Wednesday, September 19th, 2018

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സിഗ്‌നല്‍ സംവിധാനത്തില്‍ തകരാറ് മൂലം ട്രെയിനുകള്‍ വൈകി ഓടി. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെയാണ് തൃശൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ ഗേറ്റില്‍ സിഗ്‌നല്‍ തകരാറിലായത്. ഇതോടെ ട്രെയിനുകള്‍ കടത്തിവിടാനാവാതായി. രാവിലെ നിസാമുദ്ദീന്‍ തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റാണ് ആദ്യം സ്റ്റേഷനില്‍ കുടുങ്ങിയത്. സിഗ്‌നല്‍ കിട്ടാതെ ട്രെയിന്‍ മുന്നോട്ടുപോകാനാകാതാകുകയും തൊട്ടുപിന്നാലെ വന്ന വണ്ടികളെല്ലാം ട്രാക്കില്‍ നിര്‍ത്തിയിടേണ്ടിവരികയായിരുന്നു. സിഗ്‌നല്‍ തകരാര്‍ പരിഹരിച്ചശേഷമാണ് ട്രെയിനുകള്‍ കടത്തി വിട്ടത്.

READ MORE
തൃശൂര്‍: ചാവക്കാട് പഞ്ചവടി സെന്ററില്‍ കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ചചെയ്ത കേസില്‍ യുവാവ് പിടിയിലായി. പൊന്നാനി കടവനാട് പുതുമാളിയേക്കല്‍ വീട്ടില്‍ തഫ്‌സീര്‍ യഹ്‌യയാണ് അറസ്റ്റിലായത്. കഴിഞ്ഞ 16നു രാത്രി എടക്കഴിയൂര്‍ പഞ്ചവടി സെന്ററിലെ അബ്ദുല്‍ ജലീലിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ക്കടയാണ് ഇയാള്‍ കുത്തിത്തുറന്നത്. വില്‍ക്കാന്‍ സൂക്ഷിച്ച അഞ്ച് മൊബൈല്‍ ഫോണുകളും കേടുതീര്‍ക്കാന്‍ വാങ്ങിയിരുന്ന രണ്ട് ഐ ഫോണുകളുമാണ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം മോഷ്ടിച്ച ഫോണ്‍ വില്‍ക്കുന്നതിന് എറണാകുളം ചെറായിയിലുള്ള ഒരു മൊബൈല്‍ കടയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് കടയുടമ … Continue reading "കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച; പ്രതി പിടിയില്‍"
തൃശൂര്‍: മദ്യപിച്ച് തേക്കിന്‍കാട് മൈതാനത്ത് അപകടകരമായി കാറോടിച്ചവരെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പിച്ചു. നടത്തറ ഐക്യനഗര്‍ മേലിക്കാട്ടില്‍ സുജിത്ത്(40), മരത്താക്കര കണ്ടന്‍കാവില്‍ ജയന്‍(48) എന്നിവരെയാണ് പോലീസില്‍ ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30ന് ആണ് സംഭവം. നെഹ്‌റു പാര്‍ക്ക് പരിസരത്തുനിന്നും മൈതാനം വഴി വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലേക്കാണ് കാര്‍ പാഞ്ഞെത്തിയത്. നടയും റോഡും വേര്‍തിരിക്കുന്ന കല്‍കെട്ട് എടുത്തുചാടിയ കാര്‍ പുല്‍ത്തകിടി വഴി എംജി റോഡിനു മുഖാമുഖം എത്തിയെങ്കിലും ഗണപതി ക്ഷേത്രത്തിന്റെ കല്‍പടവ് കണ്ടതോടെ വന്ന … Continue reading "മദ്യപിച്ച് തേക്കിന്‍കാട് മൈതാനത്ത് കാറോടിച്ചവര്‍ പിടിയില്‍"
തൃശൂര്‍ കോട്ടപ്പുറം പാലത്തിന് സമീപമാണ് സംഭവം.
തൃശൂര്‍: വരന്തരപ്പിള്ളി മരോട്ടിച്ചാല്‍ വല്ലൂരില്‍ ഉടുമ്പിനെ വില്‍പന നടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതരാണ് ഇവരെ തൊണ്ടി സഹിതം പിടികൂടിയത. നടാംപാടം കളളിചിത്ര കോളനി നിവാസികളായ മലയന്‍ വീട്ടില്‍ സന്തോഷ്(34), കട്ടഌപീടിക സണ്ണി(48) എന്നിവരാണ് അറസ്റ്റിലായത്. ഉടുമ്പിനെ വാങ്ങാനെത്തിയ മരോട്ടിച്ചാല്‍ സ്വദേശി മാനാംകുഴിയില്‍ ബേബി ഓടിപ്പോയതായി ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. രാത്രി പട്രോളിങ്ങിനിടെ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പിഎം സീന, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെവി അശോകന്‍, കെജെ ലിജു, എംഎസ് ശ്രീകാന്ത്, ടിഎസ് … Continue reading "ഉടുമ്പിനെ വില്‍പന നടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍"
തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍നിന്നും എക്‌സൈസ് സംഘം കഞ്ചാവും പരുന്തിന്റെ നഖവും പിടികൂടി. കാട്ടൂര്‍ പണിക്കര്‍ മൂലയില്‍ നവക്കോട്ട് വീട്ടില്‍ സനൂപി(22)ന്റെ ഡ്യൂക്ക് ബൈക്കിലും വീട്ടിലുമായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ്, ഒസിബി പേപ്പര്‍, രണ്ട് പരുന്തിന്‍ നഖം എന്നിവയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിനോദ് എംഒയും സംഘവും പിടികൂടിയത്. ഇന്ത്യന്‍ ഫോറസ്റ്റ് നിയമപ്രകാരം പരുന്തിന്‍ നഖം കൈവശം വെക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. വിദ്യാര്‍ഥികള്‍ക്ക് പാക്കറ്റുകളിലാക്കി കഞ്ചാവ് വില്‍പ്പന നടത്തിയാണ് ഇയാള്‍ ആര്‍ഭാടജീവിതം നയിക്കാനുള്ള പണം കണ്ടെത്തുന്നതെന്ന് എക്‌സൈസ് സംഘം … Continue reading "കഞ്ചാവും പരുന്തിന്റെ നഖവും പിടികൂടി"
സംസ്‌കാരം ഉച്ചക്ക് 2.30ന് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തും.

LIVE NEWS - ONLINE

 • 1
  4 hours ago

  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

 • 2
  5 hours ago

  പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

 • 3
  7 hours ago

  ചോദ്യം ചെയ്യല്‍ നാളേയും തുടരും

 • 4
  10 hours ago

  കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

 • 5
  11 hours ago

  ഓണം ബംബര്‍ തൃശൂരില്‍

 • 6
  12 hours ago

  കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

 • 7
  13 hours ago

  സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

 • 8
  15 hours ago

  ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

 • 9
  15 hours ago

  കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു