Friday, February 22nd, 2019
മാനന്തവാടി: പട്ടാപകല്‍ വീട് കുത്തിത്തുറന്ന് 15 പവനും 5000 രൂപയും കവര്‍ന്നു. കര്‍ണാടക ബൈരകുപ്പ ഏഴുപൊതിയില്‍ ഇപി ഷൗക്കത്തലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഷൗക്കത്തലിയുടെ മകന്‍ നൗഫലിന്റെ ഭാര്യ അനീഷയുടെ 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീട്ടിലുണ്ടായിരുന്നവര്‍ ജില്ലാ ആശുപത്രിയിലേക്ക് പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പുറക് വശത്തേ വാതിലിന്റെ പുട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ വാരി വലിച്ച് ഇടുന്നതിനിടയില്‍ ലോക്കറിന്റെ താക്കോല്‍ ലഭിക്കുകയായിരുന്നുവെന്ന് കരുതുന്നു. വീട്ടിനുള്ളിലെ വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. … Continue reading "വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ന്നു"
മാനന്തവാടി: ആള്‍താമസമില്ലാതിരുന്ന വീട്ടിനുള്ളില്‍ മോഷണം നടത്തി നാട്ടുകാരെ വെട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവിനെ പോലീസ് പിടികൂടി. കണ്ണൂര്‍ അരീക്കാമല എരുവിശ്ശേരി വളയാനക്കല്‍ വിപിന്‍ കുര്യന്‍(26) നെയാണ് വെള്ളമുണ്ട പോലീസ് കാസര്‍ക്കോട് വെച്ച് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി എട്ടേനാലിലെ തുന്നന്‍ ആയിഷയുടെ വീട്ടില്‍ കൂട്ടാളിയായ ഇരിട്ടി സ്വദേശി പ്രശാന്തുമൊന്നിച്ചാണ് കുര്യന്‍ മോഷണം നടത്തിയത്. മോഷണം നടത്തുന്നതിനിടെ ആയിഷയുടെ മകന്‍ അഹ് നാസ് വീട് തുറന്നു അകത്തുകയറിയപ്പോള്‍ കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡുപയോഗിച്ച് ആഞ്ഞടിക്കുയായിരുന്നു. അത്ഭുതകരമായി ഒഴിഞ്ഞു മാറിയ യുവാവ് വീട്ടില്‍ … Continue reading "നാട്ടുകാരെ വെട്ടിച്ച് രക്ഷപ്പെട്ട കള്ളനെ പോലീസ് പിടികൂടി"
കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമത്രെ.
മാനന്തവാടി: കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസിലെ പ്രതി തൊട്ടില്‍പ്പാലം കാവിലുംപാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ(45) ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതി അനുവദിച്ച തെളിവെടുപ്പിനായുള്ള ആറ് ദിവസത്തെ പോലീസ് കസ്റ്റഡി അവസാനിക്കുന്നതോടെയാണ് കോടതിയല്‍ ഹാജരാക്കുന്നത്. തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് സൂചന. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായത്. പ്രതിയെ കുറ്റിയാടിയിലും തൊട്ടില്‍പ്പാലത്തെ വീട്ടിലുമെത്തിച്ച് കൂടുതല്‍ സാക്ഷിമൊഴികളും തെളിവുകളും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ പാസ്‌പോര്‍ട്ട് അന്വേഷണ സംഘം കണ്ടെടുത്തു. കൊലപാതകം നടന്ന കണ്ടത്തുവയലിലെ വീട്ടിലും വിശ്വനാഥനെ വീണ്ടുമെത്തിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. … Continue reading "ഇരട്ടക്കൊലക്കേസിലെ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും"
ഒഡിഷ തീരത്ത് രൂപം കൊണ്ട ചുഴലിക്കാറ്റ് ഛത്തിസ്ഗഢ് ഭാഗത്തേക്ക് നീങ്ങുന്നതിന്റെ പ്രഭാവമാണ് കേരളത്തില്‍ മഴക്കിടയാക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം
കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ സിസ്റ്റര്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയെന്ന് സിസ്റ്റര്‍ ആരോപിച്ചു

LIVE NEWS - ONLINE

 • 1
  7 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  9 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  10 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  12 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  13 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  14 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  15 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  17 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  17 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം