Wednesday, November 14th, 2018

തൃശൂര്‍: പെരിങ്ങല്‍കൂത്ത് ഡാമിന്റെ ഷട്ടറുകള്‍ തകരാറിലായി. കഴിഞ്ഞ പ്രളയ കാലത്തുണ്ടായ ശക്തമായ കുത്തൊഴുക്കിലാണ് ഷട്ടറുകള്‍ക്ക് ഗുരുതരമായ പോറലുകളേറ്റത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തിയ വന്മരങ്ങള്‍ ഡാമിലെ ഷട്ടറുകള്‍ക്കിടയില്‍ പെട്ടു. തുറന്ന ഷട്ടറുകള്‍ അടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഡാമിലെ വെള്ളത്തിന്റെ ഏറിയ പങ്കും ഒഴുകിപ്പോയി. നിലവില്‍ അണക്കെട്ടിന്റെ മധ്യഭാഗത്തായി മാത്രമാണ് വെള്ളം മാണ് ഉള്ളത്. സ്ലൂയിസ് ഗേറ്റുകള്‍ അടച്ചെങ്കിലും അണക്കെട്ടില്‍നിന്നു പുറത്തേക്കു വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇനി തകരാറിലായ ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ ആറു മാസമെങ്കിലും വേണ്ടിവരുമെന്നാണു വൈദ്യുതിവകുപ്പിന്റെ നിഗമനം.

READ MORE
തൃശൂര്‍: അപമര്യാദയായി പെരുമാറിയെന്ന വനിതാ നേതാവിന്റെ പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. തൃശൂര്‍ കാട്ടൂരിലെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജീവന്‍ ലാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ പാര്‍ട്ടി നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
തൃശൂര്‍: മുളങ്കുന്നത്തുകാവില്‍ ബസ് ജീവനക്കാര്‍ മദ്യപിച്ചുകൊണ്ട് ജോലിക്ക് വരുന്നതായ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് ബസോടിച്ച ഡ്രൈവര്‍ പിടിയിലായി. രണ്ടുപേര്‍ക്ക് കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി. മെഡിക്കല്‍ കോളജ് തൃശൂര്‍ റൂട്ടിലെ ചില ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവര്‍ സ്ഥിരമായി മദ്യപിച്ചാണ് എത്തുന്നതെന്നും യാത്രക്കാരോട് വളരേ മോശമായി പെരുമാറുന്നുവെന്ന് യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എസ്‌ഐ അരുണ്‍ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരീശോധന നടത്തിയത്.
ഹനാന് നട്ടെല്ലിന് പരിക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റു.
തൃശൂര്‍: താണിശ്ശേരി വെള്ളാനി റോഡില്‍ പുലിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ രാത്രി സൈക്കിളില്‍ പോയിരുന്ന ഒരാളാണ് പുലി റോഡിന് കുറുകെ ചാടി നടന്ന് പോയതായി കണ്ടത്. ഉടന്‍ കാട്ടൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പുലിയെ കണ്ടുവെന്ന് പറയുന്ന ആളോട് ചോദിച്ചെങ്കിലും അയാള്‍ക്കും ഉറപ്പില്ലെന്ന് പോലീസ് പറഞ്ഞു.
കലഹം പതിവായതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മൃതദേഹം ഷെഡ്ഡില്‍ ഇട്ട് കത്തിച്ചു കളയുകയായിരുന്നു.
തൃശൂര്‍: പ്രളയത്തിനിടെ ഉണ്ടായ വെള്ളക്കെട്ടില്‍ നാല് ദിവസം കിടന്ന രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ വില്‍ക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. തലോര്‍ ജറുസലെം ധ്യാനകേന്ദ്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍ റെയ്ഡ് നടത്തിയ അധികൃതര്‍ വീണ്ടും ഉപയോഗിക്കുന്നതിനായി ചാക്കുകളില്‍ നിറച്ചുവച്ചിരുന്ന പൗഡര്‍ കുഴിച്ചുമൂടി. വെള്ളക്കെട്ടില്‍ കിടന്നതു മൂലം രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ നശിച്ചെന്നു കാട്ടി ഏജന്‍സി അധികൃതര്‍ തന്നെയാണ് നെന്മണിക്കരയിലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഒരാഴ്ച മുന്‍പു പരാതി നല്‍കിയത്. ഇതുപ്രകാരം സ്ഥലം … Continue reading "കേടായ രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ പിടിക്കൂടി"
തൃശൂര്‍: നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു. തൃശൂര്‍ പന്തല്ലൂരിലെ പാലത്തിന്റെ കൈവരിയിലാണ് കാറിടിച്ചത്. പത്തനംതിട്ട സ്വദേശികളായ ബിബിന്‍ പ്രവീണ ദമ്പതികളുടെ മകളായ നക്ഷത്രയാണ് മരിച്ചത്.

LIVE NEWS - ONLINE

 • 1
  9 hours ago

  ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

 • 2
  10 hours ago

  വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

 • 3
  12 hours ago

  ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

 • 4
  16 hours ago

  മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

 • 5
  16 hours ago

  റൂണിയും ബൂട്ടഴിക്കുന്നു

 • 6
  16 hours ago

  ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

 • 7
  16 hours ago

  സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

 • 8
  18 hours ago

  പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

 • 9
  18 hours ago

  ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി