിരവധി മോഷണ കേസുകളിലെ പ്രതികളാണിവര്‍. ആളൊഴിഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് സ്ത്രീകളെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുത്തിരുന്നതായും പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് 2.50 … Continue reading "മോഷണക്കേസ് പ്രതികള്‍ അറസ്റ്റില്‍"
മാനന്തവാടി: നഗരത്തിലെ ഹോട്ടലുകളില്‍ മുനിസിപ്പാലിറ്റി ആരോഗ്യവകുപ്പ് നടത്തിയ റെയിഡില്‍ പഴകിയ ഭക്ഷണം പിടികൂടി. ആറോളം ഹോട്ടലുകളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഫ്രിഡ്ജിലും ഫ്രീസറിലുമായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളാണ് പിടികൂടിയതെന്നും ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വരും ദിനങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഴകിയ ചോറ്, നെയ്‌ച്ചോറ്, പൊറോട്ട, ചപ്പാത്തി, ചിക്കന്‍, പോത്തിറച്ചി, മുതലായവയാണ് പിടിച്ചെടുത്തത്. ഭക്ഷ്യ വസ്തുക്കള്‍ പിടികൂടിയ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി പിഴയീടാക്കാനാണ് ആദ്യഘട്ടത്തില്‍ തീരുമാനമെന്ന് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഹെല്‍ത്ത് … Continue reading "ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി"

LIVE NEWS - ONLINE

 • 1
  1 min ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  1 hour ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  4 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  6 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  7 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  7 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  20 hours ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  20 hours ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  23 hours ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി