Saturday, February 16th, 2019
തൃശൂര്‍: ഗുരുവായൂരപ്പന് 26 ലക്ഷം രൂപയുടെ വജ്രകിരീടം വഴിപാടായി ലഭിച്ചു. തെക്കേനടയില്‍00 ശ്രീനിധി ഇല്ലത്ത് ശിവകുമാര്‍ പത്‌നി വത്സല എന്നിവരാണ് വഴിപാട് സമര്‍പ്പണം നടത്തിയത്. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനുശേഷം ദേവസ്വം ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്, പി. ഗോപിനാഥന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി.വി. ശിശിര്‍ എന്നിവര്‍ ചേര്‍ന്ന് കിരീടം ഏറ്റുവാങ്ങി. ശംഖാഭിഷേകം കഴിഞ്ഞ് മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി കിരീടം ഗുരുവായൂരപ്പന് അണിയിച്ചു. ഈജിപ്തിലെ കെയ്‌റോയില്‍ ഉദ്യോഗസ്ഥനാണ് ശിവകുമാര്‍.
തൃശൂര്‍: ഇരിങ്ങാലക്കുട വിജയന്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കവര്‍ച്ചഅടിപിടി കേസ്സില്‍ പിടിയിലായി. പുല്ലൂര്‍ ഗാന്ധിഗ്രാം പാറയില്‍ ശിവ(19) തൈവളപ്പില്‍ അഭിഷേക്(23) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ്‌കുമാറും എസ്.ഐ സി.വി ബിബിനും സംഘവും പിടികൂടിയത്. ഈ മാസം പതിനേഴാം തിയ്യതി പൊറത്തിശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ ഹോട്ടലില്‍ കയറി അക്രമം നടുത്തുകയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നയാളെ ആക്രമിച്ച് പൊറോട്ട കല്ലില്‍ തലയിടിച്ചു പരുക്കേല്‍പ്പിക്കുകയും, കടയില്‍ നിന്ന് പണം കവര്‍ന്ന കേസ്സിലാണ് ഇപ്പോള്‍ അറസ്റ്റിലായത്.
തൃശൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജിയോളജി വകുപ്പ് മേധാവി പ്രഫ. ലിന്റോ ആലപ്പാട്ടിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ കോളജിലെ പൂര്‍വ വിദ്യാര്‍ഥി തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി മേനാച്ചേരി എരിഞ്ഞേരി വീട്ടില്‍ ദിലുവിനെ(23) സിഐ എംകെ സുരേഷ്‌കുമാര്‍, എസ്‌ഐ സിവി ബിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ജിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോളജിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന രാജ്യാന്തര കോണ്‍ഫറന്‍സിനിടെയാണ് സംഭവം.  
തൃശൂര്‍: ഇന്നലെ രാത്രി തൃശ്ശൂര്‍ മാന്ദാമംഗലത്തെ സെന്റ് മേരീസ് പള്ളിയിലുണ്ടായ ഓര്‍ത്തഡോക്‌സ് – യാക്കോബായ സംഘര്‍ഷത്തില്‍ പോലീസ് ഇതുവരെ 30 പേരെ അറസ്റ്റ് ചെയ്തു. ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസാണ് ഒന്നാംപ്രതി. പള്ളിയ്ക്കകത്ത് ഇപ്പോഴും സ്ത്രീകളടക്കം നൂറോളം പേരുണ്ട്. അവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ജില്ലാ കളക്ടര്‍ 12 മണിക്ക് ഇരുവിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് വിളിച്ചു.
തൃശുര്‍: ചാലക്കുടി പനമ്പിള്ളി സെന്ററിലെ മൊബൈല്‍ ഷോപ്പുടമക്കും ജീവനക്കാരനും വെട്ടേറ്റ സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. കിഴക്കേ ചാലക്കുടി വില്ലേജ് സെന്റ് മേരീസ് പള്ളിക്കു പുറകില്‍ താമസിക്കുന്ന പല്ലിശേരി കൊച്ചാപ്പു മകന്‍ നെല്‍സന്‍ (38), പേരാമ്പ്ര വില്ലേജ് വി.ആര്‍. പുരം തെക്കന്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ ഷെബി (39), പോട്ട പനമ്പിള്ളി കുറ്റലാംകൂട്ടം വേലായുധന്റെ മകന്‍ ലിവിന്‍ (28), കിഴക്കേ ചാലക്കുടി സെന്റ് ജോസഫ് പള്ളിക്കു സമീപം താമസിക്കുന്ന ചിറയത്ത് ദേവസിയുടെ മകന്‍ ബൈജു (37), കിഴക്കേ ചാലക്കുടി … Continue reading "ഷോപ്പുടമക്കും ജീവനക്കാരനും വെട്ടേറ്റ സംഭവം; പ്രതികള്‍ അറസ്റ്റില്‍"
തൃശൂര്‍: പേരാമംഗലം മുണ്ടൂര്‍ ശങ്കരംങ്കണ്ടം ഉത്സവത്തിനിടെ വഴിവാണിഭ കച്ചവടക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പേരാമംഗലം പ്രകൃതി മിച്ചഭൂമിയില്‍ ചിറക്കാട്ട് കുഴിയില്‍ രാഹുലിനെയാണ്(21) വഴിവാണിഭ കച്ചവടക്കാരനായ തളിക്കുളം സ്വദേശി ഷാഹുല്‍ ഹമീദിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നംഗസംഘമാണ് കത്തികാട്ടി ഭീഷണിപ്പെടുത്തി കച്ചവടക്കാരനില്‍നിന്ന് വും മൊബൈലും കവര്‍ന്നത്. മറ്റു രണ്ടുപേര്‍ ഒളിവിലാണ്.
തൃശൂര്‍: കുട്ടനെല്ലൂര്‍ ദേശീയപാതയില്‍ പുഴംമ്പള്ളം പാടത്ത് കക്കൂസ് മാലിന്യം തള്ളാന്‍ കൊണ്ടുവന്ന ടാങ്കര്‍ പിടികൂടി. പുലര്‍ച്ചെ നാലിന് മാലിന്യം തള്ളുന്നതു കണ്ട ടോള്‍ പ്ലാസ ജീവനക്കാര്‍ അതു തടയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒല്ലൂര്‍ പോലിസ് സ്ഥലത്തെത്തി വാഹനവും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ പഴനി(40), വീരമണി(34) എന്നിവരെയാണ് പിടികൂടിയത്. ഇവരെ റിമാന്‍ഡെ ചെയ്തു വിയ്യൂര്‍ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണ് മാലിന്യം തള്ളിയതെന്ന് പോലീസ് പറഞ്ഞു. എസ്‌ഐ സിനോജിന്റെ നേതൃത്വത്തില്‍ മാലിന്യം തള്ളാന്‍ കൊണ്ടുവന്ന ടാങ്കര്‍ കസ്റ്റഡിയിലെടുത്തു.

LIVE NEWS - ONLINE

 • 1
  12 hours ago

  പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

 • 2
  14 hours ago

  വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

 • 3
  16 hours ago

  വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

 • 4
  18 hours ago

  പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

 • 5
  22 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

 • 6
  22 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 7
  22 hours ago

  പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

 • 8
  22 hours ago

  പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

 • 9
  22 hours ago

  പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്