Tuesday, July 16th, 2019

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ 11 വയസുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു. ഷഫ്‌നാസാണ് മരിച്ചത്. പാമ്പുകടിയേറ്റ വിവരം അമ്മയോട് പറയാന്‍ ഒരു കിലോമീറ്റര്‍ അകലെ അമ്മ ജോലി ചെയ്യുന്ന വീട്ടിലേക്ക് സൈക്കിളില്‍ പായുകയും ഒടുവില്‍ മരണം സംഭവിക്കുകയായിരുന്നു. അവശനിലയിലായ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറിയാട് കെവിഎച്ച്എസിനു സമീപം നീതിവിലാസം കോളനിയില്‍ കല്ലുങ്ങല്‍ ഷാജിയുടെ മകനാണ് ഷഫ്‌നാസ്. കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന് സമീപം പറമ്പില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് പാമ്പുകടിയേറ്റത്. എറിയാട് കെവിഎച്ച്എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

READ MORE
കടല്‍മാര്‍ഗം തീവ്രവാദികള്‍ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യത.
ചിലര്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തുന്നു.
തൃശൂര്‍: മാളയില്‍ ദമ്പതികളെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ ഡ്രൈവര്‍ പിടിയില്‍. തെക്കന്‍താണിശ്ശേരി കൂഞ്ഞാട്ടുപറമ്പില്‍ രാഖില്‍(26) ആണു പിടിയിലായത്. വീടിന്റെ മുറി തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി, ദമ്പതികളില്‍ ഭാര്യയുടെ ദേഹത്തു കത്തി കൊണ്ട് വരയുകയും ഭര്‍ത്താവിനെ കുത്തുകയും ചെയ്തുവെന്നാണ് കേസ്. മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നു മുന്‍പ് ഒഴിവാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് കരുതുന്നു. അക്രമം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് പോയ രാഖില്‍ ആലുവയില്‍ തിരിച്ചെത്തി ബന്ധുവീട്ടില്‍ തങ്ങവെ പോലീസ് അറസ്റ്റ് … Continue reading "ദമ്പതികളെ ആക്രമിച്ച് ഡ്രൈവര്‍ പിടിയില്‍"
തൃശൂര്‍: കുന്നംകുളത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. വേലൂര്‍ കുറുമാല്‍ ആശാരി സുജീഷ്(35) ആണ് അറസ്റ്റിലായത്. മുനിസിപ്പല്‍ ജവഹര്‍ സ്‌റ്റേഡിയത്തിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തുന്നതിനിടെയാണ് നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.
തൃശൂര്‍: കാടുകുറ്റി ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു. പാനിക്കുളം ആന്റുവിന്റെ മകന്‍ ആഗ്‌നല്‍(13), ചിറമേല്‍ ഷൈമോന്റെ മകന്‍ മിനോഷ്(13) എന്നിവരാണ് മുങ്ങിമരിച്ചത്. ഇരുവരും മറ്റൊരു സഹപാഠിയുടെ കൂടെയാണ് കുളിക്കാനിറങ്ങിയത്. മിനോഷും ആഗ്‌നലും പുഴയിലെ ആഴമേറിയ ഭാഗത്ത് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുന്നതു കണ്ട സഹപാഠി സമീപവാസികളെ അറിയിച്ചു. ഇവരെത്തി കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ ഇന്ന് 9ന് അന്നനാട് യൂണിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വീടുകളിലേക്ക് കൊണ്ടുപോകും. ആഗ്‌നലിന്റെ സംസ്‌കാരം 3ന് അന്നനാട് സെന്റ് സെബാസ്റ്റ്യന്‍സ് … Continue reading "കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു"
ചാലക്കുടി സ്വദേശികളായ ആഗ്നസ്(13) മിനോഷ്(13) എന്നിവരാണ് മരിച്ചത്
തൃശൂര്‍: പെരിങ്ങോട്ടുകരയിലെ സോമശേഖര ക്ഷേത്രോത്സവം, പഴഞ്ഞി അരുവായി ചിറവരമ്പത്തുകാവ് പൂരം എന്നിവിടങ്ങളില്‍ എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകള്‍ ഇടഞ്ഞു. അരുവായി ചിറവരമ്പത്തുകാവില്‍ കൂട്ടിയെഴുന്നുളളിപ്പിന് ആനകളെ നിരത്തുന്നതിനിടെയാണ് മൂന്ന് ആനകള്‍ ഇടഞ്ഞോടിയത്. തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേര്‍ക്ക് പരിക്കേറ്റു. അരമണിക്കൂറിനുളളില്‍ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി ആനകളെ തളച്ചു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ എഴുന്നുളളിപ്പ് നിര്‍ത്തിവച്ചു. കിഴക്കുംമുറി ദേശത്തിന്റെ ചെര്‍പ്പുളശേരി രാജശേഖരനാണ് എഴുന്നള്ളിച്ച്‌കൊണ്ടുവരുന്നതിനിടെ വൈകിട്ട് നാലരയോടെ പെരിങ്ങോട്ടുകര ദേവ തിയറ്ററിന് സമീപം ഇടഞ്ഞത്. അക്കാവിള വിഷ്ണുനാരായണന്‍, അരുണ്‍ അയ്യപ്പന്‍ എന്നീ ആനകളും ഒപ്പമുണ്ടായിരുന്നു. … Continue reading "ഉത്സവത്തിനിടെ രണ്ടിടങ്ങളില്‍ ആനകള്‍ ഇടഞ്ഞു"

LIVE NEWS - ONLINE

 • 1
  9 mins ago

  ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍

 • 2
  13 mins ago

  നീലേശ്വരം ക്ഷേത്രത്തിലെ കവര്‍ച്ച; ഒരാള്‍കൂടി അറസ്റ്റില്‍

 • 3
  29 mins ago

  ഉത്തരക്കടലാസും വ്യാജസീലും;ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 4
  3 hours ago

  ധോണി വിരമിക്കുമോ ?

 • 5
  3 hours ago

  കനത്തമഴ; കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം

 • 6
  3 hours ago

  കൊച്ചി- ദുബായ് സ്‌പൈസ് ജെറ്റ് റദ്ദാക്കി

 • 7
  3 hours ago

  അടച്ചിട്ട വ്യോമ പാത പാക്കിസ്ഥാന്‍ തുറന്നുകൊടുത്തു

 • 8
  3 hours ago

  തീര്‍ഥാടകര്‍ക്ക് 70 ലക്ഷം കുപ്പി സംസം തീര്‍ത്ഥജലം വിതരണം ചെയ്യും: സൗദി

 • 9
  3 hours ago

  പൂജാ സൗന്ദര്യത്തിന്റെ രഹസ്യം