Thursday, September 20th, 2018
തൃശൂര്‍: മകനെ തേടിയെത്തി അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. താണിശ്ശേരി പാവടിപ്പാലം കുറുവത്ത് വീട്ടില്‍ സാഗറി(26) നെയാണ് ഇരിങ്ങാലക്കുട സിഐ എംകെ സുരേഷ്‌കുമാറും സംഘവും അറസ്റ്റുചെയ്തത്. ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെയാണ് സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കനാല്‍ബേസിലെ വീട്ടില്‍ രാത്രി അതിക്രമിച്ച്കയറി വിജയനെ വെട്ടിക്കൊല്ലുന്നതിന് ഗുണ്ടാത്തലവന്‍ രഞ്ജുവിന് ആയുധങ്ങള്‍ എത്തിച്ചുനല്‍കുകയും പ്രതികളെ സംഭവസ്ഥലത്തെത്തിക്കുകയും കൊലപാതകത്തിന്‌ശേഷം രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. വിജയനെ കൊല്ലുന്നതിന് സാഗര്‍ നല്‍കിയ വാളുകളും കഠാരയും ഇരുമ്പുവടികളുമാണ് … Continue reading "മകനെ തേടിയെത്തി അച്ഛനെ കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍"
ഐപിഎസുകാര്‍ കേരളത്തിന്റെ സംസ്‌കാരത്തിന് അനുസരിച്ച് മാറാന്‍ തയാറാകണം.
തൃശൂര്‍: കയ്പമംഗലത്ത് നവവധു ഷോക്കേറ്റു മരിച്ചു. ചെന്ത്രാപ്പിന്നി ഹലുവ തെരുവില്‍ പടിഞ്ഞാറ്റയില്‍ സജിലിന്റെ ഭാര്യ അശ്വതിയാണ്(20) മരിച്ചത്. വീടിന്റെ ടെറസില്‍നിന്നും ഇരുമ്പുതോട്ടി കൊണ്ട് മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുതകമ്പിയില്‍നിന്ന് ഷോക്കേറ്റ് നവവധു മരിച്ചു. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു ദുരന്തം. കൊടുങ്ങല്ലൂര്‍ അത്താണി അക്കോടപ്പിള്ളി സജീവന്റെ മകളാണ്. മുറ്റത്തുനിന്ന ഭര്‍തൃമാതാവ് ത്രിവേണിയാണ് അശ്വതി ഷോക്കേറ്റ് നില്‍ക്കുന്നത് കണ്ടത്. ത്രിവേണിയുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഫ്യൂസ് ഊരിമാറ്റിയശേഷം കയ്യില്‍നിന്ന് ഇരുമ്പ് തോട്ടി അടിച്ചുതെറിപ്പിക്കുകയായിരുന്നു. പിന്നീട് പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ … Continue reading "നവവധു ഷോക്കേറ്റു മരിച്ചു"
തൃശൂര്‍: വാല്‍പ്പാറ സിങ്കോണ എസ്‌റ്റേറ്റില്‍ പുലി കെണിയില്‍ വീണു. ഞായറാഴ്ച പാതിരക്ക് പന്ത്രണ്ടരയോടെയാണ് ഏകദേശം അഞ്ചുവയസ്സുള്ള ആണ്‍പുലി കുടുങ്ങിയത്. വാല്‍പ്പാറ കാഞ്ചമല എസ്‌റ്റേറ്റില്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ പുലി കൊന്നിരുന്നു. എന്നാല്‍, തൊഴിലാളിസ്ത്രീയെ ആക്രമിച്ച പുലിയാണോ ഇതെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് വനപാലകര്‍ പറഞ്ഞത്. നിരവധി പുലികള്‍ ഈ മേഖലയിലുണ്ട്. അലര്‍ച്ച കേട്ട് നാട്ടുകാര്‍ ചെന്നുനോക്കിയപ്പോഴാണ് പുലി കെണിയിലായ വിവരമറിഞ്ഞത്. ഉടനെത്തന്നെ വനപാലകരെ വിവരമറിയിക്കുകയും രാവിലെ ഏഴോടെ വനപാലകര്‍ പുലിയെ കൂടുവച്ചിടത്ത് നിന്ന് മാറ്റി. തമിഴ്‌നാട് വനംവകുപ്പിലെ ഡോ. … Continue reading "പുലി കെണിയില്‍ വീണു"
അതിനിടെ, ക്യാമ്പ് ഫോളോവര്‍മാരെ കൊണ്ട് ടൈല്‍ പാകിച്ച എസ്.എ.പി ഡെപ്യൂട്ടി കമാന്റന്റ് പി.വി.രാജുവിനെതിരെ നടപടി ഉണ്ടായേക്കും.
ആക്രമണം നടന്ന സ്ഥലത്ത്‌നിന്നും അമ്പത് മീറ്റര്‍ അകലെയാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

LIVE NEWS - ONLINE

 • 1
  24 mins ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 2
  3 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 3
  3 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 4
  5 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 5
  6 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 6
  7 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 7
  7 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 8
  7 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

 • 9
  9 hours ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍