Thursday, September 20th, 2018
തൃശൂര്‍: മുളങ്കുന്നത്തുകാവില്‍ ബസ് ജീവനക്കാര്‍ മദ്യപിച്ചുകൊണ്ട് ജോലിക്ക് വരുന്നതായ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് ബസോടിച്ച ഡ്രൈവര്‍ പിടിയിലായി. രണ്ടുപേര്‍ക്ക് കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി. മെഡിക്കല്‍ കോളജ് തൃശൂര്‍ റൂട്ടിലെ ചില ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവര്‍ സ്ഥിരമായി മദ്യപിച്ചാണ് എത്തുന്നതെന്നും യാത്രക്കാരോട് വളരേ മോശമായി പെരുമാറുന്നുവെന്ന് യാത്രക്കാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എസ്‌ഐ അരുണ്‍ഷായുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരീശോധന നടത്തിയത്.
ഹനാന് നട്ടെല്ലിന് പരിക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റു.
തൃശൂര്‍: താണിശ്ശേരി വെള്ളാനി റോഡില്‍ പുലിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ രാത്രി സൈക്കിളില്‍ പോയിരുന്ന ഒരാളാണ് പുലി റോഡിന് കുറുകെ ചാടി നടന്ന് പോയതായി കണ്ടത്. ഉടന്‍ കാട്ടൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പുലിയെ കണ്ടുവെന്ന് പറയുന്ന ആളോട് ചോദിച്ചെങ്കിലും അയാള്‍ക്കും ഉറപ്പില്ലെന്ന് പോലീസ് പറഞ്ഞു.
കലഹം പതിവായതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയ ശേഷം ഭാര്യയുടെ മൃതദേഹം ഷെഡ്ഡില്‍ ഇട്ട് കത്തിച്ചു കളയുകയായിരുന്നു.
തൃശൂര്‍: പ്രളയത്തിനിടെ ഉണ്ടായ വെള്ളക്കെട്ടില്‍ നാല് ദിവസം കിടന്ന രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ വില്‍ക്കാനുള്ള ശ്രമം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. തലോര്‍ ജറുസലെം ധ്യാനകേന്ദ്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഏജന്‍സിയില്‍ റെയ്ഡ് നടത്തിയ അധികൃതര്‍ വീണ്ടും ഉപയോഗിക്കുന്നതിനായി ചാക്കുകളില്‍ നിറച്ചുവച്ചിരുന്ന പൗഡര്‍ കുഴിച്ചുമൂടി. വെള്ളക്കെട്ടില്‍ കിടന്നതു മൂലം രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ നശിച്ചെന്നു കാട്ടി ഏജന്‍സി അധികൃതര്‍ തന്നെയാണ് നെന്മണിക്കരയിലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഒരാഴ്ച മുന്‍പു പരാതി നല്‍കിയത്. ഇതുപ്രകാരം സ്ഥലം … Continue reading "കേടായ രണ്ടു കോടി രൂപയുടെ പ്രോട്ടീന്‍ പൗഡര്‍ പിടിക്കൂടി"
തൃശൂര്‍: നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു. തൃശൂര്‍ പന്തല്ലൂരിലെ പാലത്തിന്റെ കൈവരിയിലാണ് കാറിടിച്ചത്. പത്തനംതിട്ട സ്വദേശികളായ ബിബിന്‍ പ്രവീണ ദമ്പതികളുടെ മകളായ നക്ഷത്രയാണ് മരിച്ചത്.
ചെങ്ങന്നൂര്‍ : പ്രളയക്കെടുതി വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരവനന്തപുരത്ത് എത്തി. ചെങ്ങനൂരിലാണ് അദ്ദേഹം ആദ്യമായി പ്രളയക്കെടുതി വിലയിരുത്താന്‍ പോകുന്നത്. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഹെലികോപ്ടര്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം മല്‍സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങിനും രാഹുല്‍ ഗാന്ധി പങ്കെടുക്കും. കൊച്ചി, ആലുവ, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം രാവിലെ കോഴിക്കോടും, വയനാടും പ്രളയത്തിയില്‍ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളില്‍ ചെന്ന് സന്ദര്‍ശിച്ചതിന് ശേഷം നാളെയാണ് … Continue reading "പ്രളയമേഖലകളില്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനം തുടങ്ങി"

LIVE NEWS - ONLINE

 • 1
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

 • 2
  4 hours ago

  ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

 • 3
  7 hours ago

  ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

 • 4
  7 hours ago

  ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

 • 5
  9 hours ago

  ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

 • 6
  10 hours ago

  മുത്തലാഖ് തടയിടാന്‍ കേന്ദ്രം

 • 7
  11 hours ago

  പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

 • 8
  11 hours ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 9
  11 hours ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല