Friday, September 21st, 2018

വയനാട്: ലാന്റ് അക്വീസിഷന്‍ ഡെപ്യൂട്ടി കളക്ടറും സിപിഐ നേതാക്കളും ഉള്‍പ്പെട്ട വയനാട് മിച്ചഭൂമി കംഭകോണത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷന്‍ അന്വേഷണവുമായി ഇന്ന് ജില്ലയിലെത്തും. മിച്ചഭൂമി സംബന്ധിച്ച രേഖകള്‍ ജില്ലാ കളക്ടര്‍ അന്വേഷണ സംഘത്തിന് കൈമാറും. അതിനിടെ സമരം വ്യാപിപ്പിക്കാന്‍ അനേകം സംഘടനകളാണ് രംഗത്ത് വന്നിരിക്കുന്നത്. ഒളി ക്യാമറാ ഓപ്പറേഷനിലൂടെ കഴിഞ്ഞ ദിവസം ഭൂമി തട്ടിപ്പിന്റെ വാര്‍ത്ത പുറത്തുവിട്ടത് ഒരു ചാനലായിരുന്നു. ഭൂമി സംബന്ധിച്ച രേഖകള്‍ ഇന്നെത്തുന്ന കമ്മീഷന് കൈമാറുമെന്നാണ്ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.

READ MORE
വയനാട്: മേപ്പാടി ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്ന മിനി ലോറി നിയന്ത്രണം വിട്ട് റോഡരുകിലെ കുഴിയിലേക്ക് മറിഞ്ഞു. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപെട്ടു. വടുവന്‍ചാലില്‍ നിന്നും മേപ്പാടി ഭാഗത്തേജ് വരികയായിരുന്ന ടോട്ടല്‍ ഗ്യാസ് ഏജന്‍സിയുടെ മിനിലോറിയാണ് ഇരുപതടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. നാല്പതിലേറെ ഗ്യാസ് സിലണ്ടറുകള്‍ വാഹനത്തിലുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട മിനിലോറി വൈദ്യുതി പോസ്റ്റിലിടിച്ചശേഷം ഇരുമ്പു വേലിയും തകര്‍ത്താണ് മറിഞ്ഞത്. നാട്ടുകാരുടെ സഹായത്താല്‍ പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുല്‍പ്പള്ളി: വണ്ടിക്കടവ് പണിയ കോളനിയിലെ വിനോദിന്റെ മരണത്തില്‍ പത്യേക സംഘത്തെകൊണ്ട് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മാതാവ് അമ്മിണി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സികെ ശശീന്ദ്രന്‍ എംഎല്‍എ മുഖേനയാണ് പരാതി അയച്ചിരിക്കുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കന്നാരം പുഴയില്‍ കഴിഞ്ഞ 11നാണ് കര്‍ണാടക വനപാലകര്‍ വിനോദിനുനേരെ വെടിയുതിര്‍ത്തത്. കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. തുടര്‍ന്ന് 12ന് രാത്രിയാണ് ഇരുപത്തിനാലുകാരനായ വിനോദ് വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. സംഭവത്തില്‍ പുല്‍പ്പള്ളി സ്‌റ്റേഷനിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ കര്‍ണാടക വനപാലകരുമായി ഒത്തുകളിക്കുകയും അന്വേഷണം അട്ടിമറിക്കുകയും ചെയ്തുവെന്നും പോലീസ് … Continue reading "വിനോദിന്റെ മരണം; അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി"
വയനാട്: ഊട്ടിക്കടുത്ത് താമ്പട്ട് ഗ്രാമത്തിലെ കര്‍ഷകനെ കടുവ ആക്രമിച്ചു. സുന്ദരത്തിനാണ്(60) ഗുരുതരമായി കഴുത്തിന് പുറത്ത് കടിയേറ്റിറ്റുണ്ട്. ഇയാളെ കോയമ്പത്തൂര്‍ മെഡിക്കല്‍ കൊളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആടുകളെ മേയ്ക്കുന്നതിനായി ഗ്രാമത്തിന് സമീപത്തുള്ള വനത്തില്‍ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ സുന്ദരത്തിനെ ഉപേക്ഷിച്ച് കടുവാ വനത്തില്‍ മറഞ്ഞു. ഊട്ടി ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോയമ്പത്തൂര്‍ മെഡിക്കല്‍ കൊളജിലേക്ക് മാറ്റി. കടുവയെ കൂട് വെച്ച് പിടികൂടി വനത്തിലേക്ക് മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
വയനാട്: ഇരുപത്തിരണ്ടരലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കോഴിക്കോട് താമരശ്ശേരി സ്വദേശി മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടിയിലായി. കോഴിക്കോട് താമരശ്ശേരി വാവാട് സ്വദേശി അബ്ദുറഹിം(40) ആണ് പിടിയിലായത്. ഇയാളില്‍നിന്നും മതിയായ രേഖകളില്ലാത്ത 22,43,150 രൂപ കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെ വാഹന പരിശോധക്കിടെയാണ് മൈസൂരു-കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍നിന്നും പണവുമായി ഇയാളെ പിടികൂടിയത്. ഇയാളുടെ അരയില്‍ കെട്ടിവെച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയി തിരിച്ച് വരുന്നതിനിടെയാണ് സംഭവം.
ബത്തേരി: വയനാട് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കുപ്പാടി തൊടുവെട്ടി ഭാഗത്തുവച്ച് 1.2 കിലോഗ്രാം കഞ്ചാവ് സഹിതം തൊടുവെട്ടി അമ്പലക്കുന്ന് മുരളിയെ(65) ബത്തേരി എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍പും കഞ്ചാവ് കേസില്‍ പ്രതിയാണ്. കര്‍ണാടകയില്‍ നിന്ന് സ്ഥിരമായി കഞ്ചാവ് കൊണ്ടുവന്ന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പന നടത്തുകയാണ് ഇയാളുടെ പതിവ്.
മാനന്തവാടി: അയല്‍വാസിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഒളിവില്‍പോയ പ്രതി അറസ്റ്റില്‍. നല്ലൂര്‍നാട് കുന്നമംഗലം ചേമ്പിലോട് നടത്തറപ്പില്‍ ഷിബു(41) വിന്റെ കഴുത്തിന് വെട്ടിയ കേസിലെ പ്രതി മുക്കത്ത് ജോസി(62)നെയാണ് മാനന്തവാടി സിഐ പികെ മണിയും സംഘവും അറസ്റ്റുചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് ഷിബുവിന് വെട്ടേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ഷിബു. സംഭവത്തിന് ശേഷം കര്‍ണ്ണാടകയിലേക്ക് കടന്നുകളഞ്ഞ പ്രതിയെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. ജോസിന് ഷിബുവിനോടുള്ള മുന്‍ … Continue reading "യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  2 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 2
  3 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 3
  3 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

 • 4
  4 hours ago

  പെട്രോളിന് ഇന്നും വില കൂടി

 • 5
  4 hours ago

  മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

 • 6
  4 hours ago

  ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

 • 7
  5 hours ago

  തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

 • 8
  5 hours ago

  കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

 • 9
  6 hours ago

  മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച