Thursday, June 20th, 2019

തൃശൂര്‍: കുട്ടനെല്ലൂര്‍ ദേശീയപാതയില്‍ പുഴംമ്പള്ളം പാടത്ത് കക്കൂസ് മാലിന്യം തള്ളാന്‍ കൊണ്ടുവന്ന ടാങ്കര്‍ പിടികൂടി. പുലര്‍ച്ചെ നാലിന് മാലിന്യം തള്ളുന്നതു കണ്ട ടോള്‍ പ്ലാസ ജീവനക്കാര്‍ അതു തടയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒല്ലൂര്‍ പോലിസ് സ്ഥലത്തെത്തി വാഹനവും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ പഴനി(40), വീരമണി(34) എന്നിവരെയാണ് പിടികൂടിയത്. ഇവരെ റിമാന്‍ഡെ ചെയ്തു വിയ്യൂര്‍ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് മാലിന്യം തള്ളിയതെന്ന് പോലീസ് പറഞ്ഞു. എസ്‌ഐ സിനോജിന്റെ നേതൃത്വത്തില്‍ മാലിന്യം തള്ളാന്‍ കൊണ്ടുവന്ന ടാങ്കര്‍ കസ്റ്റഡിയിലെടുത്തു.

READ MORE
ചാലക്കുടി: വിവാഹ ദിവസം ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് മുങ്ങിയ വധുവിനെ പോലീസ് നാടെങ്ങും തെരയുന്നു. ചൗക്ക സ്വദേശിനിയായ വധുവിനെ വിവാഹ ദിവസമായ തിങ്കളാഴ്ച രാവിലെ മേക്കപ്പ് ചെയ്യാന്‍ ചാലക്കുടിയിലുള്ള ബ്യൂട്ടിപാര്‍ലറിലേക്ക് വിട്ടതായിരുന്നു. മേക്കപ്പ് തീരാന്‍ സമയമെടുക്കുന്നതിനാല്‍ യുവതിയെ ബ്യൂട്ടിപാര്‍ലറിലാക്കി ബന്ധുക്കള്‍ വീട്ടിലേക്ക് മടങ്ങി. കൂടെയാരും നിന്നില്ല. പീച്ചിയില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ളവര്‍ ചൗക്കിലെ വീട്ടിലെത്തിയിരുന്നു. പീച്ചിയിലേക്ക് പോകാനായി വാഹനങ്ങളിലുമെത്തി. ബ്യൂട്ടിപാര്‍ലറില്‍ നിന്ന് വധുവിനെ കൊണ്ടുവരാന്‍ ബന്ധുക്കള്‍ പോയപ്പോഴാണ് കാണാതായതായി അറിയുന്നത്. പെണ്‍കുട്ടിയെ കാണാതായതിനെ … Continue reading "വിവാഹനാളില്‍ വധു ബ്യൂട്ടിപാര്‍ലറില്‍ നിന്ന് മുങ്ങി"
തൃശൂര്‍: ചാലക്കുടിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് നാല് വയസുകാരന്‍ മരിച്ചു. ചാലക്കുടിയിലെ ചട്ടിക്കുളം മാരാംകോട് കാളംതേപി നെല്‍സന്റെയും ജിസ്മിയുടേയും മകന്‍ ആന്‍ജോ ആണ് മരിച്ചത്. വീട്ടുവളപ്പില്‍ കളിച്ചുകൊണ്ടിരുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കുട്ടിയെ ആദ്യം കൊണ്ടുപോയത്. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് അങ്കമാലി എല്‍എഫിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് ആന്‍ജോ.  
തൃശൂര്‍: പഴയ വാഹനങ്ങളുടെ സ്‌പേയര്‍ പാര്‍ട്ട്‌സുകളും ഭാഗങ്ങളും ടയറുകളും വില്‍പന നടത്തുന്ന പട്ടാളം മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ. ആളപായമില്ല. 2 കടകള്‍ പൂര്‍ണമായും 7 കടകള്‍ ഭാഗികമായും കത്തിനശിച്ചു. നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. ഉച്ചക്ക് 3 മണിയോടെയാണ് തീപിടിത്തമുണ്ടായത്. 2 മണിക്കൂറോളം നീണ്ട തീപിടിത്തം വൈദ്യുതി കമ്പികള്‍ തമ്മില്‍ ഉരസിയുണ്ടായ തീപ്പൊരിയില്‍ നിന്നാണെന്നു കരുതുന്നു. ജില്ലയിലെ 8 അഗ്‌നിസുരക്ഷാ സ്‌റ്റേഷനുകളില്‍ നിന്ന് 14 ഫയര്‍ യൂണിറ്റുകളും 6 കുടിവെള്ള ടാങ്കറുകളും അമ്പതോളം അഗ്‌നിരക്ഷാ സേനാംഗങ്ങളും 5 മണി … Continue reading "പട്ടാളം മാര്‍ക്കറ്റില്‍ അഗ്‌നിബാധയില്‍ 2 കടകള്‍ കത്തിനശിച്ചു"
തൃശൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ വാടാനപ്പള്ളിയില്‍ രാഷ്ട്രീയ സംഘര്‍ഷത്തിനിടയാക്കി. സ്വകാര്യ ഹോട്ടലില്‍ സംഘടിച്ച എസ്ഡിപിഐ പ്രവര്‍ത്തകരും ഹര്‍ത്താല്‍ അനുകൂലികളായ ബിജെപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. വാടാനപ്പള്ളി ബീച്ച് കാട്ടില്‍ ഇണ്ണാറന്‍ കൃഷ്ണന്‍ കുട്ടി, തൃത്തല്ലൂര്‍ മഞ്ഞിപ്പറമ്പില്‍ സുജിത്ത്(37), വാടാനപ്പള്ളി ഉണ്ണിക്കോച്ചന്‍ രതീഷ്, ഗ്രാമ പഞ്ചായത്തംഗം കുണ്ടുവീട്ടില്‍ കെബി ശ്രീജിത്ത്, മഠത്തിപ്പറമ്പില്‍ രാമദാസ് എന്നിവര്‍ക്കാണ് പരുക്ക്. രതീഷിനും കൃഷ്ണന്‍കുട്ടിക്കും കാലിന് വെട്ടേല്‍ക്കുകയും സുജിത്തിനെ തോളെല്ലിന് സമീപം കത്തികൊണ്ട് വരഞ്ഞ് മുറിവേറ്റ നിലയിലുമാണ്. ശ്രീജിത്തിന് കല്ലേറില്‍ നെഞ്ചിനു സാരമായി … Continue reading "വാടാനപ്പള്ളിയില്‍ ബിജെപി-എസ്ഡിപിഐ സംഘര്‍ഷം"
നിലപാടെടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്.
കൂടെയുണ്ടായിരുന്ന ഷിബിനെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LIVE NEWS - ONLINE

 • 1
  6 hours ago

  തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

 • 2
  7 hours ago

  തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

 • 3
  8 hours ago

  ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

 • 4
  11 hours ago

  സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

 • 5
  12 hours ago

  കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

 • 6
  12 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

 • 7
  15 hours ago

  മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

 • 8
  15 hours ago

  പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

 • 9
  15 hours ago

  ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന