Thursday, July 18th, 2019

മാനന്തവാടി: കാട്ടിക്കുളത്തുനിന്നും സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ജീപ്പിന്‌നേരെ കാട്ടാനയുടെ ആക്രമണം. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി തോല്‍പ്പെട്ടി നായ്ക്കട്ടിയില്‍വച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. ആന ജീപ്പ് കുത്തിമറിച്ചിടുകയായിരുന്നു. അതേസമയം അതുവഴി വന്ന ബസും ലോറിയും അടുത്തെത്തിയതോടെയാണ് ആന ആക്രമണത്തില്‍നിന്നും പിന്‍മാറിയത്. അപകടത്തില്‍ പരുക്കേറ്റവരെ ഉടന്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

READ MORE
ഖബറടക്കം നാളെ രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബര്‍സ്ഥാനില്‍.
വയനാട്: ഗൂഡല്ലൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി യുവാവ് മരിച്ചു. ബൊക്കാപുരം സ്വദേശി മാധവ്(45) ആണു മരിച്ചത്. മസിനഗുഡി പാലത്തിനു സമീപത്താണ് ആന ആക്രമിച്ചത്. വീട്ടില്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് പാലത്തിന് സമീപത്ത് മാധവിന്റെ മൃതദേഹം കണ്ടെത്തിയത്. നട്ടെല്ലിനും തലക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്.
ബത്തേരി: കഞ്ചാവ് വില്‍പന നടത്തിയിരുന്ന കുപ്പാടി പഴേരി മേലോതൊടി ടി.കെ. മുഹമ്മദാലി(56) എക്‌സൈസ് പിടിയില്‍. ഇയാളില്‍നിന്ന് അരക്കിലോ കഞ്ചാവും പിടിച്ചെടുത്തു. സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തു. ബത്തേരി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവുമാണ് ഇയാളെ പിടികൂടിയത്.
വയനാട്: പടിഞ്ഞാറത്തറ ആദിവാസി കുട്ടികളെ ബാലവേലക്കു കൊണ്ടുപോകുന്നതിനിടെ 2 പേര്‍ പൊലീസ് പിടിയിലായി. ചെന്നലോട് സ്വദേശി അബ്ദുല്‍ ജലീല്‍, പിണങ്ങോട് സ്വദേശി നിഷാദ് എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളെ ഉപയോഗിച്ച് അടക്ക പറിക്കുന്ന ജോലികള്‍ നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് എസ്‌ഐ രാംജിതിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
മാനന്തവാടി: ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. നിര്‍മാണത്തൊഴിലാളിയായ ബംഗാള്‍ സ്വദേശി അനന്ത ലോഹാര്‍(31) തലക്ക് അടിച്ച് കൊല്ലപ്പെടുത്തി സംഭവത്തിലാണ് അനന്തയുടെ സുഹൃത്തുക്കളായ ബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശികള്‍ രാജു ലോഹാര്‍(28), സഹോദരന്‍ സൂരജ് ലോഹാര്‍(24) എന്നിവരാണ് അറസ്റ്റിലായത്. മാനന്തവാടിക്കടുത്ത് തോണിച്ചാലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് അനന്ത ലോഹാര്‍ കൊല്ലപ്പെട്ടത്. മൂവരും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മാനന്തവാടി: ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലെ തര്‍ക്കം സംഘര്‍ഷത്തിലെത്തിയതിനെ തുടര്‍ന്ന് തലയ്ക്കടിയേറ്റയാള്‍ മരിച്ചു. ബംഗാളിലെ ജല്‍പായ്ഗുഡി ബെയ്ദര്‍ ലൈന്‍ സ്വദേശി അനന്ത ലോഹര്‍(31) ആണ് മരിച്ചത്. തോണിച്ചാലിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വര്‍ട്ടേഴ്‌സിലാണ് സംഘര്‍ഷമുണ്ടായത്. അനന്ത ലോഹര്‍ ഒപ്പമുണ്ടായിരുന്ന സുരാജ് എന്നയാളെ മര്‍ദ്ദിക്കുന്നത് കണ്ട് പ്രകോപിതനായ സഹോദരന്‍ സരാജ് ഡിഗ ലോഹറിനെ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. പരുക്കേറ്റ സുരാജ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സരാജ് ഡിഗയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കല്‍പറ്റ: 2 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിലായി. രഹസ്യവിവരത്തെത്തുടര്‍ന്ന് കല്‍പറ്റയിലെ ബാറിനു സമീപം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. നരേഷ് പ്രധാന്‍ (28) ആണ് കല്‍പറ്റ എക്‌സൈസിന്റെ പിടിയിലായത്. വയനാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ റജിലാല്‍, പ്രിവന്റീവ് ഓഫിസര്‍ പി.കെ. പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മാണ് പ്രതിയെ പിടികൂടിയത്.

LIVE NEWS - ONLINE

 • 1
  1 hour ago

  ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

 • 2
  1 hour ago

  ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

 • 3
  2 hours ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 4
  2 hours ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

 • 5
  2 hours ago

  കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ നീക്കം

 • 6
  3 hours ago

  ബീഫ് ഫെസ്റ്റിവലിന് ആളുകളെ ക്ഷണിച്ച യുവാവ് അറസ്റ്റില്‍

 • 7
  3 hours ago

  കൊയിലാണ്ടിയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു

 • 8
  3 hours ago

  ആരോഗ്യ ഇന്‍ഷുറന്‍സ് ഓഗസ്റ്റ് മുതല്‍

 • 9
  4 hours ago

  കര്‍ണാടക; ഒരു എംഎല്‍എയെ കാണാതായി