Wednesday, February 21st, 2018

ബത്തേരി: 100 ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. കോഴിക്കോട് ഒളവണ്ണ പന്തീരംകാവ് പള്ളത്ത്പറമ്പ് അരവിന്ദ് ഷാജോ(22) ആണ് പിടിയിലായത്. പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ഭാഗത്ത് വെച്ച് ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബാബുരാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

READ MORE
മാനന്തവാടി: അന്തര്‍ സംസ്ഥാന ബസിലെ യാത്രക്കാരിയായ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ സഹയാത്രക്കാരനായ യുവാവ് അറസ്റ്റില്‍. തിരൂരങ്ങാടി മാട്ടാന്‍ ഹാരീസി(32) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന സ്വകാര്യ ബസ് മാനന്തവാടിയില്‍ എത്തിയപ്പോഴാണ് 23 കാരിയായ യുവതിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതി പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കിയതോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനം ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 15 വരെ താല്‍ക്കാലികമായി നിരോധിച്ചു. വൈല്‍ഡ്‌ലൈഫ്ആന്‍ഡ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വേനല്‍ കടുത്തതിനെതുടര്‍ന്ന് കാട്ടുതീ ഭീഷണിയുള്ളതിനാല്‍ കാട്ടുതീ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായും, കര്‍ണ്ണാടക, തമിഴ്‌നാട് വനഭാഗങ്ങളില്‍ നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീറ്റയും വെള്ളവും തേടി വരുന്ന സാഹചര്യത്തിലുമാണ് ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്.
ബത്തേരി: കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. 150 ഗ്രാം കഞ്ചാവുമായി കോഴിക്കോട് ചേളന്നൂര്‍ സ്വദേശി പി.ടി. സലിം(45) ആണ് ബത്തേരി എക്‌സൈസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പെരിക്കല്ലൂരില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് സലിമിനെ പിടികൂടിയത്.
വയനാട്: മുള്ളന്‍കൊല്ലിയിലെ ജനവാസകേന്ദ്രത്തില്‍ മാലിന്യം കുഴിച്ചുമൂടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പുല്‍പള്ളി ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായ പട്ടാണിക്കൂപ്പ് ബിജു മാത്യു(48) ആണ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി അനീഷ് മാമ്പള്ളി ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. മാലിന്യം കുഴിച്ചുമൂടാന്‍ സഹായം ചെയ്തതിനും നാട്ടുകാരെ ഭീഷണിപ്പെടുത്തിയതിനുമെതിരേയാണ് ബിജുവിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേഷ് ബാബുവാണ് ആത്മഹത്യ ചെയ്തത്.
മാനന്തവാടി: കഴിഞ്ഞ മാസം 20 മുതല്‍ കാണാതായ വ്യാപാരി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിയൂര്‍ക്കാവ് ജംക്ഷനിലെ മലഞ്ചരക്ക് വ്യാപാരി എടവക കമ്മോം കുരുടന്‍ ഷറഫുദ്ദീന്‍(55) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് അരക്കിലോമീറ്ററോളം അകലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: ഷാഹിദ. മക്കള്‍: സിറാജ്(സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, ബംഗലൂരു), സാജിര്‍(ദുബായ്), സെലീന(അധ്യാപിക ബത്തേരി), ഷാനവാസ്.  
വയനാട്: ഗൂഡല്ലൂരില്‍ മദ്യഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് കോത്തഗിരി കോടതി രണ്ട് വര്‍ഷം കഠിന തടവും ആറായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കോത്തഗിരി സ്വദേശികളായ കാശിനാഥന്‍(64), വെള്ളയ്യന്‍(31), മണികണ്ഠന്‍ (24) എന്നിവരെയാണ് ജഡ്ജി ശ്രീധര്‍ ശിക്ഷിച്ചത്. മദ്യഷോപ്പ് കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപ വിലവരുന്ന മദ്യം ഇവര്‍ മോഷ്ടിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്നാണ് ജഡ്ജിയുടെ വിധി.

LIVE NEWS - ONLINE

 • 1
  21 mins ago

  മാണിക്യ മലരിനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ

 • 2
  57 mins ago

  മുഖ്യമന്ത്രി സമാധാനയോഗം വിളിക്കണം: കെസി ജോസഫ്

 • 3
  2 hours ago

  കണ്ണൂരിലെ സമാധാന യോഗത്തില്‍ ബഹളം, കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചു

 • 4
  2 hours ago

  ഒഞ്ചിയത്തെ സി.പി.എം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ആര്‍.എം.പി ധര്‍ണ

 • 5
  2 hours ago

  തലയെ ഇരുമ്പുകൂട്ടിലാക്കി!..ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ..

 • 6
  2 hours ago

  എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ അടുത്താഴ്ച എത്തും

 • 7
  2 hours ago

  തന്റെ അഴകളവുകളെ ഒരുപാടു പേര്‍ ആരാധിച്ചു

 • 8
  3 hours ago

  പിഎന്‍ബി തട്ടിപ്പ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

 • 9
  3 hours ago

  ഷുഹൈബ് വധം; പതികളെ കസ്റ്റഡിയില്‍ വാങ്ങാത്തതില്‍ ദുരൂഹത: കെ സുധാകരന്‍