Tuesday, November 20th, 2018

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ആറാംക്ലാസ്‌കാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തൊന്നുകാരനെ കോടതി റിമാന്‍ഡ് ചെയ്തു. മേത്തല കാക്കനാട്ട്കുന്ന് താണിയത്ത് മോഹന(61)നെയാണ് കൊടുങ്ങല്ലൂര്‍ കോടതി പോക്‌സോ നിയമ പ്രകാരം റിമാന്‍ഡ് ചെയ്തത്. മോഹനന്റെ വീടിന് മുന്നിലൂടെ സൈക്കിളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാള്‍ പീഡിപ്പിച്ചത്. വിവരം രക്ഷിതാക്കളെ അറിയിക്കുകയും പിന്നീട് ട്യൂഷന്‍ ടീച്ചറോട് പറയുകയും ചെയ്തു. തുടര്‍ന്ന് ടീച്ചര്‍ റസിഡന്റ്‌സ് അസോസിയേഷനില്‍ വിവരം പറയുകയും പിന്നീട് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മോഹനനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

READ MORE
തൃശൂര്‍: പുതുക്കാടില്‍ മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണപ്പിരിവ് നടത്തി തട്ടിപ്പുനടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. കാഞ്ഞാണി എസ്എന്‍ പാര്‍ക്ക് വെണ്ടുരുത്തി ബാബു ജോസഫ്(60), കല്ലൂര്‍ കോട്ടായി മേലേപ്പുരയ്ക്കല്‍ നിര്‍മല(60) എന്നിവരെയാണ് പുതുക്കാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ചിറ്റിശ്ശേരിയിലുള്ള രണ്ട് ഓട്ടുകമ്പനികളിലെത്തിയാണ് ഇവര്‍ പണം തട്ടിയത്. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമെന്നു പറഞ്ഞ് രണ്ടിടങ്ങളില്‍നിന്നുമായി പതിനായിരം രൂപ വാങ്ങിയെന്ന് പോലീസ് പറയുഞ്ഞു. മറ്റൊരു സ്ഥാപനത്തിലെത്തിയ ഇവരോട് കമ്പനിയിലുണ്ടായിരുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതോടെ ഇവര്‍ സ്ഥലത്തുനിന്ന് … Continue reading "പണപ്പിരിവ് നടത്തി കാശ് തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍"
തൃശൂര്‍: ചാലക്കുടി ടൗണില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ വന്‍നാശം. കനത്ത മഴക്കൊപ്പമാണ് കാറ്റും ആഞ്ഞുവീശിയത്. മരങ്ങള്‍ കടപുഴകിവീണു. ഷീറ്റ് മേഞ്ഞ മേല്‍ക്കൂരകള്‍ പറന്നുപോയി. സുരഭി സിനിമാ തിയറ്ററിന്റെ മേല്‍കൂര പറന്ന് പോകുകയും തുടര്‍ന്ന് തിയറ്ററിനുള്ളില്‍ മഴവെള്ളം പെയ്തിറങ്ങി. ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങിയോടി. പാര്‍ക്ക് ചെയ്ത വാഹനങ്ങളും കാറ്റില്‍ മറിഞ്ഞ് വീണതോടെ പലയിടങ്ങളിലും ഗതാഗതവും നിലച്ചു. ആളപായമുണ്ടായില്ല. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കനത്ത മഴ പെയ്തത്. നഗരത്തിലാണ് കാറ്റ് വന്‍നാശം വിതച്ചത്. നിരവധി മരങ്ങള്‍ കടപിരിഞ്ഞ് മറിഞ്ഞുവീഴുകയായിരുന്നു. വൈദ്യുതി പോസ്റ്റുകള്‍ … Continue reading "ചാലക്കുടിയില്‍ ചുഴലിക്കാറ്റ്"
'കയറ്റിയിടല്‍' സമരം ശക്തം കണ്ണൂരില്‍
വൈകീട്ടോടെ ജില്ലയില്‍ കനത്തമഴ പെയ്തിരുന്നു.
തൃശൂര്‍: വെള്ളാറ്റഞ്ഞൂരില്‍ വൃദ്ധയെ വീട്ടില്‍ കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം കഠിനതടവും 55,000 രൂപ പിഴയടയ്ക്കാനും പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവിനും തൃശൂര്‍ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സി മുജീബ് റഹ്മാന്‍ ശിക്ഷ വിധിച്ചു. ചൂലിശേരി കൈപ്പുള്ളി ഗോപികൃഷ്ണദാസ്(31), ചൂലിശേരി കൈപ്പുള്ളി രാകേഷ്(33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം. കേസിലെ പ്രതികളുടെ വീട്ടുകാരും പരിക്കേറ്റ സ്ത്രീയുടെ വീട്ടുകാരും തമ്മില്‍ സ്വത്തുതര്‍ക്കം നിലവിലുണ്ടായിരുന്നു. ഇതിന്റെ വിരോധത്തില്‍ പ്രതികള്‍ വെള്ളാറ്റഞ്ഞൂരില്‍ … Continue reading "വൃദ്ധയെ ആക്രമിച്ച പ്രതികള്‍ക്ക് തടവും പിഴയും"
സംഭവത്തില്‍ പോലീസ് കേസെടുത്തു.
തൃശൂര്‍: വിദേശത്ത് നിന്നും നെടുമ്പാശേരി വഴി കടത്തികൊണ്ടുവന്ന് കാറില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം പോട്ട പാലത്തിന് സമീപത്ത് വച്ച് കൊള്ളയടിച്ച സംഘത്തിലെ രണ്ടുപേരെ ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ് അറസ്റ്റ് ചെയ്തു. ചാവക്കാട് പാലയൂര്‍ കുറുപ്പംവീട്ടില്‍ ഫഹാദ്(37), പൊന്തുവീട്ടില്‍ ഹാബിന്‍ (22)എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ പതിഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വിദേശത്ത് നിന്നും കൊണ്ടുവന്ന 560ഗ്രാം സ്വര്‍ണം പോട്ട ഫ്‌ളൈ ഓവറിന് സമീപം വച്ച് ഇന്നോവകാറിലും ഹുണ്ടായി ഐ10കാറിലുമായെത്തിയ കവര്‍ച്ചാ സംഘം സ്വര്‍ണ്ണം കൊണ്ടുപോവുകായയിരുന്ന കാറിനെ മറികടന്ന് വാഹനമിടിപ്പിച്ച് കാറടക്കം … Continue reading "കള്ളക്കടത്ത് സ്വര്‍ണക്കവര്‍ച്ച; രണ്ടുപേര്‍ അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  41 mins ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  2 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  3 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  6 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  8 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  9 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  9 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  10 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  11 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല